ഏഷ്യയിലെ ഏറ്റവും വലിയ കൗമാര കായികമേളയ്ക്ക് 21 ന് തിരുവനന്തപുരത്ത് തിരിതെളിയും

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
● പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി ചടങ്ങിൽ അധ്യക്ഷത വഹിക്കും.
● ഐ.എം. വിജയൻ മാർച്ച് പാസ്റ്റ് റാലിയുടെ ദീപശിഖ തെളിയിക്കും.
● ബ്രാൻഡ് അംബാസിഡർ സഞ്ജു സാംസൺ, ഗുഡ്‌വിൽ അംബാസിഡർ കീർത്തി സുരേഷ് എന്നിവർ പങ്കെടുക്കും.
● എട്ട് ദിവസങ്ങളിലായി നടക്കുന്ന മേളയിൽ കാൽ ലക്ഷത്തോളം കൗമാര താരങ്ങൾ മാറ്റുരയ്ക്കും.
തിരുവനന്തപുരം: (KVARTHA) കൗമാര കേരളത്തിന്റെ കായിക സ്വപ്നങ്ങൾക്ക് ചിറകേകുന്ന കേരള സ്‌കൂൾ കായികമേളക്ക് ഒക്ടോബർ 21 ന് തിരുവനന്തപുരത്ത് തിരിതെളിയും. ഒളിമ്പിക്‌സ് മാതൃകയിൽ സംഘടിപ്പിക്കുന്ന ഈ കായിക മാമാങ്കം ഏഷ്യയിലെ തന്നെ ഏറ്റവും വലിയ കൗമാര കായികമേള എന്ന നിലയിൽ ശ്രദ്ധേയമാണ്.

യൂണിവേഴ്സിറ്റി സ്റ്റേഡിയത്തിൽ വെച്ച് വൈകുന്നേരം നാല് മണിക്ക് മുഖ്യമന്ത്രി പിണറായി വിജയൻ മേളയുടെ ഉദ്ഘാടനം നിർവ്വഹിക്കും. പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി ചടങ്ങിൽ അധ്യക്ഷത വഹിക്കും.
ഇന്ത്യൻ ഫുട്‌ബോൾ ഇതിഹാസം ഐ എം വിജയൻ മാർച്ച് പാസ്റ്റ് റാലിയുടെ ദീപശിഖ തെളിയിക്കും. കായിക മേളയുടെ ബ്രാൻഡ് അംബാസിഡറായ സഞ്ജു സാംസൺ, ഗുഡ്‌വിൽ അംബാസിഡർ കീർത്തി സുരേഷ് എന്നിവരും ഉദ്ഘാടന ചടങ്ങിൽ പങ്കെടുക്കും.
മന്ത്രിമാരായ ജി.ആർ. അനിൽ, കെ.എൻ. ബാലഗോപാൽ, വി. അബ്ദുറഹിമാൻ, പി. എ. മുഹമ്മദ് റിയാസ്, കെ. കൃഷ്ണൻകുട്ടി, കെ. ബി. ഗണേഷ്‌കുമാർ, ഡോ. ആർ. ബിന്ദു, ജെ. ചിഞ്ചുറാണി, പി. പ്രസാദ്, പ്രതിപക്ഷ നേതാവ് വി. ഡി. സതീശൻ, എം.പിമാരായ ഡോ. ശശി തരൂർ, അടൂർ പ്രകാശ്, ജോൺ ബ്രിട്ടാസ്, എ. എ. റഹീം, എം.എൽ.എമാർ, മേയർ ആര്യാ രാജേന്ദ്രൻ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഡി. സുരേഷ് കുമാർ, പൊതുവിദ്യാഭ്യാസ വകുപ്പ് അഡീഷണൽ സെക്രട്ടറി ഡോ. ചിത്ര എസ്, ജില്ലാ കളക്ടർ അനുകുമാരി, പൊതുവിദ്യാഭ്യാസ ഡയറക്ടർ ഉമേഷ് എൻ.എസ്.കെ. ഉൾപ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥരും ചടങ്ങിൽ സന്നിഹിതരാകും.
എട്ട് ദിവസങ്ങളിലായി നടക്കുന്ന കായികമേളയിൽ ഏകദേശം കാൽ ലക്ഷത്തോളം കൗമാര താരങ്ങളാണ് മാറ്റുരയ്ക്കുന്നത്. പ്രത്യേക പരിഗണന അർഹിക്കുന്ന വിദ്യാർത്ഥികളും ഗൾഫ് മേഖലയിൽ നിന്നുള്ള കായിക പ്രതിഭകളും ഇത്തവണത്തെ മേളയിൽ പങ്കെടുക്കുന്നുണ്ട്. കായിക സ്വപ്നങ്ങൾ പിന്തുടരുന്ന വിദ്യാർത്ഥികൾക്ക് ഈ മേള വലിയൊരു അവസരമായി മാറുമെന്നാണ് പ്രതീക്ഷ.
