ഇനി പിഎസ്ജിക്ക് വേണ്ടി; മെസിയുടെ കുപ്പായത്തിലെ നമ്പറിന്റെ കാര്യത്തില്‍ തീരുമാനമായി, ഗംഭീര ട്രെയിലര്‍ പുറത്തുവിട്ടു, വിഡിയോ

 



പാരീസ്: (www.kvartha.com 11.08.2021) ബാഴ്‌സലോണക്കും അര്‍ജന്റീനക്കുമായി പത്താം നമ്പര്‍ ജേഴ്‌സിയില്‍ തിളങ്ങിയിട്ടുള്ള ലിയോണല്‍ മെസി പി എസ് ജിയിലെത്തുമ്പോള്‍ ജേഴ്‌സി നമ്പര്‍ എത്രയായിരിക്കുമെന്ന ആകാംക്ഷയിലായിരുന്നു ആരാധകര്‍. പി എസ് ജിയുടെ മുപ്പതാം നമ്പര്‍ ജേഴ്‌സിയാണ് മെസി അണിയുക എന്നാണ് സൂചന. പാരീസില്‍ പറന്നിറങ്ങി മണിക്കൂറുകള്‍ക്കുള്ളില്‍ പാരീസ് സെന്റ് ജര്‍മന്‍ കളിക്കളത്തില്‍ എത്തി ലയണല്‍ മെസി. 

ഇനി പിഎസ്ജിക്ക് വേണ്ടി; മെസിയുടെ കുപ്പായത്തിലെ നമ്പറിന്റെ കാര്യത്തില്‍ തീരുമാനമായി, ഗംഭീര ട്രെയിലര്‍ പുറത്തുവിട്ടു, വിഡിയോ

മെസിയെ ക്ലബിലേക്ക് സ്വാഗതം ചെയ്ത് തങ്ങളുടെ പേജില്‍ ഗംഭീരമായ ട്രെയിലര്‍ തന്നെ റിലീസ് ചെയ്തിരിക്കുകയാണ് പി എസ് ജി. പി എസ് ജിയുടെ മുപ്പതാം നമ്പര്‍ ജേഴ്‌സിയാണ് മെസി അണിയുക എന്നാണ് ട്രെയിലര്‍ നല്‍കുന്ന സൂചന. പിഎസ്ജിഃമെസി, പരീസില്‍ പുതിയ രത്‌നം എന്ന പേരിലാണ് ട്രെയിലര്‍. 

ബാഴ്‌സക്കായി 17 സീസണുകളില്‍ കളിച്ച മെസി പത്താം നമ്പര്‍ ജേഴ്‌സിയിലാണ് ഏറ്റവും കൂടുതല്‍ തിളങ്ങിയത്. എന്നാല്‍ പി എസ് ജിയിലെത്തുമ്പോള്‍ പത്താം നമ്പര്‍ ജേഴ്‌സി നെയ്മര്‍ ജൂനിയര്‍ക്കാണ്. 
ലോകത്തിലെ ഏറ്റവും മികച്ച കളിക്കാരെല്ലാം ധരിച്ച പത്താം നമ്പര്‍ ജേഴ്‌സി മെസിക്ക് നല്‍കാന്‍ നെയ്മര്‍ തയാറായിരുന്നുവെന്നും എന്നാല്‍ മെസി അത് നിരസിച്ചുവെന്നും സ്പാനിഷ് പത്രമായ മാര്‍ക റിപോര്‍ട് ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് മുപ്പതാം നമ്പറാണ് മെസിയുടെ പുതിയ കുപ്പായം എന്ന് ഉറപ്പായത്.

ബാഴ്‌സയ്ക്ക് വേണ്ടി ആദ്യമായി കളത്തിലിറങ്ങിയപ്പോള്‍ മെസിയുടെ ജേഴ്‌സി നമ്പര്‍ 30 ആയിരുന്നു. ആ സ്മരണയിലാണ് മെസി പി എസ് ജിയില്‍ 30 എന്ന സംഖ്യ തിരഞ്ഞെടുത്തത് എന്നാണ് റിപോര്‍ട്.

മെസിയും പി എസ് ജിയും തമ്മില്‍ കരാര്‍ ഒപ്പിടുന്നത് സംബന്ധിച്ച് ധാരണയിലെത്തിയതായി സ്പാനിഷ് പത്രമായ എല്‍ ക്വിപെ നേരത്തെ റിപോര്‍ട് ചെയ്തിരുന്നു. രണ്ടു വര്‍ഷത്തേക്കാകും മെസിയുമായി പി എസ് ജി കരാറിലെത്തുക. സീസണില്‍ 35 ദശലക്ഷം യൂറോ ആയിരിക്കും മെസിയുടെ പ്രതിഫലം. രണ്ടു വര്‍ഷത്തേക്കാണ് പ്രാഥമിക കരാറെങ്കിലും ഇത് 2024വരെ നീട്ടാമെന്നും ധാരണയായിട്ടുണ്ട്.

ചൊവ്വാഴ്ച ഉച്ചയോടെയാണ് ലിയോണല്‍ മെസി ഫ്രഞ്ച് ക്ലബ് പാരീസ് സെന്റ് ജര്‍മനില്‍(പി എസ് ജി) ചേരുന്നതിന് മുന്നോടിയായുള്ള വൈദ്യ പരിശോധനള്‍ക്കായി പാരീസിലെത്തിയത്. പാരീസ് വിമാനത്താവളത്തിലിറങ്ങിയ മെസിയെ വരവേല്‍ക്കാനായി വന്‍ ആരാധകസംഘമാണ് പുറത്തു തടിച്ചു കൂടിയത്. വിമാനത്താവളത്തില്‍ നിന്ന് ദിസ് ഈസ് പാരീസ് എന്ന ടീ ഷര്‍ട് ധരിച്ച് ആരാധകര്‍ക്ക് നേരെ ചിരിയോടെ കൈവീശുന്ന ചിത്രവും പുറത്തുവന്നു.

Keywords:  News, World, International, Sports, Leonal Messi, Football Player, Football, Player, Social Media, Video, Lionel Messi agrees two-year PSG deal and will wear No.30 shirt in throwback to Barcelona debut
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia