കേരളത്തിന് വീണ്ടും സന്തോഷം; സെമി സാധ്യത

 


ADVERTISEMENT

കൊച്ചി: സന്തോഷ് ട്രോഫി ക്വാര്‍ട്ടര്‍ ഫൈനലില്‍ ഉത്തര്‍പ്രദേശിനെതിരെ കേരളത്തിന് ജയം. രണ്ടിനെതിരെ മൂന്ന് ഗോളുകള്‍ക്കാണ് കേരളം ഉത്തര്‍പ്രദേശിനെ മുട്ടുകുത്തിച്ചത്. ആദ്യമല്‍സരത്തില്‍ ജമ്മു കാശ്മീരിനെ കീഴടക്കിയ കേരളം ഈ ജയത്തോടെ സെമി സാധ്യത വര്‍ധിപ്പിച്ചു.

കേരളത്തിന് വീണ്ടും സന്തോഷം; സെമി സാധ്യതപതിനഞ്ചാം മിനിട്ടില്‍ പെനല്‍റ്റി കിക്കില്‍ നിന്ന് സ്‌ട്രൈക്കര്‍ ഉസ്മാനാണ് ആദ്യ ഗോള്‍ നേടിയത്. പതിനേഴാം മിനിട്ടില്‍ സ്‌ട്രൈക്കര്‍ കണ്ണന്‍ രണ്ടാം ഗോളും ഇരുപത്തിയാറാം മിനിട്ടില്‍ ഷിബിന്‍ ലാല്‍ കേരളത്തിനു വേണ്ടി മൂന്നാം ഗോളും നേടി. ആദ്യ പകുതി അവസാനിച്ചപ്പോള്‍ കേരളം 3-1 എന്ന സ്‌കോറിന് മുന്നിലായിരുന്നു. രണ്ടാം പകുതിയിലാണ് ഉത്തര്‍പ്രദേശ് രണ്ടാം ഗോള്‍ നേടിയത്.

Keywords: Santosh  Trophy, Kochi, Final, Sports,Kerala, Utharpradesh, Jammu Kashmeer, Goal, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.


Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia