ക്രികെറ്റിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച് കിവീസ് താരം ബി ജെ വാട്ലിങ്ങ്: അവസാന മത്സരം ഇന്ത്യയ്ക്കെതിരെ നടക്കുന്ന ലോക ടെസ്റ്റ്‌

 


മാഞ്ചസ്റ്റര്‍: (www.kvartha.com 12.05.2021) ടെസ്റ്റ് ക്രികെറ്റില്‍ ഡബിള്‍ സെഞ്ചുറി നേടുന്ന ഒമ്പതാമത്തെ മാത്രം വികെറ്റ് കീപെറും ഇംഗ്ലണ്ടിനെതിരെ ഈ നേട്ടം കൈവരിക്കുന്ന ആദ്യ വികെറ്റ് കീപെറുമായ വാട്ലിങ്ങ് ഇന്ത്യയ്ക്കെതിരെ നടക്കുന്ന ലോക ടെസ്റ്റ് ചാമ്പ്യൻഷിപ് 
ഫൈനലിനുശേഷം രാജ്യാന്തര ക്രികെറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചു.

2019ലായിരുന്നു ഇം​ഗ്ലണ്ടിനെതിരായ ഡബിള്‍ സെഞ്ചുറി. കരിയറില്‍ രണ്ട് തവണ 350 റണ്‍സ് കൂട്ടുകെട്ടിലും വാട്ലിങ്ങ് പങ്കാളിയായി. ന്യൂസിലന്‍ഡിനായി 73 ടെസ്റ്റിലും 28 ഏകദിനങ്ങളിലും കളിച്ച താരമാണ് 35 കാരനായ വാട്ലിങ്ങ്.

ക്രികെറ്റിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച് കിവീസ് താരം ബി ജെ വാട്ലിങ്ങ്: അവസാന മത്സരം ഇന്ത്യയ്ക്കെതിരെ നടക്കുന്ന ലോക ടെസ്റ്റ്‌

ടെസ്റ്റില്‍ എട്ട് സെഞ്ചുറികളടക്കം 3773 റണ്‍സാണ് നേട്ടം. വികെറ്റ് കീപറെന്ന നിലയില്‍ 249 ക്യാചുകളും ഫീല്‍ഡറെന്ന നിലയില്‍ 10 ക്യാചുകളും സ്വന്തമാക്കിയ വാട്ലിങ്ങ് എട്ട് തവണ ബാറ്റ്സ്മാനെ സ്റ്റംപ് ചെയ്ത് പുറത്താക്കി.

കുടുംബത്തോടൊപ്പം കൂടുതല്‍ സമയം ചെലവിടാനായാണ് വിരമിക്കല്‍ തീരുമാനം പ്രഖ്യാപിച്ചത്. എന്നാല്‍ ക്രികെറ്റില്‍ നിന്ന് താന്‍ ഒരിക്കലും പോകില്ലെന്നും പരിശീലകനെന്ന നിലയില്‍ കരിയര്‍ തുടരാന്‍ ആ​ഗ്രഹമുണ്ടെന്നും താരം പറഞ്ഞു.

Keywords:  News, Cricket, Sports, India, Manchester City, Top-Headlines, Kiwis star B J, Kiwis star B J Watling Announces Retirement from Cricket The last Match is the World Test against India.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia