കറുത്ത വര്‍ഗക്കാരെ അപമാനിച്ച് സോഷ്യല്‍ മീഡിയയില്‍ ഭാര്യയുടെ പോസ്റ്റ്; സെര്‍ബിയന്‍ താരം അലക്സാണ്ടര്‍ കട്ടായിയെ യു എസ് ക്ലബ്ബില്‍ നിന്നും പുറത്താക്കി
Jun 7, 2020, 16:30 IST
ADVERTISEMENT
ലോസ് ആഞ്ചലസ്: (www.kvartha.com 07.06.2020) യു എസ് മേജര്‍ സോക്കര്‍ ലീഗ് ക്ലബ്ബായ ലോസ് ആഞ്ചലസ് എഫ്സിയുടെ സെര്‍ബിയന്‍ മിഡ് ഫീല്‍ഡര്‍ അലക്സാണ്ടര്‍ കട്ടായിയെ ടീമില്‍ നിന്നും പുറത്താക്കി. അലക്സാണ്ടര്‍ കട്ടായിയുടെ ഭാര്യ ടിയ കട്ടായ് കറുത്ത വര്‍ഗക്കാരെ അപമാനിച്ചുകൊണ്ട് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റിട്ടിരുന്നു. ഇതിനു പിന്നാലെയാണ് താരം ടീം വിട്ടത്. കറുത്ത വര്ഗക്കാരന് ജോര്‍ജ് ഫ് ളോയ്ഡ് യുഎസില്‍ പൊലീസ് പീഡനത്തില്‍ കൊല്ലപ്പെട്ടതിനെ തുടര്‍ന്ന് ഉടലെടുത്ത പ്രതിഷേധങ്ങളെ പരിഹസിച്ചുകൊണ്ടായിരുന്നു പോസ്റ്റ്.
ടിയ കട്ടായിയുടെ പോസ്റ്റിനെതിരെ സമൂഹത്തിന്റെ നാനാ ഭാഗത്തുനിന്നും കടുത്ത വിമര്‍ശനം ഉയര്‍ന്നിരുന്നു. ഇതോടെ ലോസ് ആഞ്ചലസ് എഫ്സി നേരിട്ട് ടിയ കട്ടായിയുടെ പോസ്റ്റ് തള്ളിക്കളയുകയും ചെയ്തു. ഇതിനു പിന്നാലെയാണ് പരസ്പര ധാരണയോടെ വഴിപിരിയാന്‍ കട്ടായിയും ലോസ് ആഞ്ചലസ് എഫ്സിയും തീരുമാനിച്ചത്. ഇക്കാര്യം വ്യക്തമാക്കി ലോസ് ആഞ്ചലസ് എഫ്സി ഒറ്റ വരിയില്‍ പ്രസ്താവനയും ഇറക്കിയിരുന്നു.
ജോര്‍ജ് ഫ് ളോയ്ഡിന്റെ കൊലപാതകത്തെ തുടര്‍ന്ന് ഉടലെടുത്ത പ്രതിഷേധങ്ങളെയും അതിന്റെ മറവില്‍ നടക്കുന്ന കൊള്ളകളെയും പരിഹസിച്ചായിരുന്നു ടിയ കട്ടായിയുടെ പോസ്റ്റ്. ന്യൂയോര്‍ക്കില്‍ പ്രതിഷേധക്കാര്‍ക്കുനേരെ നീങ്ങുന്ന പൊലീസ് വാഹനത്തിന്റെ ചിത്രത്തിനു താഴെ 'അവരെ കൊന്നുകളയൂ' എന്ന അര്‍ഥത്തിലായിരുന്നു ടിയയുടെ ഒരു പോസ്റ്റ്.
Keywords: LA Galaxy parts ways with midfielder Katai after wife's racist posts, News, Trending, Religion, Football, Football Player, Social Network, Criticism, Controversy, Post, Sports, World.

