അഹ്‌മദാബാദ്: (KVARTHA) ഐപിഎൽ ഫൈനലിൽ കടന്നിരിക്കുകയാണ് കൊൽക്കത്തയുടെ രാജാക്കന്മാർ. പോയിന്റ് പട്ടികയിൽ ഒന്നാമതെത്തിയ കൊൽക്കത്ത അഹ്‌മദാബാദിൽ നടന്ന ആദ്യ പ്ലേ ഓഫ് മത്സരത്തിൽ രണ്ടാം സ്ഥാനക്കാരായ സൺറൈസേഴ്‌സ് ഹൈദരാബാദിനെ എട്ട് വിക്കറ്റിനാണ് പരാജയപ്പെടുത്തിയത്. ആദ്യം ബാറ്റ് ചെയ്ത ഹൈദരാബാദ് 20 ഓവറുകൾ തികച്ചും കളിക്കാനാകാതെ 159 റൺസിന് എല്ലാവരും പുറത്തായി.
< !- START disable copy paste -->
മിച്ചൽ സ്റ്റാർക്ക് മൂന്ന് വിക്കറ്റ് വീഴ്ത്തി ഹൈദരാബാദിൻ്റെ നട്ടെല്ല് തകർത്തു, മറ്റ് ബൗളർമാരും അദ്ദേഹത്തിന് മികച്ച പിന്തുണ നൽകി. തകർത്തുകളിച്ച കൊൽക്കത്ത ബാറ്റ്സ്മാൻമാർ 38 പന്തുകൾ ശേഷിക്കെ അനായാസ വിജയം സമ്മാനിച്ചു. കൊൽക്കത്തയ്ക്കായി വെങ്കിടേഷ് അയ്യരും ക്യാപ്റ്റൻ ശ്രേയസ് അയ്യരും ചേർന്ന് നാലാം വിക്കറ്റിൽ 97 റൺസിൻ്റെ കൂട്ടുകെട്ടാണുണ്ടാക്കിയത്. ഇരുവരും അർധസെഞ്ചുറി നേടി കൊൽക്കത്തയെ നാലാം തവണയും ഐപിഎൽ ഫൈനലിലെത്തിച്ചു.
കരുത്ത് പകർന്ന ജോഡികൾ
മൂന്നാം നമ്പറിൽ ബാറ്റ് ചെയ്യാനെത്തിയ വെങ്കിടേഷ് അയ്യർ തുടക്കം മുതൽ ആക്രമണോത്സുകതയോടെയാണ് ബാറ്റ് വീശിയത്. ഏത് ഷോർട്ട് ബോളിലും മിഡ് വിക്കറ്റിന് മുകളിലൂടെ സിക്‌സറുകൾ അനായാസം നേടി. ഉജ്വലമായ മറ്റൊരു സിക്‌സർ പറത്തി വെറും 28 പന്തിൽ അർധസെഞ്ച്വറി തികച്ചു. മറുവശത്ത്, ക്യാപ്റ്റൻ അടുത്ത ഓവറിൽ രണ്ട് സിക്സും ഒരു ഫോറും പറത്തി അൻപത് റൺസ് നേടുക മാത്രമല്ല, 14-ാം ഓവറിൽ തന്നെ കൊൽക്കത്തയെ വിജയിപ്പിക്കുകയും ചെയ്തു.
വെങ്കിടേഷ് 28 പന്തിൽ 51 റൺസും ശ്രേയസ് 24 പന്തിൽ 58 റൺസുമായി പുറത്താകാതെ നിന്നു. ശ്രേയസ് അയ്യരുടെയും വെങ്കിടേഷ് അയ്യരുടെയും ഫോം കൊൽക്കത്തയുടെ ബാറ്റിംഗിനെ കൂടുതൽ ശക്തിപ്പെടുത്തുന്നുവെന്ന് മുൻ ക്രിക്കറ്റ് താരം റോബിൻ ഉത്തപ്പ മത്സരശേഷം അഭിപ്രായപ്പെട്ടു.
ഹൈദരാബാദിന് ഒരവസരം കൂടി
ഈ സീസണിൽ ഹൈദരാബാദ്, കൊൽക്കത്ത ടീമുകളുടെ പ്രത്യേകത, ഇരു ടീമുകൾക്കും മികച്ച ഓപ്പണിംഗ് കൂട്ടുകെട്ട് ലഭിച്ചു എന്നതാണ്.കൊൽക്കത്തയുടെ ഫിൽ സാൾട്ടും സുനിൽ നരെയ്നും ഹൈദരാബാദിന്റെ അഭിഷേക് ശർമ്മയും ട്രാവിസ് ഹെഡും എതിരാളികളുടെ ഉറക്കം കെടുത്തുന്നുണ്ട്. രണ്ടാം ക്വാളിഫയർ മത്സരത്തിലൂടെ ഹൈദരാബാദിന് ഫൈനലിലെത്താൻ ഒരു അവസരം കൂടിയുണ്ട്. രാജസ്ഥാൻ-ബെംഗളൂരു എലിമിനേറ്റർ മത്സരത്തിൽ വിജയിക്കുന്ന ടീം ഹൈദരാബാദിനെ നേരിടും. അതിനുശേഷം രണ്ടാം ക്വാളിഫയറിലെ വിജയികൾ കൊൽക്കത്തക്കെതിരെ ചെന്നൈയിൽ കലാശപ്പോരിന് ഇറങ്ങും.

Keywords: News, Malayalam News, Sports, National, IPL, Cricket, Sharukh khan, Kolkata, Hyderabad, KKR vs SRH highlights: Kolkata enter 4th IPL final
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.