സംസ്ഥാന സ്‌കൂൾ കായിക മേള മൊബൈൽ ആപ്ലിക്കേഷൻ പുറത്തിറക്കി
കൊച്ചി: അറുപത്തി ഏഴാമത് സംസ്ഥാന സ്‌കൂൾ കായിക മേളയുടെ ഒരുക്കങ്ങളുടെ ഭാഗമായി പ്രത്യേക മൊബൈൽ ആപ്ലിക്കേഷൻ പൊതു വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി പ്രകാശനം ചെയ്തു.
മേളയുടെ അക്കോമഡേഷൻ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് ഈ ആപ്ലിക്കേഷൻ തയ്യാറാക്കിയിരിക്കുന്നത്. മത്സരങ്ങളിൽ പങ്കെടുക്കാനായി എത്തിച്ചേരുന്ന വിദ്യാർത്ഥികൾക്ക് താമസ സൗകര്യങ്ങളെക്കുറിച്ചുള്ള സമഗ്ര വിവരങ്ങൾ എളുപ്പത്തിൽ ലഭ്യമാക്കുക എന്നതാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.
ശിക്ഷക്‌സദനിൽ നടന്ന എച്ച് എം മാരുടെയും പ്രിൻസിപ്പൽമാരുടെയും യോഗത്തിലായിരുന്നു മൊബൈൽ ആപ്ലിക്കേഷൻ പ്രകാശനം ചെയ്തത്. മത്സര ഇനങ്ങളും അവയിൽ പങ്കെടുക്കാനായി എത്തിച്ചേരുന്ന വിദ്യാർത്ഥികൾക്കുള്ള താമസസ്ഥലങ്ങളും ലൊക്കേഷൻ മാപ്പും ഉൾപ്പെടെയുള്ള വിവരങ്ങൾ ആപ്ലിക്കേഷനിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
കൂടാതെ ചുമതലയുള്ള ഉദ്യോഗസ്ഥരുടെ ഫോൺ നമ്പരും ആപ്പിൽ ലഭ്യമാണ്. ഈ വിവരങ്ങൾ വാട്‌സാപ്പിലൂടെയും ഇമെയിലിലൂടെയും എല്ലാ ജില്ലകളിലെയും സ്‌പോർട്‌സ് ഗ്രൂപ്പുകളിലും ലഭിക്കുന്നതിനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. ഞായറാഴ്ചയോടെ പ്രവർത്തന ക്ഷമമാകുന്ന ഈ മൊബൈൽ ആപ്ലിക്കേഷൻ പ്ലേ സ്റ്റോറിൽ നിന്നും ഡൗൺലോഡ് ചെയ്യാവുന്നതാണ്.
ആപ്ലിക്കേഷൻ പ്രകാശനത്തിന് പിന്നാലെ അക്കോമഡേഷൻ കമ്മിറ്റിയുടെ നിലവിലെ ഒരുക്കങ്ങൾ മന്ത്രി വിശദമായി വിലയിരുത്തി. വെളിച്ചം, വെള്ളം, ശുചിമുറി അടക്കമുള്ള താമസ സൗകര്യങ്ങൾ ഉത്തരവാദിത്തോടെ സജ്ജമാക്കണമെന്ന് മന്ത്രി നിർദ്ദേശിച്ചു.
വിദ്യാർത്ഥികളുടെ സുരക്ഷിതത്വം ഉറപ്പു വരുത്തണമെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. അടിയന്തര ആവശ്യങ്ങൾ നേരിടുന്നതിനായി താമസ സൗകര്യങ്ങൾ ഒരുക്കുന്ന ജില്ലയിലെ സ്‌കൂളുകൾക്ക് അയ്യായിരം രൂപ വീതം നൽകാനും തീരുമാനിച്ചു.
മേളയുടെ ക്രമീകരണങ്ങൾ ഒരുക്കുന്ന സ്‌കൂളുകൾക്ക് അവധി അനുവദിക്കുന്നതുമായി ബന്ധപ്പെട്ട തീരുമാനം പിന്നീട് അറിക്കുമെന്നും മന്ത്രി അറിയിച്ചു. അക്കോമഡേഷൻ കമ്മിറ്റിയുടെ യോഗത്തിന് ശേഷം സ്‌പോൺസർഷിപ്പ് കമ്മിറ്റിയുടെ യോഗവും തുടർന്ന് ചേർന്നു. സംഘാടക സമിതി ചെയർമാൻ, മറ്റു ഉദ്യോഗസ്ഥർ തുടങ്ങിയവരും ഈ യോഗങ്ങളിൽ പങ്കെടുത്തു
ഈ കായിക വാർത്ത നിങ്ങളുടെ സുഹൃത്തുക്കളുമായി പങ്കുവെക്കൂ. അഭിപ്രായം രേഖപ്പെടുത്തുക.
Article Summary: Kerala School Games start on Oct 21 in Thiruvananthapuram, inaugurated by CM Pinarayi Vijayan.
#KeralaSchoolGames #SportsNews #PinarayiVijayan #IMVijayan #SanjuSamson #KeerthySuresh