ഒരു സ്പോര്‍ട്സ് കടയില്‍നിന്നും മോഷ്ടാവ് നൈക്കി ഷൂവുമായി ഓടുന്ന ചിത്രവും 'ബ്ലാക്ക് നൈക്സ് മാറ്റര്‍' എന്ന ക്യാപ്ഷനുമായിരുന്നു മറ്റൊന്ന്. 'ബ്ലാക്ക് ലൈവ്സ് മാറ്റര്‍' എന്ന ക്യാംപയിനെ പരിഹസിച്ചുള്ളതായിരുന്നു ഇത്. എന്നാല്‍ സംഭവം വിവാദമായതോടെ ഈ പോസ്റ്റുകള്‍ ടിയ പിന്‍വലിച്ചിരുന്നു.
അതേസമയം, ഭാര്യയുടെ നിലപാടിനെ തള്ളിക്കളഞ്ഞ് അലക്സാണ്ടര്‍ കട്ടായ് രംഗത്തെത്തിയിരുന്നു. ഭാര്യ സമൂഹമാധ്യമത്തില്‍ കുറിച്ച വാക്കുകള്‍ തന്റെ നിലപാടല്ലെന്നും ഇത്തരം നിലപാടുകള്‍ തന്റെ കുടുംബത്തില്‍ പ്രോത്സാഹിപ്പിക്കാറില്ലെന്നും അലക്സാണ്ടര്‍ കട്ടായ് വ്യക്തമാക്കി.
'എന്റെ കുടുംബാംഗത്തിന് സംഭവിച്ച പിഴവെന്ന നിലയില്‍ ഇതിന്റെ സമ്പൂര്‍ണ ഉത്തരവാദിത്തം ഞാന്‍ ഏറ്റെടുക്കുന്നു. ഈ പിഴവില്‍നിന്ന് പഠിക്കാനും കറുത്തവര്ക്കാരെ മനസ്സിലാക്കാനും അവരെ ശ്രവിക്കാനും പിന്തുണയ്ക്കാനും ഇനിമുതല്‍ ശ്രമിക്കുമെന്നും ഉറപ്പുനല്‍കുന്നു. വംശീയതയ്ക്കെതിരെ പൊരുതുന്നവര്‍ക്കും ലോസ് ആഞ്ചലസ് എഫ്സി കുടുംബത്തിനും ഇതുമൂലമുണ്ടായ എല്ലാ വേദനയ്ക്കും മാപ്പു ചോദിക്കുന്നു' കട്ടായ് വ്യക്തമാക്കി. സ്പാനിഷ് ലാലിഗയില്‍ അലാവസിന്റെ താരമായിരുന്നു ഇരുപത്തൊന്‍പതുകാരനായ കട്ടായ്. ഇടക്കാലത്ത് റെഡ് സ്റ്റാര്‍ ബെല്‍ഗ്രേഡിന് വേണ്ടിയും കളിച്ചിരുന്നു.
നേരത്തെ, ടിയ കട്ടായിയുടെ പോസ്റ്റുകളെ തള്ളി ലോസ് ആഞ്ചലസ് ഗാലക്സി പ്രസ്താവന പുറപ്പെടുവിച്ചിരുന്നു. ആ സമൂഹമാധ്യമ പോസ്റ്റുകളെ ലോസ് ആഞ്ചലസ് എഫ്സി ശക്തമായി അപലപിക്കുന്നു. എത്രയും വേഗം അത് സമൂഹമാധ്യമങ്ങളില്‍നിന്ന് നീക്കം ചെയ്യണമെന്ന് അഭ്യര്‍ഥിച്ചിട്ടുണ്ട്. എല്ലാത്തരത്തിലുമുള്ള വംശീയതയ്ക്കും ലോസ് ആഞ്ചലസ് ഗാലക്സി എതിരാണ്. സമത്വത്തിനായി പോരാടുന്നവരെ ഇകഴ്ത്തിക്കാട്ടുന്നതിനോടും അക്രമം പ്രോത്സാഹിപ്പിക്കുന്നതിനോടും ഞങ്ങള്‍ക്ക് അനുകൂല നിലപാടല്ല' ലോസ് ആഞ്ചലസ് ഗാലക്സി വ്യക്തമാക്കി.
