5വയസുകാരനായ മകന്‍ മരിച്ചത് കോവിഡ് ബാധിച്ചല്ല; താന്‍ കൊന്നതാണ്; പ്രമുഖ ഫുട്‌ബോള്‍ താരത്തിന്റെ വെളിപ്പെടുത്തലില്‍ ഞെട്ടിത്തരിച്ച് ലോകം

 


ADVERTISEMENT

അങ്കാറ (തുര്‍ക്കി): (www.kvartha.com 14.05.2020) അഞ്ചു വയസുകാരനായ മകന്‍ മരിച്ചത് കോവിഡ് ബാധിച്ചല്ല, താന്‍ കൊന്നതാണ്, പ്രമുഖ ഫുട്‌ബോള്‍ താരത്തിന്റെ വെളിപ്പെടുത്തലില്‍ ഞെട്ടിത്തരിച്ച് ലോകം. തുര്‍ക്കിയില്‍ നിന്നുള്ള ഫുട്‌ബോള്‍ താരം സെവ്ഹര്‍ ടോക്ടാഷ് ആണ് കോവിഡ് ബാധിച്ചു മരിച്ചെന്ന് എല്ലാവരും വിശ്വസിച്ച അഞ്ചു വയസ്സുകാരനായ മകനെ ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തിയതാണെന്ന ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി രംഗത്തെത്തിയത്.

കോവിഡ് ബാധ സ്ഥിരീകരിച്ച് ആശുപത്രിയില്‍ ഐസൊലേഷനില്‍ കഴിയവേയാണ് ഒരാഴ്ച മുന്‍പ് ടോക്ടാഷിന്റെ മകന്‍ കാസിം മരിച്ചത്. വൈറസ് ബാധ സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ടോക്ടാഷും മകനൊപ്പം ഐസൊലേഷനിലായിരുന്നു.

5വയസുകാരനായ മകന്‍ മരിച്ചത് കോവിഡ് ബാധിച്ചല്ല; താന്‍ കൊന്നതാണ്; പ്രമുഖ ഫുട്‌ബോള്‍ താരത്തിന്റെ വെളിപ്പെടുത്തലില്‍ ഞെട്ടിത്തരിച്ച് ലോകം

എന്നാല്‍ കാസിം മരിച്ച് 11-ാം ദിവസമാണ് മരണ കാരണം കോവിഡല്ലെന്നും താനാണ് അവനെ കൊലപ്പെടുത്തിയതെന്നും ഏറ്റുപറഞ്ഞ് ടോക്ടാഷ് രംഗത്തെത്തിയത്. വെളിപ്പെടുത്തലിനെ തുടര്‍ന്ന് ഇദ്ദേഹത്തെ തുര്‍ക്കി പൊലീസ് അറസ്റ്റ് ചെയ്തു. തുര്‍ക്കിയിലെ ടോപ് ഡിവിഷന്‍ ഫുട്‌ബോള്‍ ലീഗായ ടര്‍ക്കിഷ് സൂപ്പര്‍ ലീഗില്‍ ഹാസെറ്റെപ് എസ്‌കെയ്ക്കു വേണ്ടി കളിച്ചിട്ടുള്ള താരമാണ് മുപ്പത്തിമൂന്നുകാരനായ ടോക്ടാഷ്.

5വയസുകാരനായ മകന്‍ മരിച്ചത് കോവിഡ് ബാധിച്ചല്ല; താന്‍ കൊന്നതാണ്; പ്രമുഖ ഫുട്‌ബോള്‍ താരത്തിന്റെ വെളിപ്പെടുത്തലില്‍ ഞെട്ടിത്തരിച്ച് ലോകം

നിലവില്‍ തുര്‍ക്കിയിലെ പ്രാദേശിക ലീഗില്‍ ബുര്‍സയില്‍ ഡിരിംസ്‌പോറിനു വേണ്ടി കളിക്കുന്ന സെവ്ഹര്‍ ടോക്ടാഷ് കഴിഞ്ഞ മാസമാണ് ചുമയും കടുത്ത പനിയുമായി മകനെ ആശുപത്രിയില്‍ എത്തിച്ചത്. കോവിഡ് 19 സംശയിച്ച് ഇരുവരെയും ഉടന്‍തന്നെ ആശുപത്രിയിലെ ഐസൊലേഷന്‍ വാര്‍ഡിലേക്കു മാറ്റുകയും ചെയ്തു. തുടര്‍ന്ന് അന്നു വൈകിട്ട് കാസിമിന് ശ്വാസം കിട്ടുന്നില്ലെന്ന് പറഞ്ഞ് ടോക്ടാഷ് ഡോക്ടര്‍മാരെ റൂമിലേക്ക് വിളിച്ചുവരുത്തുകയായിരുന്നു.

