Kylian Mbappe | ടീമിന്റെ നിലവിലെ ശൈലിയില്‍ തൃപ്തനല്ലെന്ന് സൂചന; പിഎസ്ജി വിടാനൊരുങ്ങി കിലിയന്‍ എംബപെ; താരത്തെ സ്വന്തമാക്കാന്‍ താല്‍പര്യം കാണിച്ച് ലിവര്‍പൂള്‍
Oct 12, 2022, 10:31 IST
പാരീസ്: (www.kvartha.com) ഫ്രഞ്ച് സൂപെര്‍ താരം കിലിയന്‍ എംബപെ പിഎസ്ജി ക്ലബ് വിടാനൊരുങ്ങുന്നതായി റിപോര്‍ട്. ടീമിന്റെ നിലവിലെ ശൈലിയില്‍താരം തൃപ്തനല്ലെന്നാണ് സൂചന. അടുത്ത ജനുവരിയിലെ ട്രാന്‍സ്ഫര്‍ ജാലകത്തില്‍ പിഎസ്ജി വിടുമെന്നാണ് പുറത്തുവരുന്ന റിപോര്‍ടുകള്‍.
നമ്പര്‍ 9 പൊസിഷനില്‍ കളിപ്പിക്കുന്നതിനെതിരെ താരത്തിന് പരാതിയുണ്ടെന്നാണ് സൂചന. നേരത്തെ നെയ്മറുമായും താരം അതൃപ്തിയിലായിരുന്നു. കഴിഞ്ഞ മെയ് മാസത്തിലാണ് 23 കാരനായ എംബപെ പിഎസ്ജിയുമായുള്ള കരാര്‍ നീട്ടിയത്.
അവസാന നിമിഷമാണ് എംബപെ പിഎസ്ജിക്കൊപ്പം തുടരാന്‍ തീരുമാനിച്ചത്. റയല്‍ മാഡ്രിഡ് താരത്തിന് പിന്നാലെയുണ്ടായിരുന്നു. ഇത്തവണയും എംബപെയെ വില്‍ക്കാന്‍ ടീം ഒരുക്കമാകില്ലെന്നാണ് സൂചന. എന്നാല്‍ കടുത്ത സമ്മര്‍ദം പിഎസ്ജിക്ക് നടത്തേണ്ടി വരും.
ഫ്രാന്‍സിന് വേണ്ടി ലോകകപും യുവേഫ നേഷന്‍സ് ലീഗും സ്വന്തമാക്കിയ കിലിയന്‍ എംബപെയെ സ്വന്തമാക്കാന്‍ ലിവര്‍പൂള്‍ രംഗത്തെത്തുമെന്നും റിപോര്‍ടുണ്ട്. റയല്‍ മറ്റൊരു ശ്രമം കൂടി നടത്താന്‍ സാധ്യതയേറെയാണ്.
യുവേഫ ചാംപ്യന്‍സ് ലീഗില്‍ പിഎസ്ജി വീണ്ടും ബെന്‍ഫികയോട് സമനിലയില്‍ കുരുങ്ങി. കഴിഞ്ഞ മത്സരത്തിലെ പോലെ ഇത്തവണയും 1-1 ആണ് സ്‌കോര്‍. 39-ാം മിനിറ്റില്‍ കിലിയന്‍ എംബപെയുടെ പെനാല്‍റ്റി ഗോളില്‍ പിഎസ്ജിയാണ് ആദ്യം മുന്നിലെത്തിയത്. പിഎസ്ജിക്കായി ചാംപ്യന്‍സ് ലീഗില്‍ ഏറ്റവും കൂടുതല്‍ ഗോളുകള്‍ എന്ന റെകോര്‍ഡ് ഇതിലൂടെ എംബപെ സ്വന്തമാക്കി. 62-ാം മിനിറ്റില്‍ യാവോ മരിയോയുടെ പെനാല്‍റ്റി ഗോളിലാണ് ബെന്‍ഫിക സമനില പിടിച്ചത്.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.