അതേസമയം, ഭാര്യയുടെ നിലപാടിനെ തള്ളിക്കളഞ്ഞ് അലക്സാണ്ടര്‍ കട്ടായ് രംഗത്തെത്തിയിരുന്നു. ഭാര്യ സമൂഹമാധ്യമത്തില്‍ കുറിച്ച വാക്കുകള്‍ തന്റെ നിലപാടല്ലെന്നും ഇത്തരം നിലപാടുകള്‍ തന്റെ കുടുംബത്തില്‍ പ്രോത്സാഹിപ്പിക്കാറില്ലെന്നും അലക്സാണ്ടര്‍ കട്ടായ് വ്യക്തമാക്കി.
'എന്റെ കുടുംബാംഗത്തിന് സംഭവിച്ച പിഴവെന്ന നിലയില്‍ ഇതിന്റെ സമ്പൂര്‍ണ ഉത്തരവാദിത്തം ഞാന്‍ ഏറ്റെടുക്കുന്നു. ഈ പിഴവില്‍നിന്ന് പഠിക്കാനും കറുത്തവര്ക്കാരെ മനസ്സിലാക്കാനും അവരെ ശ്രവിക്കാനും പിന്തുണയ്ക്കാനും ഇനിമുതല്‍ ശ്രമിക്കുമെന്നും ഉറപ്പുനല്‍കുന്നു. വംശീയതയ്ക്കെതിരെ പൊരുതുന്നവര്‍ക്കും ലോസ് ആഞ്ചലസ് എഫ്സി കുടുംബത്തിനും ഇതുമൂലമുണ്ടായ എല്ലാ വേദനയ്ക്കും മാപ്പു ചോദിക്കുന്നു' കട്ടായ് വ്യക്തമാക്കി. സ്പാനിഷ് ലാലിഗയില്‍ അലാവസിന്റെ താരമായിരുന്നു ഇരുപത്തൊന്‍പതുകാരനായ കട്ടായ്. ഇടക്കാലത്ത് റെഡ് സ്റ്റാര്‍ ബെല്‍ഗ്രേഡിന് വേണ്ടിയും കളിച്ചിരുന്നു.
നേരത്തെ, ടിയ കട്ടായിയുടെ പോസ്റ്റുകളെ തള്ളി ലോസ് ആഞ്ചലസ് ഗാലക്സി പ്രസ്താവന പുറപ്പെടുവിച്ചിരുന്നു. ആ സമൂഹമാധ്യമ പോസ്റ്റുകളെ ലോസ് ആഞ്ചലസ് എഫ്സി ശക്തമായി അപലപിക്കുന്നു. എത്രയും വേഗം അത് സമൂഹമാധ്യമങ്ങളില്‍നിന്ന് നീക്കം ചെയ്യണമെന്ന് അഭ്യര്‍ഥിച്ചിട്ടുണ്ട്. എല്ലാത്തരത്തിലുമുള്ള വംശീയതയ്ക്കും ലോസ് ആഞ്ചലസ് ഗാലക്സി എതിരാണ്. സമത്വത്തിനായി പോരാടുന്നവരെ ഇകഴ്ത്തിക്കാട്ടുന്നതിനോടും അക്രമം പ്രോത്സാഹിപ്പിക്കുന്നതിനോടും ഞങ്ങള്‍ക്ക് അനുകൂല നിലപാടല്ല' ലോസ് ആഞ്ചലസ് ഗാലക്സി വ്യക്തമാക്കി.
Keywords: LA Galaxy parts ways with midfielder Katai after wife's racist posts, News, Trending, Religion, Football, Football Player, Social Network, Criticism, Controversy, Post, Sports, World.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്സ്ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.