ഐ.പി.എല്‍: ചെന്നൈക്കെതിരെ കൊല്‍ക്കത്തയ്ക്ക് അഞ്ച് വിക്കറ്റ് ജയം

 


ഐ.പി.എല്‍: ചെന്നൈക്കെതിരെ കൊല്‍ക്കത്തയ്ക്ക് അഞ്ച് വിക്കറ്റ് ജയം
ചെന്നൈ: ചെന്നൈക്കെതിരെ കൊല്‍ക്കത്തയ്ക്ക് അഞ്ച് വിക്കറ്റ് വിജയം. ആദ്യ ബാറ്റ് ചെയ്ത് ചെന്നൈയെ കൊല്‍ക്കത്ത് മികച്ച ബൌളിംഗിലൂടെ 139 റണ്‍സിലൊതുക്കി. രണ്ടു പന്തുകള്‍ ബാക്കി നിര്‍ത്തിയാണ് അവസാന ഓവറിന്റെ സമ്മര്‍ദ്ദത്തെ അതിവീജിവിച്ച കൊല്‍ക്കത്ത വിജയം കണ്ടെത്തിയത്. 52 പന്തുകളില്‍ ആറു ബൌണ്ടറിയും ഒരു സിക്സറുമായി 63 റണ്‍സെടുത്ത കൊല്‍ക്കത്ത ക്യാപ്റ്റന്‍ ഗൌതം ഗംഭീറിന്റെ പ്രകടനമാണ് കൊല്‍ക്കത്തയ്ക്ക് വിജയം സമ്മാനിച്ചത്.

തുടക്കത്തില്‍ തന്നെ മക്കല്ലത്തെ നഷ്ടമായെങ്കിലും രണ്ടാം വിക്കറ്റില്‍ ഗംഭീര്‍- കാലിസും(26) കൂടി നേടിയ 70 റണ്‍സാണ് വിജയത്തിന് അടിത്തറയിട്ടു. അവസാന ഓവറില്‍ ആറു പന്തുകളില്‍ നിന്ന് ആറു റണ്‍സ് വേണ്ടപ്പോള്‍ വമ്പനടിക്കു ശ്രമിച്ച യൂസഫ് പഠാന്‍ പുറത്തായത് കൊല്‍ക്കത്തയുടെ സമ്മര്‍ദ്ദമുയര്‍ത്തി. എന്നാല്‍ തൊട്ടടുത്ത പന്ത് ബൌണ്ടറി നേടി ദാസ് ചെന്നൈയ്ക്ക് വിജയം സമ്മാനിച്ചു.

English Summery
Kolkata Knight Riders won by 5 wickets
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia