Hulk Hogan | 'അരയ്ക്ക് കീഴ്പ്പോട്ടുള്ള ചലനശേഷി നഷ്ടമായി'; ശസ്ത്രക്രിയയ്ക്ക് പിന്നാലെ മുന്‍ ഹെവിവെയ്റ്റ് ചാംപ്യനായ ഹള്‍ക് ഹോഗന് ഗുരുതര ആരോഗ്യ പ്രശ്നമെന്ന് സഹതാരം
Jan 31, 2023, 14:28 IST
ഫിലാഡെല്‍ഫിയ: (www.kvartha.com) ശസ്ത്രക്രിയയ്ക്ക് പിന്നാലെ മുന്‍ ഹെവിവെയ്റ്റ് ചാംപ്യനായ ഹള്‍ക് ഹോഗന് (69) ഗുരുതര ആരോഗ്യ പ്രശ്നമെന്ന് സഹതാരം. ഹള്‍ക് ഹോഗന് അരയ്ക്ക് താഴേയ്ക്ക് ചലനശേഷി നഷ്ടപ്പെട്ടതായി റെസ്ലിംഗ് താരം കുര്‍ട് ആംഗിള്‍ പറഞ്ഞു.
ഹള്‍ക് ഹോഗന് അടുത്തിടെയാണ് നടുവിന് ശസ്ത്രക്രിയ ചെയ്തത്. രണ്ട് ദശാബ്ദത്തിലധികം നീണ്ട് നിന്ന റെസ്ലിംഗ് കരിയറില്‍ ഇതിനോടകം ഹള്‍ക് ഹോഗന് ഇത്തരത്തിലുള്ള മൂന്ന് ശസ്ത്രക്രിയകള്‍ക്ക് വിധേയനായിട്ടുണ്ട്.
ഹൃദയവും ആത്മാവും ഇതിനായി ചെലവിട്ട ഹള്‍ക് ഹോഗനെ അതുതന്നെ തിന്നുവെന്നാണ് കുര്‍ട് ആംഗിള്‍ കഴിഞ്ഞ ദിവസം വ്യക്തമാക്കിയത്. ഹോഗന് അനുഭവിക്കുന്ന കഷ്ടപ്പാടിനേക്കുറിച്ച് അടുത്തിടെ താന്‍ തന്നെയാണ് കണ്ടെത്തിയതെന്നാണ് കുര്‍ട് ആംഗിള്‍ വിശദമാക്കിയത്. നട്ടെല്ലിനുള്ള ബുദ്ധിമുട്ടുകള്‍ മൂലം നിലവില്‍ വടിയുടെ സഹായത്തോടെയാണ് നടക്കുന്നതെന്നും കുര്‍ട് ആംഗിള്‍ പറയുന്നത്.
അരയ്ക്ക് താഴേയ്ക്കുള്ള ഞരമ്പുകളില്‍ അടുത്തിടെ നടന്ന ശസ്ത്രക്രിയയില്‍ പൊട്ടലുണ്ടായെന്നും നിലവില്‍ ഹള്‍ക് ഹോഗന് അരയ്ക്ക് താഴേയ്ക്കുള്ള ചലനങ്ങള്‍ തിരിച്ചറിയാന്‍ സാധിക്കാത്ത അവസ്ഥയിലാണെന്നും കുര്‍ട് പറയുന്നു. നിലവില്‍ വടിയുടെ സഹായത്തോടെയാണ് ഹള്‍ക് നടക്കുന്നത്. വേദന മാത്രമല്ല മറ്റൊന്നും തന്നെ ഹള്‍കിന് തിരിച്ചറിയാന്‍ സാധിക്കുന്നില്ലെന്നും കുര്‍ട് കൂട്ടിച്ചേര്‍ത്തു. ഹള്‍കിന്റെ മാസ്റ്റര്‍ പീസുകളായിരുന്ന ലെഗ് ഡ്രോപ് അദ്ദേഹത്തിന് തന്നെ ബുദ്ധിമുട്ടായിയെന്നാണ് കുര്‍ട് പറയുന്നത്.
ഡബ്ല്യു ഡബ്ല്യു ഇ റെസ്ലിംഗ് താരമായിരുന്ന ഹള്‍ക് ഹോഗന്റെ യഥാര്‍ത്ഥ പേര് ടെറി ജീന്‍ ബോള്ളീ എന്നാണ്. അടുത്തിടെയാണ് ഡബ്ല്യു ഡബ്ല്യു ഇ റോ 30ാം വാര്‍ഷിക ആഘോഷങ്ങള്‍ നടത്തിയത്. 1982ലാണ് ഹള്‍ക് ഹോഗന് ഹെവി വെയ്റ്റ്ലിഫ്റ്റിംഗ് രംഗത്തേക്ക് എത്തുന്നത്. അതേസമയം, താരത്തിന്റെ വെളിപ്പെടുത്തലിനോട് ഇതുവരേയും ഹള്‍ക് ഹോഗന് പ്രതികരിച്ചിട്ടില്ല.
Keywords: News,World,international,Sports,Player,Players,Health,Health & Fitness,Treatment,Wrestling, Kurt Angle says Hulk Hogan 'can't feel his legs' after back surgery
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.