Records | രോഹിത് സിക്‌സറുകളിലൂടെ റെകോർഡ് കുറിച്ചു, ടീം ഇൻഡ്യ ചരിത്രവും സൃഷ്ടിച്ചു; ഓസ്‌ട്രേലിയക്കെതിരായ വിജയത്തിലൂടെ പിറന്നത് ഒരുപിടി റെകോർഡുകൾ; അറിയാം വിശദമായി

 


നാഗ്പൂർ: (www.kvartha.com) ടീം ഇൻഡ്യയെ വിജയത്തിന്റെ പാതയിലേക്ക് മടക്കിക്കൊണ്ട് വരാൻ ക്യാപ്റ്റൻ രോഹിത് ശർമ തന്നെ ഉത്തരവാദിത്തം ഏറ്റെടുക്കുന്ന കാഴ്ചയാണ് നാഗ്പൂരിൽ കണ്ടത്. ഓസ്‌ട്രേലിയയ്‌ക്കെതിരായ ടി20 പരമ്പരയിലെ മോശം തുടക്കത്തിന് ശേഷം രണ്ടാം മത്സരം ജയിച്ച ഇൻഡ്യൻ ടീം പരമ്പര 1-1ന് സമനിലയിലാക്കി. മഴ കാരണം വൈകി ആരംഭിച്ച മത്സരത്തിൽ ക്യാപ്റ്റൻ രോഹിത് ശർമ്മ 46 റൺസ് അടിച്ച്, 8-8 ഓവർ മത്സരത്തിൽ ആറ് വികറ്റിന്റെ ജയം ഇൻഡ്യയ്ക്ക് സമ്മാനിച്ചു. കൂടാതെ ഇടങ്കയ്യൻ സ്പിനർ അക്സർ പട്ടേലും വിജയത്തിൽ പങ്ക് വഹിക്കുകയും 13 റൺസ് മാത്രം നൽകി രണ്ട് വലിയ വികറ്റുകൾ വീഴ്ത്തുകയും ചെയ്തു.
               
Records | രോഹിത് സിക്‌സറുകളിലൂടെ റെകോർഡ് കുറിച്ചു, ടീം ഇൻഡ്യ ചരിത്രവും സൃഷ്ടിച്ചു; ഓസ്‌ട്രേലിയക്കെതിരായ വിജയത്തിലൂടെ പിറന്നത് ഒരുപിടി റെകോർഡുകൾ; അറിയാം വിശദമായി

പിറന്നത് ഒരുപിടി റെകോർഡുകൾ


* രോഹിത് ശർമ 20 പന്തിൽ നാല് സിക്‌സറുകളടക്കം 46 റൺസെടുത്തു. ഇതോടെ അന്താരാഷ്ട്ര ടി20യിൽ ഏറ്റവും കൂടുതൽ സിക്‌സറുകൾ പറത്തിയ ബാറ്റ്‌സ്മാനായി. ന്യൂസിലൻഡിന്റെ മാർടിൻ ഗുപ്റ്റിലിനെ (172) യാണ് രോഹിത് പിന്നിലാക്കിയത്.


* ഈ നാല് സിക്‌സറുകൾക്ക് പുറമെ നാല് ഫോറുകളും രോഹിത് നേടി. അതായത് ആകെ എട്ട് ബൗണ്ടറികൾ. ഇതോടെ അന്താരാഷ്ട്ര ടി20യിൽ 500ൽ അധികം ബൗണ്ടറികൾ നേടുന്ന ആദ്യ ബാറ്റ്‌സ്മാനായി രോഹിത് മാറി. അദ്ദേഹത്തിന് 504 ബൗണ്ടറികളുണ്ട്, മാർടിൻ ഗുപ്ടിലാണ് (478) പിന്നിൽ.


* തകർപ്പൻ ഇന്നിംഗ്‌സിന് രോഹിത് ശർമ പ്ലെയർ ഓഫ് ദി മാച് അവാർഡ് നേടി. ഇത് അഞ്ചാം തവണയാണ് ക്യാപ്റ്റനെന്ന നിലയിൽ ഈ അവാർഡ് അദ്ദേഹം നേടുന്നത്. മറ്റെല്ലാ ഇൻഡ്യൻ ക്യാപ്റ്റന്മാരും മികച്ച കളിക്കാരനായി തെരഞ്ഞെടുക്കപ്പെട്ടത് നാല് തവണ മാത്രം (കോഹ്ലി - മൂന്ന്, റെയ്ന - ഒന്ന്).


* ഇതുകൂടാതെ, രോഹിത് ശർമയുടെ ടി20 അന്താരാഷ്ട്ര കരിയറിലെ 12-ാമത്തെ പ്ലെയർ ഓഫ് ദി മാച് അവാർഡാണിത്, വിരാട് കോഹ്‌ലിക്കും മുഹമ്മദ് നബിക്കും (ഇരുവരും 13 തവണ) പിന്നിലാണ് അദ്ദേഹം.


* ക്യാപ്റ്റനെന്ന നിലയിൽ 1351 റൺസ് നേടിയ രോഹിത് ശർമയുടെ സ്‌ട്രൈക് റേറ്റ് 154.93 ആണ്. അന്താരാഷ്ട്ര ടി20യിൽ ആയിരത്തിലധികം റൺസ് നേടിയ ക്യാപ്റ്റൻമാരിൽ രോഹിതിന് മാത്രമാണ് 150ന് മുകളിൽ സ്‌ട്രൈക് റേറ്റ് ഉള്ളത്.


* ഈ മത്സരത്തിലെ വിജയത്തോടെ, ഈ വർഷം ഇൻഡ്യ 20 ടി20 മത്സരങ്ങൾ വിജയിച്ചു. ഇതാദ്യമായാണ് ടീം ഇൻഡ്യ ഈ നേട്ടം കൈവരിക്കുന്നത്. ഇൻഡ്യയെ കൂടാതെ പാകിസ്താൻ മാത്രമാണ് (2021ൽ) ഈ നേട്ടം കൈവരിച്ചത്.

Keywords: Record for Rohit Sharma in shortened Australia T20I, National, Maharashtra,News,Top-Headlines,Latest-News,Australia,India,Cricket,Sports,Record. 




ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia