ദേശീയ ജൂനിയര്‍ അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പില്‍ കേരളം കിരീടത്തിനായി പോരാടുന്നു

 


ബംഗളുരു: ദേശീയ ജൂനിയര്‍ അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പില്‍ കേരളം കുതിപ്പ് തുടരുന്നു. ഇത്തവണയും കിരീടം നിലനിര്‍ത്താനുള്ള പോരാട്ടത്തിലാണ് താരങ്ങള്‍. അത്‌ലറ്റിക്‌സ്‌ന്റെ  രണ്ടാം ദിവസം കഴിഞ്ഞപ്പോള്‍ 167 പോയിന്റുമായി കേരളം കുതിക്കുകയാണ്. തൊട്ടുപിറകില്‍ 87.5 പോയിന്റുമായി ഉത്തര്‍പ്രദേശ് രണ്ടാംസ്ഥാനത്തും തമിഴ്‌നാട് 73 പോയിന്റുമായി മൂന്നാംസ്ഥാനത്തുമാണ്.

കേരള താരങ്ങള്‍ക്ക് ഇത്തവണ അഭിമാനിക്കാന്‍ ഏറെയാണ്.  20 വയസിന് താഴെയുള്ള ആണ്‍കുട്ടികളുടെ 110 ഹര്‍ഡില്‍സില്‍ എം.എന്‍. നസീമുദ്ദീന്‍ ലോക ജൂനിയര്‍ ചാമ്പ്യന്‍ഷിപ്പിനു യോഗ്യത നേടിയിരിക്കുകയാണ്. കോതമംഗലം സെന്റ് ജോര്‍ജ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പ്ലസ് ടു വിദ്യാര്‍ത്ഥിയായ നസീമുദ്ദീന്‍ ലോക ജൂനിയര്‍ ചാമ്പ്യന്‍ഷിപ്പിനു യോഗ്യത നേടുന്ന ആദ്യ താരമാണ്.

യു.എസ്.എയിലെ യൂജിനില്‍ അടുത്ത വര്‍ഷം ജൂലൈയിലാണു  ചാമ്പ്യന്‍ഷിപ്പ് നടക്കുന്നത്. ഹീറ്റ്‌സില്‍ 14.24 സെക്കന്‍ഡില്‍ ഓടിയെത്തിയാണു നസീമുദ്ദീന്‍ യോഗ്യത ഉറപ്പാക്കിയത്. ഹീറ്റ്‌സില്‍ ഓടിയതിനെക്കാള്‍ മോശം പ്രകടനത്തോടെയാണ്  നസീമുദ്ദീന്‍ സ്വര്‍ണം നേടിയത് (14.38 സെക്കന്‍ഡ്).  18 വയസിന് താഴെയുള്ള ആണ്‍കുട്ടികളുടെ ലോംഗ് ജമ്പില്‍ സിറാജുദീന്‍ (14.38) മീറ്റ് റെക്കോര്‍ഡോടെ സ്വര്‍ണം നേടി.

18 വയസിന് താഴെയുള്ള പെണ്‍കുട്ടികളുടെ 100 മീറ്റര്‍ ഹര്‍ഡില്‍സില്‍ കേരളത്തിന്റെ ഡൈബി സെബാസ്റ്റിയന്‍ സ്വര്‍ണം നേടി. 14.76 സെക്കന്‍ഡിലാണ് ഇടുക്കി മൂലമറ്റം സ്വദേശിയും ഭരണങ്ങാനം എസ്.എച്ച്.ജി.എച്ച്.എസിലെ വിദ്യാര്‍ത്ഥിയുമായ ഡൈബി ഫിനിഷ് ചെയ്തത്.

സംസ്ഥാന സ്‌കൂള്‍ കായിക മേളയിലും  ഹൈജമ്പില്‍ ഡൈബി മീറ്റ് റെക്കോര്‍ഡ് നേടിയിരുന്നു. 2008 ല്‍ കോതമംഗലം മാര്‍ ബേസില്‍ എച്ച്.എസ്.എസിലെ എസ്. അപര്‍ണ ചാടിയ 1.63 മീറ്റര്‍ റെക്കോര്‍ഡ് തകര്‍ത്താണു ഡൈബിയുടെ പ്രകടനം. 100 മീറ്റര്‍ ഹര്‍ഡില്‍സില്‍ ഡൈബി ദേശീയ റെക്കോര്‍ഡിനെക്കാള്‍ മികച്ച പ്രകടനം പുറത്തെടുത്തിരുന്നു. 14.93 സെക്കന്‍ഡില്‍ ഓടിയെത്തിയ ഡൈബി കഴിഞ്ഞ വര്‍ഷം സൗമ്യ സ്ഥാപിച്ച 14.94 എന്ന സമയമാണ് തിരുത്തിയത്.

