സന്തോഷ് ട്രോഫി ഫൈനല്‍ റൗന്‍ഡിന്കേരളം വേദിയാകും; ലോക വനിതാ ഫുട്ബോളിലെ 4 പ്രമുഖ രാജ്യങ്ങള്‍ പങ്കെടുക്കുന്ന അന്താരാഷ്ട്ര ഫുട് ബോള്‍ ചാമ്പ്യന്‍ഷിപ് ഡിസംബറില്‍ കൊച്ചിയില്‍ നടത്തും
Sep 20, 2021, 19:05 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
തിരുവനന്തപുരം: (www.kvartha.com 20.09.2021) ഇത്തവണത്തെ സന്തോഷ് ട്രോഫി ദേശീയ സീനിയര്‍ ഫുട്ബോള്‍ ചാമ്പ്യന്‍ഷിപിന്റെ ഫൈനല്‍ റൗന്‍ഡിന് കേരളം വേദിയാകും. ലോക വനിതാ ഫുട് ബോളിലെ നാല് പ്രമുഖ രാജ്യങ്ങള്‍ പങ്കെടുക്കുന്ന അന്താരാഷ്ട്ര ഫുട് ബോള്‍ ചാമ്പ്യന്‍ഷിപ് ഡിസംബറില്‍ കൊച്ചിയില്‍ നടത്തും.
ആണ്‍കുട്ടികളുടെയും പെണ്‍കുട്ടികളുടെയും ദേശീയ ജൂനിയര്‍, സബ് ജൂനിയര്‍ ചാമ്പ്യന്‍ഷിപുകളും കേരളത്തില്‍ നടത്തുമെന്നും കായികമന്ത്രി വി അബ്ദുര്‍ റഹ് മാന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. അഖിലേന്ത്യ ഫുട്ബോള്‍ ഫെഡറേഷന്‍ ഡെപ്യൂടി ജനറല്‍ സെക്രടെറി അഭിഷേക് യാദവും വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.
75 -ാമത് സന്തോഷ് ട്രോഫിയുടെ ഫൈനല്‍ റൗന്‍ഡ് അടുത്ത വര്‍ഷം ആദ്യമാണ് നടക്കുക. ഫൈനല്‍ ഉള്‍പൈടെ 23 മത്സരങ്ങള്‍ ഉണ്ടാവും. മഞ്ചേരി പയ്യനാട് സ്റ്റേഡിയത്തില്‍ ഫൈനല്‍ നടക്കും. വനിതാ അന്താരാഷ്ട്ര സീനിയര്‍ ടൂര്‍ണമെന്റില്‍ ആതിഥേയര്‍ എന്ന നിലയില്‍ ഇന്‍ഡ്യന്‍ ടീമും പങ്കെടുക്കും. ഏഴു മത്സരങ്ങളാണ് ഉണ്ടാവുക. ഇന്‍ഡ്യയിലെ വിവിധ സംസ്ഥാനങ്ങള്‍ പങ്കെടുക്കുന്ന ദേശീയ സബ് ജൂനിയര്‍, ജൂനിയര്‍ ടൂര്‍ണമെന്റുകളില്‍ ഏകദേശം 40 മത്സരങ്ങള്‍ വീതം ഉണ്ടാകും.
ലോകകപ്പ് യോഗ്യതാ റൗന്‍ഡില്‍ മത്സരിക്കാന്‍ ഒരുങ്ങുന്ന ഇന്‍ഡ്യന്‍ അന്‍ഡര്‍ 16 ടീമിന്റെ ക്യാംപ് കേരളത്തില്‍ നടത്താന്‍ എ ഐ എഫ് എഫ് തയാറാണ്. ആഴ്ചയില്‍ ഒരു ദിവസം, പ്രാദേശിക ടീമുകള്‍ക്ക് ദേശീയ ടീമുമായി മത്സരിക്കാനും അവസരം നല്‍കും. ദേശീയ വനിതാ സീനിയര്‍ ടീം ക്യാംപും കേരളത്തില്‍ നടക്കും.
പ്രാദേശിക തലം മുതല്‍ സംസ്ഥാനതലം വരെ ബേബി ലീഗും ജൂനിയര്‍, സീനിയര്‍ ലീഗുകളും സംഘടിപ്പിക്കാന്‍ എ ഐ എഫ് എഫ് പിന്തുണ നല്‍കും. ബംഗാളില്‍ ഈ പദ്ധതി ആരംഭിച്ചിട്ടുണ്ട്. പഞ്ചായത്ത് തലത്തില്‍ ജേതാക്കളാകുന്ന ടീമുകള്‍ ജില്ലാ തലത്തില്‍ മത്സരിക്കും. അവിടെ ജേതാക്കളാകുന്ന 14 ടീമുകള്‍ സംസ്ഥാനതലത്തില്‍ മത്സരിക്കും. എ ഐ എഫ് എഫ് ആയിരിക്കും ഈ പദ്ധതിക്ക് മേല്‍നോട്ടം വഹിക്കുക.
ഫുട്ബോള്‍ കോച്ചുമാര്‍ക്ക് പരിശീലനം നല്‍കാനുള്ള പരിശീലന ക്ലാസുകള്‍ക്ക് എ ഐ എഫ് എഫ് മുന്‍കൈയെടുക്കും. കോചിങ്ങ് ലൈസന്‍സുകള്‍ ലഭിക്കാന്‍ പരിശീലകരെ പ്രാപ്തരാക്കുന്നതാകും ഈ ക്ലാസുകള്‍. ദേശീയ പരിശീലകരുടെ സേവനം ഉള്‍പെടെ ഈ ക്ലാസുകളില്‍ എ ഐ എഫ് എഫ് വാഗ്ദാനം ചെയ്തിട്ടുണ്ട്.

റഫറിമാര്‍ക്കുള്ള പരിശീലനത്തിനും സഹകരണം ലഭ്യമാക്കും. കായിക യുവജന കാര്യ ഡയറക്ടര്‍ ജെറോമിക് ജോര്‍ജ്, എ ഐ എഫ് എഫ് സ്‌കൗടിങ്ങ് വിഭാഗം ഡയറക്ടര്‍ വിക്രം, കെ എഫ് എ എക്സിക്യൂടീവ് കമിറ്റിയംഗം റെജിനോള്‍ഡ് വര്‍ഗീസ് എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
Keywords: Kerala to host final round of Santosh Trophy, Thiruvananthapuram, News, Football, Press meet, Kerala, Sports.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.