(www.kvartha.com 08.09.2015) ആരാധകരുടെ കാര്യത്തില്‍ സച്ചിനേപ്പോലും പിന്നിലാക്കി കോഹ്‌ലി. ട്വിറ്ററില്‍ ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ക്ക് 77 ലക്ഷം ഫോളോവേഴ്‌സ് ഉള്ളപ്പോള്‍ അതിനെ കടത്തിവെട്ടി 80 ലക്ഷം ഫോളോവേഴ്‌സാണ് വിരാട് കോഹ്‌ലിക്കുള്ളത്.
ശ്രീലങ്കയ്‌ക്കെതിരായ ടെസ്റ്റ് പരമ്പര വിജയിച്ചശേഷമാണ് കോഹ് ലിയുടെ ട്വിറ്റര്‍ ഫോളോവേഴ്‌സിന്റെ എണ്ണം കൂടിയത്. അതേസമയം മുന്‍ക്യാപ്റ്റന്‍ ധോണിക്ക് 45 ലക്ഷം ഫോളോവേഴ്‌സാണുള്ളത്.
തന്റെ ആരാധകര്‍ക്ക് നന്ദി പറഞ്ഞുള്ള ട്വീറ്റിലൂടെ കോഹ്‌ലി തന്നെയാണ് ഇക്കാര്യം അറിയിച്ചത്. തനിക്ക് 80 ലക്ഷം ഫോളോവേഴ്‌സ് ലഭിച്ചതില്‍ അങ്ങേയറ്റം സന്തോഷിക്കുന്നു. അളക്കാനാവാത്ത ഈ സ്‌നേഹം സമ്മാനിച്ച എല്ലാവര്‍ക്കും നന്ദി എന്നായിരുന്നു കോഹ്‌ലിയുടെ ട്വീറ്റ്.
നായകനാകാന്‍ ജനിച്ചയാളാണു വിരാട് കോഹ്‌ലിയെന്ന് മുന്‍ ഇന്ത്യന്‍ നായകന്‍ സുനില്‍ ഗാവസ്‌കര്‍ പറഞ്ഞപ്പോള്‍ ഫുട്‌ബോള്‍ ഇതിഹാസം അര്‍ജന്റീനയുടെ ഡിയേഗോ മറഡോണയെപ്പോലെയാണു കോഹ്‌ലിയെന്നാണ് മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ സൗരവ് ഗാംഗുലിയുടെ വിശേഷണം. മറഡോണയുടെ കടുത്ത ആരാധകനാണു ഗാംഗുലി. 'മറഡോണ ഫുട്‌ബോള്‍ കളിക്കുമ്പോള്‍ അതിനോടു പുലര്‍ത്തുന്ന ആത്മാര്‍ഥതയും ഹൃദയം നിറയുന്ന സ്‌നേഹവും നമുക്കു കണ്ടറിയാം.
കോഹ്‌ലി ഫീല്‍ഡില്‍ നില്‍ക്കുമ്പോഴൊക്കെയും നമുക്ക് കാണാന്‍ കഴിയുക അതേ ആത്മാര്‍ഥതയും അഭിനിവേശവുമാണ്. ഞാനിപ്പോള്‍ കോഹ്‌ലിയുടെയും വലിയ ആരാധകനാണ്' എന്നാണ് ഗാംഗുലി പറഞ്ഞത്.
Keywords: Kohli more popular among Twitteratis than Sachin, Dhoni, Football Player, Cricket, Sports.

Also Read:
ട്രെയിനിടിച്ച് യുവാവിന് ഗുരുതരം
Keywords: Kohli more popular among Twitteratis than Sachin, Dhoni, Football Player, Cricket, Sports.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.