16 വയസില്‍ താഴെയുള്ള പെണ്‍കുട്ടികളുടെ 100 മീറ്റര്‍ ഹര്‍ഡില്‍സില്‍ കേരളത്തിന്റെ പി.ഒ. സൈന സ്വര്‍ണം നേടി. 18 വയസിന് താഴെയുള്ള ആണ്‍കുട്ടികളുടെ 110 മീറ്റര്‍ ഹര്‍ഡില്‍സില്‍ കേരളത്തിന്റെ മൈമോന്‍ പൗലോസും സ്വര്‍ണം നേടി.

18 വയസില്‍ താഴെയുള്ള പെണ്‍കുട്ടികളുടെ ജാവലിന്‍ ത്രോയില്‍ ഗോപിക നാരായണന്‍ സ്വര്‍ണവും ജെ.രചന വെങ്കലവും കരസ്ഥമാക്കി. 20 വയസിന് താഴെയുള്ള പെണ്‍കുട്ടികളുടെ 100 മീറ്റര്‍ ഹര്‍ഡില്‍സില്‍ മരിയ ജൂലിയറ്റ് വെള്ളിയും ടി.എസ്.ആര്യ വെങ്കലവും നേടി.

16 വയസില്‍ താഴെയുള്ള പെണ്‍കുട്ടികളുടെ 100 മീറ്റര്‍ ഹര്‍ഡില്‍സില്‍ പി.ഒ. സൈന വെങ്കലം നേടി. 18 വയസില്‍ താഴെയുള്ള പെണ്‍കുട്ടികളുടെ ഹൈജമ്പില്‍ ബംഗാളിന്റെ സ്വപ്‌ന ബര്‍മന്‍ പുതിയ മീറ്റ് റെക്കോര്‍ഡ് സൃഷ്ടിച്ചു.
1.71 മീറ്റര്‍ ചാടിയാണു സ്വപ്‌ന റെക്കോര്‍ഡ് പ്രകടനം നടത്തിയത്.

മലേഷ്യയില്‍ നടന്ന പ്രഥമ ഏഷ്യന്‍ സ്‌കൂള്‍ അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പിലും സ്വപ്‌ന സ്വര്‍ണം നേടിയിരുന്നു. ഒന്‍പതു വര്‍ഷം മുന്‍പ് കര്‍ണാടകയുടെ കാവ്യ മുത്തന നേടിയ റെക്കോര്‍ഡാണ് ഒരു സെന്റി മീറ്ററിന്റെ വ്യത്യാസത്തില്‍ സ്വപ്‌ന മറികടന്നത്. അണ്ടര്‍ 20 പെണ്‍കുട്ടികളില്‍ ദക്ഷിണേഷ്യന്‍ ജൂനിയര്‍ ചാമ്പ്യന്‍ കര്‍ണാടകയുടെ മേഘന ഷെട്ടി 100 മീറ്റര്‍ ഹര്‍ഡില്‍സില്‍ 14.88 സെക്കന്‍ഡില്‍ സ്വര്‍ണം നേടിയതും ശ്രദ്ധേയമായി.

ദേശീയ ജൂനിയര്‍ അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പില്‍ കേരളം കിരീടത്തിനായി പോരാടുന്നുഇതിനിടെ മീറ്റില്‍ മരുന്നടിയും പ്രായത്തട്ടിപ്പും വ്യാപകമായി നടക്കുന്നതായുള്ള ആരോപണം ഉയര്‍ന്നിട്ടുണ്ട്. മരുന്നടിച്ച രണ്ട് താരങ്ങളുടെ മെഡല്‍ തിരിച്ചെടുത്തു. രണ്ട് ഉത്തരേന്ത്യന്‍ താരങ്ങളെ അയോഗ്യരാക്കുകയും ചെയ്തു.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം.

Also Read: 
കല്ലേറില്‍ കെ.എസ്.ആര്‍.ടി.സി. ബസ് ഡ്രൈവര്‍ക്ക് പരിക്ക്

Keywords:  Bangalore, Minor girls, Record, Gold, Winner, National, Sports, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more, Kerala culture, Malayalam comedy, Malayalam news channel, Kerala news paper, News malayalam, Today news paper, Today cricket news, Malayalam hot news, Malayalam kathakal, Live malayalam news, News Kerala, Malayalam gulf news.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia