Kohli | 13000 ഏകദിന റൺസ്, 47-ാം സെഞ്ച്വറി; ഇതിഹാസ താരം സച്ചിൻ ടെണ്ടുൽക്കറെയും പിന്നിലാക്കി വിരാട് കോഹ്‌ലി; തകർത്തത് ഒരുപിടി റെക്കോർഡുകൾ

 


കൊളംബോ: (www.kvartha.com) 13000 ഏകദിന റൺസ് എന്ന സച്ചിൻ ടെണ്ടുൽക്കറുടെ റെക്കോർഡ് മറികടന്ന് വിരാട് കോഹ്‌ലി തിങ്കളാഴ്ച തന്റെ തൊപ്പിയിൽ മറ്റൊരു തൂവൽ കൂടി ചേർത്തു. ഏഷ്യാ കപ്പിൽ ഇന്ത്യയും പാകിസ്താനും തമ്മിലുള്ള സൂപ്പർ ഫോർ മത്സരത്തിനിടെ സച്ചിനെ മറികടന്ന് ഏറ്റവും വേഗത്തിൽ 13000 ഏകദിന റൺസ് നേടുന്ന താരമെന്ന നാഴികക്കല്ലാണ് പിന്നിട്ടത്.
 
Kohli | 13000 ഏകദിന റൺസ്, 47-ാം സെഞ്ച്വറി; ഇതിഹാസ താരം സച്ചിൻ ടെണ്ടുൽക്കറെയും പിന്നിലാക്കി വിരാട് കോഹ്‌ലി; തകർത്തത് ഒരുപിടി റെക്കോർഡുകൾ


റിസർവ് ദിനത്തിൽ കളി പുനരാരംഭിച്ചപ്പോൾ തലേന്നാളത്തെ എട്ട് റൺസിൽ കളി തുടങ്ങിയ മുൻ ഇന്ത്യൻ ക്യാപ്റ്റൻ, 55 പന്തിലാണ് അർധ സെഞ്ച്വറി നേടിയത്. എന്നാൽ പിന്നീട് 47-ാം ഏകദിന സെഞ്ച്വറിയിലേക്ക് വേണ്ടി വന്നത് 29 ബോൾ മാത്രമായിരുന്നു. ഇതിഹാസതാരം സച്ചിനെ മറികടന്ന് കോഹ്‌ലി തന്റെ 267-ാം ഇന്നിംഗ്‌സിലാണ് 13000 റൺസെന്ന നേട്ടത്തിലെത്തിയത്. ഇതോടെ ഏകദിന ക്രിക്കറ്റിൽ ഏറ്റവും വേഗത്തിൽ 8,000 (175 ഇന്നിംഗ്‌സ്), 9,000 (194 ഇന്നിംഗ്‌സ്), 10,000 (205 ഇന്നിംഗ്‌സ്), 11,000 (222 ഇന്നിംഗ്‌സ്), 12,000 (242 ഇന്നിംഗ്‌സ്) ഇപ്പോൾ 13000 റൺസ് തികയ്ക്കുന്ന താരമായി.

സച്ചിൻ 321 ഇന്നിംഗ്‌സിൽ നിന്നാണ് 13000 റൺസ് കുറിച്ചതെങ്കിൽ അതിനേക്കാളും 54 ഇന്നിംഗ്‌സുകൾ കുറവേ കോഹ്‌ലിക്ക് വേണ്ടിവന്നുള്ളൂ. 47-ാം സെഞ്ച്വറി നേടിയതോടെ, ഏറ്റവും കൂടുതൽ ഏകദിന സെഞ്ചുറികൾ നേടിയ സച്ചിനെ പിന്നിലാക്കാൻ ഇപ്പോൾ രണ്ട് ശതകങ്ങളുടെ കുറവേയുള്ളൂ. കൂടാതെ മാസ്റ്റർ ബ്ലാസ്റ്ററെ മറികടന്ന് 50 ഏകദിന ശതകങ്ങൾ എന്ന സ്വപ്ന നേട്ടത്തിലേക്ക് മൂന്ന് സെഞ്ച്വറികളുടെ ദൂരം മാത്രം.

ഏകദിനത്തിൽ 13,000 റൺസ് തികയ്ക്കുന്ന അഞ്ചാമത്തെ ബാറ്റ്‌സ്മാനാണ് വിരാട് കോഹ്‌ലി. ഇതിന് മുമ്പ് സച്ചിൻ ടെണ്ടുൽക്കർ, റിക്കി പോണ്ടിംഗ്, സനത് ജയസൂര്യ, മഹേല ജയവർധന എന്നിവർ ഈ സ്ഥാനം നേടിയിട്ടുണ്ട്. ഏകദിനത്തിൽ ഇതുവരെ 13,000 റൺസ് എന്ന നാഴികക്കല്ല് തികച്ച താരങ്ങളെയെല്ലാം പിന്നിലാക്കിയാണ് ഏറ്റവും കുറഞ്ഞ ഇന്നിങ്‌സുകളിൽ കോഹ്‌ലി ഈ നാഴികക്കല്ല് നേടിയത്. പോണ്ടിംഗ് (341), സംഗക്കാര (363) എന്നിവരും 300 ലധികം ഇന്നിംഗ്‌സുകൾ കളിച്ചപ്പോൾ ജയസൂര്യ 416 ഇന്നിംഗ്‌സുകളിൽ നിന്നാണ് ഈ സംഖ്യയിലെത്തിയത്.

എല്ലാ ഫോർമാറ്റുകളിലുമായി ഏറ്റവും കൂടുതൽ അന്താരാഷ്ട്ര സെഞ്ചുറികൾ നേടിയ താരങ്ങളുടെ പട്ടികയിൽ 34 കാരനായ കോഹ്‌ലി രണ്ടാമതാണ്. 100 സെഞ്ചുറികളുമായി തന്റെ കരിയർ പൂർത്തിയാക്കിയ സച്ചിനാണ് ഒന്നാമത്. കോഹ്‌ലി 76 അന്താരാഷ്ട്ര സെഞ്ചുറികൾ നേടിയിട്ടുണ്ട്. കോഹ്‌ലിക്ക് ശേഷം ഏറ്റവും കൂടുതൽ അന്താരാഷ്ട്ര സെഞ്ചുറികൾ നേടിയ ബാറ്റ്‌സ്മാൻമാർ പോണ്ടിംഗ് (71), സംഗക്കാര (63), ജാക്വസ് കാലിസ് (62) എന്നിവരാണ്. അതേസമയം ഏകദിനത്തിൽ ഏറ്റവും കൂടുതൽ റൺസ് നേടിയ താരമെന്ന റെക്കോർഡ് സച്ചിൻ ടെണ്ടുൽക്കറുടെ കൈകളിൽ ഭദ്രമാണ്. 18,426 റൺസ് എന്ന ആ റെക്കോർഡ് കോഹ്‌ലി മറകടക്കുമോയെന്ന് കണ്ടറിയാം.


Keywords:  News, News-Malayalam-News, National, National-News, Sports, Sports-News, India, Pakistan, Asia Cup, Cricket, Virat Kohli, Kohli makes mockery of Sachin's record enroute to 13000 ODI runs, 47th century
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia