പാകിസ്താനില്‍ ദേശീയ ക്രികെറ്റ് ടീമിന്റെ കളി കാണാന്‍ പോലും ആളില്ല; കാണികളെ സ്റ്റേഡിയത്തിലേക്ക് ക്ഷണിച്ച് അഫ്രീദിയും അക്രവും
Dec 15, 2021, 13:02 IST
കറാച്ചി: (www.kvartha.com 15.12.2021) ഏറ്റവും ജനകീയമായ കായികയിനങ്ങളിലൊന്നായിട്ടും പാകിസ്താനില്‍ ദേശീയ ടീമിന്റെ ക്രികെറ്റ് കളി കാണാന്‍ പോലും ആളില്ലാത്ത അവസ്ഥയാണ്. സ്റ്റേഡിയത്തില്‍ ആളുകള്‍ കയറാത്ത സാഹചര്യത്തില്‍ കാണികളെ ക്ഷണിച്ചിരിക്കുകയാണ് മുന്‍ താരങ്ങള്‍.
ഇപ്പോള്‍ നടന്നുവരുന്ന പാകിസ്താന്‍ വെസ്റ്റിന്‍ഡീസ് ട്വന്റി20 മത്സരങ്ങള്‍ കാണാന്‍ ആളെത്താത്ത സ്ഥിതിയായതോടെ, കാണികളോട് സ്റ്റേഡിയത്തിലേക്ക് എത്താന്‍ പ്രത്യേകം അഭ്യര്‍ഥിക്കുകയാണ് വസിം അക്രവും ശാഹിദ് അഫ്രീദിയുമെല്ലാം.
കഴിഞ്ഞ ദിവസം നടന്ന പാകിസ്താന്‍ വെസ്റ്റിന്‍ഡീസ് മത്സരം കാണാന്‍ സ്റ്റേഡിയത്തിലെത്തിയത് വെറും 4000 പേരാണ്. 32,000 പേരെ ഉള്‍കൊള്ളുന്ന സ്റ്റേഡിയത്തിലാണ് വെറും 4000 പേര്‍ കളി കാണാനെത്തിയത്.
കോവിഡ് വ്യാപനം നിമിത്തം ഏര്‍പെടുത്തിയ നിയന്ത്രണങ്ങള്‍ നീക്കി സ്റ്റേഡിയങ്ങളില്‍ പരമാവധി കാണികളെ കയറ്റാന്‍ പാകിസ്താന്‍ ക്രികെറ്റ് ബോര്‍ഡ് (പിസിബി) അനുമതി നല്‍കിയെങ്കിലും മത്സരം കാണാന്‍ ആരാധകര്‍ സ്റ്റേഡിയങ്ങളിലേക്ക് വരുന്നില്ലെന്നതാണ് യാഥാര്‍ഥ്യം.
'ദേശീയ ടീമിന്റെ മത്സരം കാണാന്‍ ഇത്രയും കുറച്ച് ആളുകള്‍ വരുന്നത് നിരാശാജനകമാണ്. സാധാരണ ടികെറ്റ് നിരക്ക് പകുതിയാക്കി കുറച്ചിട്ടെങ്കിലും ആളു കയറുമെന്നാണ് പ്രതീക്ഷ' പിസിബി പ്രതിനിധി പറഞ്ഞു.
അതേസമയം, സ്റ്റേഡിയത്തിലെത്തുന്നവര്‍ക്ക് കൂടുതല്‍ മികച്ച സൗകര്യങ്ങള്‍ ഏര്‍പെടുത്തുമെന്ന് പിസിബി പ്രസിഡന്റ് റമീസ് രാജ പ്രഖ്യാപിച്ചിരുന്നെങ്കിലും അത് പ്രാവര്‍ത്തികമായില്ലെന്ന് ആരാധകര്‍ ചൂണ്ടിക്കാട്ടുന്നു. മത്സരം കാണാനെത്തുന്നവര്‍ സ്റ്റേഡിയത്തില്‍നിന്നും വളരെ ദൂരെ വാഹനം പാര്‍ക് ചെയ്തശേഷം നടന്ന് വരേണ്ട സ്ഥിതിയാണ്. മാത്രമല്ല, കനത്ത സുരക്ഷാ ക്രമീകരണങ്ങളും സ്റ്റേഡിയത്തിലേക്ക് വരുന്നതില്‍നിന്ന് കാണികളെ അകറ്റുന്നതായി അവര്‍ ചൂണ്ടിക്കാട്ടുന്നു.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.