Launch | 'തക്കുടു' എത്തി! കേരള സ്കൂൾ കായികമേളയുടെ ഭാഗ്യചിഹ്നം പുറത്തിറക്കി; ഇത്തവണ കളറാകും

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
● കൊച്ചിയിൽ നടക്കുന്ന ഈ മേളയിൽ 20,000-ലധികം വിദ്യാർത്ഥികൾ പങ്കെടുക്കും.
● നവംബർ 4 മുതൽ 11 വരെയാണ് മത്സരങ്ങൾ.
● കലൂർ അന്താരാഷ്ട്ര സ്റ്റേഡിയത്തിൽ ഉദ്ഘാടനം.
● ലോകോത്തര കായികമേളകളിലേക്ക് കുട്ടികളെ പ്രാപ്തരാക്കുക എന്നതാണ് ലക്ഷ്യം.
തിരുവനന്തപുരം: (KVARTHA) കേരളത്തിന്റെ കായിക ചരിത്രത്തിൽ ഒരു പുതിയ അധ്യായം രചിക്കുകയെന്ന ലക്ഷ്യത്തോടെ, കൊച്ചിയിൽ നടക്കുന്ന സംസ്ഥാന സ്കൂൾ കായികമേള – കൊച്ചി’24 ന്റെ ലോഗോയും ഭാഗ്യചിഹ്നവും തിരുവനന്തപുരത്ത് വച്ച് പ്രകാശനം ചെയ്തു. മന്ത്രിമാരായ പി രാജീവും വി ശിവൻകുട്ടിയും ചേർന്നാണ് പ്രകാശനം നിർവഹിച്ചത്. അണ്ണാറക്കണ്ണൻ 'തക്കുടു' ആണ് മേളയുടെ ഭാഗ്യചിഹ്നം.

സംസ്ഥാനത്തെ സ്കൂൾ കുട്ടികളെ ലോകോത്തര കായികമേളകളില്‍ മികവ് കൈവരിക്കുന്നതിന് പ്രാപ്തരാക്കുക എന്ന ലക്ഷ്യത്തോടെയാണ് പൊതുവിദ്യാഭ്യാസ വകുപ്പ് ഈ വര്‍ഷത്തെ സംസ്ഥാന സ്കൂൾ കായികമേള വിപുലമായി നടത്താൻ തീരുമാനിച്ചത്. രാജ്യത്ത് ആദ്യമായാണ് സ്കൂള്‍ കായികമേള ഇത്രയും വിപുലമായി സംഘടിപ്പിക്കുന്നത്. സവിശേഷ കഴിവുകള്‍ ഉള്ള കുട്ടികളേയും ഉള്‍പ്പെടുത്തി ലോകത്തിന് മാതൃകയാകുന്ന ഇന്‍ക്ലൂസീവ് സ്പോര്‍ട്സ് ഈ വര്‍ഷത്തെ സംസ്ഥാന സ്കൂൾ കായികമേളയിലൂടെ ആദ്യമായി നടപ്പാക്കുകയാണ്.
മേളയിൽ 20000 ത്തിലധികം കായിക പ്രതിഭകളും 2000 സവിശേഷ കഴിവുള്ള കായിക പ്രതിഭകളും പങ്കെടുക്കുന്നുണ്ട്. കുട്ടികളുടെ പങ്കാളിത്തം കൊണ്ട് ലോകത്തിലെ ഏറ്റവും വലിയ കായികമേളയാകുവാനുള്ള സാധ്യതയുണ്ട് ഇത്തവണത്തേത്. സംസ്ഥാനത്തിന്റെ കായിക ചരിത്രത്തിലെ നവോത്ഥാനത്തിന് നാന്ദികുറിക്കുവാന്‍ ഈ മേളയിലൂടെ സാധിക്കുമെന്നാണ് പ്രതീക്ഷ.
നവംബർ 4 മുതൽ 11 വരെ കൊച്ചി നഗരത്തിലെ 19 വേദികളിലായാണ് മത്സരങ്ങൾ നടക്കുന്നത്. കലൂർ അന്താരാഷ്ട്ര സ്റ്റേഡിയത്തിൽ നടക്കുന്ന ഉദ്ഘാടന ചടങ്ങോടെ മേളക്ക് തുടക്കമാവും. സമാപനം നവംബര്‍ 11ന് മഹാരാജാസ് കോളജ് ഗ്രൗണ്ടില്‍ നടക്കും. എറണാകുളം ജില്ലയിലെ തിരഞ്ഞെടുത്ത 50 സ്കൂളുകളിൽ കുട്ടികള്‍ക്ക് മികച്ച താമസ സൗകര്യം ഒരുക്കുന്നതിനാവശ്യമായ ക്രമീകരണങ്ങള്‍ സ്വീകരിച്ചുവരുന്നു.
#KeralaSchoolSports #KochiSports #IndiaSports #InclusiveSports #SchoolAthletes #Takkudu