Sports Awards | ഈ വര്‍ഷത്തെ ഖേല്‍രത്ന പുരസ്‌കാരം ശരത് കമലിന്; അര്‍ജുന തിളക്കത്തില്‍ അഭിമാനമായി മലയാളി താരങ്ങള്‍ എച് എസ് പ്രണോയിയും എല്‍ദോസ് പോളും
Nov 15, 2022, 08:16 IST
ന്യൂഡെല്‍ഹി: (www.kvartha.com) ഈ വര്‍ഷത്തെ ദേശീയ കായിക പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. രണ്ട് മലയാളി കായിക താരങ്ങള്‍ക്ക് അര്‍ജുന പുരസ്‌കാരം. ബാഡ്മിന്റന്‍ താരം എച് എസ് പ്രണോയിക്കും അത്‌ലറ്റ് എല്‍ദോസ് പോളിനുമാണ് അര്‍ജുന.
രാജ്യത്തെ പരമോന്നത കായിക പുരസ്‌കാരമായ മേജര്‍ ധ്യാന്‍ചന്ദ് ഖേല്‍രത്ന പുരസ്‌കാരം ടേബിള്‍ ടെനിസ് താരം അജന്ത ശരത് കമല്‍ അര്‍ഹനായി. നവംബര്‍ 30ന് 25 കായിക താരങ്ങള്‍ക്ക് രാഷ്ട്രപതി പുരസ്‌കാരങ്ങള്‍ സമ്മാനിക്കും.
ഈ വര്‍ഷം ബിര്‍മിങ്ങാമില്‍ നടന്ന കോമന്‍വെല്‍ത് ഗെയിംസില്‍ ശരത് കമല്‍ നാല് മെഡലുകള്‍ നേടിയിരുന്നു. കോമന്‍വെല്‍ത് ഗെയിംസിലെ ട്രിപിള്‍ ജംപില്‍ എല്‍ദോസ് പോള്‍ സ്വര്‍ണം നേടിയിരുന്നു. 17.03 മീറ്റര്‍ ദൂരത്തോടെയാണ് എല്‍ദോസ് പോള്‍ ഒന്നാമതെത്തിയത്. ഇതിന് പുറമെ ലോക അത്ലറ്റിക്സ് ചാംപ്യന്‍ഷിപിലെ ട്രിപിള്‍ ജംപ് ഫൈനലില്‍ എത്തുന്ന ആദ്യ ഇന്‍ഡ്യന്‍ താരമെന്ന നേട്ടവും എല്‍ദോസ് നേടിയിരുന്നു.
ചരിത്രത്തിലാദ്യമായി തോമസ് കപ് ബാഡ്മിന്റന്‍ കിരീടം ഇന്‍ഡ്യ സ്വന്തമാക്കിയപ്പോള്‍ ക്വാര്‍ടറിലും സെമിയിലും മലയാളി താരം എച് എസ് പ്രണോയ് ആയിരുന്നു വിജയശില്‍പി. ഫൈനലില്‍ 14 കിരീടങ്ങള്‍ നേടിയിട്ടുള്ള കരുത്തരായ ഇന്‍ഡോനേഷ്യയെ ഇന്‍ഡ്യ അട്ടിമറിക്കുകയായിരുന്നു.
അര്‍ജുന പുരസ്‌കാര ജേതാക്കള്‍:
സീമാ പൂനിയ, എല്‍ദോസ് പോള്‍, അവിനാഷ് മുകുന്ദ് സേബിള്‍ (അത്‌ലറ്റിക്‌സ്), ലക്ഷ്യ സെന്‍, എച് എസ് പ്രണോയ് (ബാഡ്മിന്റന്‍), അമിത് കുമാര്‍, നിഖാത് സരീന്‍ (ബോക്‌സിങ്), ഭക്തി പ്രദീപ് കുല്‍ക്കര്‍ണി, ആര്‍ പ്രഗ്യാനന്ദ (ചെസ്), ദീപ് ഗ്രേസ് എക്ക (ഹോകി), സുശീല ദേവ (ജൂഡോ), സാക്ഷി കുമാരി (കബഡി), നയന്‍ മോനി സൈകിയ (ലോണ്‍ ബോള്‍), സാഗര്‍ കൈലാസ്, എളവേനില്‍ വാളറിവന്‍, ഓംപ്രകാശ് മിതര്‍വാള്‍ (ഷൂടിങ്), ശ്രീജ അകൂല (ടേബിള്‍ ടെനിസ്), വികാസ് താക്കൂര്‍ (ഭാരോദ്വഹനം), അന്‍ഷു, സരിത (ഗുസ്തി), പര്‍വീണ്‍ (വുഷു), മാനസി ഗിരിചന്ദ്ര ജോഷി, തരുണ്‍ ധില്ലന്‍ (പാരാ ബാഡ്മിന്റന്‍), സ്വപ്നില്‍ സഞ്ജയ് പാട്ടീല്‍ (പാരാ സ്വിമിങ്), ജെര്‍ലിന്‍ അനിക (ഡെഫ് ബാഡ്മിന്റന്‍).
Keywords: News,National,India,Sports,Players,Top-Headlines,Award,Athletes,Indian athletes,Hockey,Tennis,Badminton,President, Khel Ratna for Achanta Sharath Kamal, Seema Punia, Lakshya Sen win Arjuna awardsNational Sports Awards announced. Khel Ratna for @sharathkamal1 pic.twitter.com/tVviumYs0x
— Indro (@indraneel0) November 14, 2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.