Basil Thambi Got Married | മലയാളി ക്രികറ്റ് താരം ബേസില്‍ തമ്പി വിവാഹിതനായി; വധു സ്‌നേഹ റോയി

 


ADVERTISEMENT


കോട്ടയം: (www.kvartha.com) മലയാളി ക്രികറ്റ് താരം ബേസില്‍ തമ്പി വിവാഹിതനായി. മുടക്കുഴ പ്രളയക്കാട് റോയ് ഡേവിഡിന്റെയും ജെസിയുടെയും മകള്‍ സ്‌നേഹ റോയിയാണു വധു. പെരുമ്പാവൂര്‍, ഇരിങ്ങോള്‍ സ്വദേശിയായ ബേസില്‍ മുല്ലമംഗലം എം എം തമ്പിയുടെയും ലിസിയുടെയും മകനാണ് ബേസില്‍.
Aster_MIMS

കേരള ക്രികറ്റ് ടീമിന്റെ രഞ്ജി ട്രോഫി പരിശീലകനായ ടിനു യോഹന്നാന്‍, കേരള ക്യാപ്റ്റന്‍ സച്ചിന്‍ ബേബി, ഐപില്‍ താരങ്ങള്‍, സെലിബ്രിറ്റികള്‍ തുടങ്ങിയവര്‍ വിവാഹചടങ്ങില്‍ പങ്കെടുത്തു. 

Basil Thambi Got Married | മലയാളി ക്രികറ്റ് താരം ബേസില്‍ തമ്പി വിവാഹിതനായി; വധു സ്‌നേഹ റോയി


മുംബൈ ഇന്‍ഡ്യന്‍സിന്റെയും കേരള ക്രികറ്റ് ടീമിന്റെയും പേസ് ബോളറായ ബേസില്‍ ഐപിഎലില്‍ ഗുജറാത് ലയന്‍സ്, സന്റൈസേഴ്‌സ് ഹൈദരാബാദ് എന്നീ ടീമുകളില്‍ കളിച്ചിട്ടുണ്ട്. ഇക്കഴിഞ്ഞ മെഗാ താര ലേലത്തിലാണ് മുംബൈ ഇന്‍ഡ്യന്‍സ് ബേസിലിനെ സ്വന്തമാക്കുന്നത്. 

38 ഫസ്റ്റ് ക്ലാസ് മത്സരങ്ങളില്‍ 90 വികറ്റും 69 ട്വന്റി20 മത്സരങ്ങളില്‍നിന്ന് 72 വികറ്റും സ്വന്തമാക്കിയിട്ടുള്ള താരമാണ് ബേസില്‍.

Keywords:  News,Kerala,State,Kollam,Kottayam,Cricket,Sports,Player,Marriage,Top-Headlines, Kerala cricketer Basil Thambi got married
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.
Web Desk Beta
Web Desk Beta

154168 Articles

Tags

Share this story

wellfitindia