5വയസുകാരനായ മകന്‍ മരിച്ചത് കോവിഡ് ബാധിച്ചല്ല; താന്‍ കൊന്നതാണ്; പ്രമുഖ ഫുട്‌ബോള്‍ താരത്തിന്റെ വെളിപ്പെടുത്തലില്‍ ഞെട്ടിത്തരിച്ച് ലോകം

കാസിമിനെ ഉടന്‍തന്നെ തീവ്രപരിചരണ വിഭാഗത്തിലേക്കു മാറ്റിയെങ്കിലും രണ്ടു മണിക്കൂറിനുള്ളില്‍ മരണം സംഭവിച്ചു. ശ്വാസ തടസം ഉള്‍പ്പെടെയുള്ള കൊറോണ വൈറസ് ലക്ഷണങ്ങള്‍ പ്രകടമായിരുന്നതിനാല്‍ കോവിഡ് മരണമെന്ന് സ്ഥിരീകരിച്ചാണ് കാസിമിന്റെ സംസ്‌കാര ചടങ്ങുകള്‍ നടത്തിയത്. കാസിം മരിച്ച് ദിവസങ്ങള്‍ക്കുശേഷം 'ഈ ലോകത്തെ ആശ്രയിക്കരുത്' എന്ന ക്യാപ്ഷനോടെ കാസിമിന്റെ ഖബറിന്റെ ചിത്രം ടോക്ടാഷ് ഫെയ്‌സ്ബുക്കില്‍ പങ്കുവച്ചിരുന്നു.

5വയസുകാരനായ മകന്‍ മരിച്ചത് കോവിഡ് ബാധിച്ചല്ല; താന്‍ കൊന്നതാണ്; പ്രമുഖ ഫുട്‌ബോള്‍ താരത്തിന്റെ വെളിപ്പെടുത്തലില്‍ ഞെട്ടിത്തരിച്ച് ലോകം

ഇതിനെല്ലാം പിന്നാലെയാണ് താന്‍ മകനെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയതാണെന്ന ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ടോക്ടാഷ് രംഗത്തെത്തിയത്. പൊലീസ് സ്റ്റേഷനില്‍ നേരിട്ടെത്തിയാണ് ടോക്ടാഷ് കൊലപാതക കുറ്റം ഏറ്റുപറഞ്ഞത്. മകന് അഞ്ചു വയസ്സായെങ്കിലും ഇതുവരെ അവനെ സ്‌നേഹിക്കാന്‍ തനിക്കു സാധിച്ചിട്ടില്ലെന്നും ടോക്ടാഷ് പൊലീസിനോടു വെളിപ്പെടുത്തി.

മകനെ കൊലപ്പെടുത്തിയതിനെക്കുറിച്ച് ടോക്ടാഷ് പൊലീസിന് നല്‍കിയ മൊഴിയിങ്ങനെ:

'കട്ടിലില്‍ പുറം തിരിഞ്ഞ് കിടക്കുകയായിരുന്ന അവനെ ഞാന്‍ തലയിണയുപയോഗിച്ച് ശ്വാസം മുട്ടിക്കുകയായിരുന്നു. 15 മിനിറ്റോളം ഞാന്‍ തലയിണ അതേപടി പിടിച്ചു. ആ സമയം അവന്‍ ശ്വാസത്തിനുവേണ്ടി പിടയുന്നുണ്ടായിരുന്നു. അവന്റെ ചലനം നിലച്ചെന്ന് ഉറപ്പാക്കിയശേഷമാണ് ഞാന്‍ തലയിണ മാറ്റിയത്. 

അതിനുശേഷം എന്നെ സംശയിക്കാതിരിക്കാന്‍ കാസിമിന് ശ്വാസതടസം നേരിട്ടുവെന്ന് പറഞ്ഞ് ഡോക്ടര്‍മാരെ വിളിച്ചുവരുത്തുകയായിരുന്നു' ടോക്ടാഷ് വെളിപ്പെടുത്തി.

Keywords:  'KIlled' by daddy Turkish footballer Cevher Toktas arrested ‘for smothering son, 5, to death in hospital because he didn’t love him’, News, Football Player, Football, Sports, Hospital, Treatment, Police, Arrested, World.
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia