കോഹ് ലിക്ക് മറ്റൊരു റെക്കോര്‍ഡ് കൂടി; ടെസ്റ്റില്‍ നായകനെന്ന നിലയില്‍ ഇന്ത്യക്കായി ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന കളിക്കാരനെന്ന നേട്ടം ഇനി സ്വന്തം

 


ADVERTISEMENT

ന്യൂഡല്‍ഹി: (www.kvartha.com 27.01.2018) ഇന്ത്യന്‍ നായകന്‍ വിരാട് കോഹ് ലിയുടെ ചിറകില്‍ മറ്റൊരു റെക്കോര്‍ഡ് കൂടി. ടെസ്റ്റില്‍ നായകനെന്ന നിലയില്‍ ഇന്ത്യക്കായി ഏറ്റവും കൂടുതല്‍ റണ്‍സ് എടുക്കുന്ന കളിക്കാരനെന്ന നേട്ടമാണ് കോഹ് ലി സ്വന്തമാക്കിയത്. ദക്ഷിണാഫ്രിക്കയ് ക്കെതിരായ മൂന്നാം ടെസ്റ്റില്‍ മുന്‍ നായകന്‍ മഹേന്ദ്ര സിംഗ് ധോണിയെ മറികടന്നാണ് കോഹ് ലിയുടെ ഈ നേട്ടം .

 കോഹ് ലിക്ക് മറ്റൊരു റെക്കോര്‍ഡ് കൂടി; ടെസ്റ്റില്‍ നായകനെന്ന നിലയില്‍ ഇന്ത്യക്കായി ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന കളിക്കാരനെന്ന നേട്ടം ഇനി സ്വന്തം

ധോണി 60 ടെസ്റ്റില്‍ നിന്ന് 3454 റണ്‍സ് നേടിയപ്പോള്‍ വെറും 35 ടെസ്റ്റില്‍ നിന്നും തന്നെ കോഹ് ലി ആ നേട്ടം സ്വന്തമാക്കി. ധോണിക്കു മുമ്പ് 47 ടെസ്റ്റുകളില്‍ നിന്ന് 3449 റണ്‍സ് നേടിയ സുനില്‍ ഗവാസ്‌കറുടെ പേരിലായിരുന്നു റെക്കോര്‍ഡ്. മുഹമ്മദ് അസ് ഹറുദ്ദീന്‍(47 ടെസ്റ്റുകളില്‍ നിന്ന് 2856 റണ്‍സ്), സൗരവ് ഗാംഗുലി (49 ടെസ്റ്റുകളില്‍ നിന്ന് 2561 റണ്‍സ്) എന്നിവരാണ് കോഹ് ലിക്കും ധോണിക്കും ഗവാസ് കറിനും പിന്നില്‍.

Keywords: Kohli becomes India's highest scoring Test captain, Virat Kohli, Mahendra Singh Dhoni, Cricket Test, Cricket, Record, Sports, National.
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.
Web Desk Pre
Web Desk Pre

154168 Articles

Tags

Share this story

wellfitindia