Largest cricket jersey | ഐപിഎൽ ഫൈനലിൽ കാണികൾക്ക് സർപ്രൈസുമായി ബിസിസിഐ; ലോകത്തിലെ ഏറ്റവും വലിയ ജേഴ്സി സ്റ്റേഡിയത്തിൽ അവതരിപ്പിച്ചു; ഗിനസ് ബുകിൽ ഇടം നേടി

 


അഹ് മദാബാദ്: (www.kvartha.com) ഐപിഎൽ 2022-ന്റെ സമാപന ചടങ്ങ് ആരംഭിക്കുന്നതിന് മുമ്പ് ബോർഡ് ഓഫ് ക്രികറ്റ് കൺട്രോൾ ഇൻഡ്യ (ബിസിസിഐ) ലോകത്തിലെ ഏറ്റവും വലിയ ജേഴ്‌സി അവതരിപ്പിച്ച് പുതിയ ഗിനസ് വേൾഡ് റെകോർഡ് സ്ഥാപിച്ചു. നരേന്ദ്ര മോദി സ്റ്റേഡിയത്തെ ഇളകിമറിച്ചായിരുന്നു ജേഴ്‌സി പുറത്തിറക്കിയത്.
               
Largest cricket jersey | ഐപിഎൽ ഫൈനലിൽ കാണികൾക്ക് സർപ്രൈസുമായി ബിസിസിഐ; ലോകത്തിലെ ഏറ്റവും വലിയ ജേഴ്സി സ്റ്റേഡിയത്തിൽ അവതരിപ്പിച്ചു; ഗിനസ് ബുകിൽ ഇടം നേടി

ഇത് ഐ‌പി‌എൽ 2022 15-ാം പതിപ്പാണ്. അതിനാൽ ജേഴ്‌സിയുടെ നമ്പർ 15 ആണ്. മത്സരത്തിൽ പങ്കെടുത്ത 10 ടീമുകളുടെ ലോഗോകളും ഇതിലുണ്ട്. 66, 42 മീറ്ററാണ് ഗംഭീരമായ ഈ ജേഴ്‌സിയുടെ അളവ്.
ഫൈനലിൽ ഗുജറാത് ടൈറ്റൻസിനെതിരെ രാജസ്താൻ റോയൽസ് ക്യാപ്റ്റൻ സഞ്ജു സാംസൺ ടോസ് നേടി ആദ്യം ബാറ്റിംഗ് തിരഞ്ഞെടുത്തു. 2008 ലെ ഉദ്ഘാടന പതിപ്പ് വിജയിച്ചതിന് ശേഷം ടൂർണമെന്റിലെ രാജസ്താന്റെ രണ്ടാമത്തെ ഫൈനലാണ് ഇത്. ഗുജറാത് അവരുടെ ഐപിഎൽ അരങ്ങേറ്റ സീസണിൽ തന്നെ ഫൈനലിൽ കടന്ന് ചരിത്രം സൃഷ്ടിച്ചു.

Keywords: News, National, Top-Headlines, IPL, Sports, BCCI, Cricket, Rajasthan Royals, Guinness Book, Record, Gujarat Taitans, Final, World, World Largest Jersey, GT vs RR Final, Guinness Book Of World Record, IPL 2022,  Largest Cricket Jersey, Largest cricket jersey unveiled at IPL 2022 closing ceremony. < !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia