വിജയ് ഹസാരെ ട്രോഫി: സൗരാഷ്ട്രയെ തകര്‍ത്ത് കര്‍ണാടകയ്ക്ക് കിരീടം
Feb 27, 2018, 19:17 IST
ADVERTISEMENT
ന്യൂഡല്‍ഹി: (www.kvartha.com 27.02.2018) വിജയ് ഹസാരെ ട്രോഫിയില്‍ സൗരാഷ്ട്രയെ തകര്‍ത്ത് കര്‍ണാടക കിരീടം നേടി. ഫൈനലില്‍ ഓപ്പണര്‍ മയാങ്ക് അഗര്‍വാള്‍ നേടിയ 90 റണ്‍സാണ് കര്‍ണാടകയ്ക്ക് 41 റണ്‍സിന്റെ വിജയവും കിരീടവും സമ്മാനിച്ചത്. 79 പന്തില്‍ 11 ഫോറും മൂന്ന് സിക്സറുകളുമടങ്ങിയതായിരുന്നു അഗര്‍വാളിന്റെ ഇന്നിംഗ്സ്. കര്‍ണാടകയ്ക്ക് വേണ്ടി രവികുമാര്‍ സമര്‍ത് (48), പവന് ദേശ്പാണ്ഡെ (49) എന്നിവരും തിളങ്ങി. വാലറ്റത്ത് ശ്രേയസ് ഗോപാല്‍ നേടിയ 31 റണ്‍സാണ് സ്കോര്‍ 250 കടത്തിയത്. മയാങ്ക് അഗര്‍വാളാണ് ഫൈനലിലെ താരം.
ആദ്യം ബാറ്റ് ചെയ്ത കര്‍ണാടക 45.5 ഓവറില്‍ 253 റണ്‍സിന് എല്ലാവരും പുറത്തായിരുന്നു. എന്നാല്‍ വിജയപ്രതീക്ഷയുമായി മറുപടി ബാറ്റിംഗിനിറങ്ങിയ സൗരാഷ്ട്രയുടെ പ്രകടനം 46.3 ഓവറില്‍ 212 റണ്‍സില്‍ അവസാനിച്ചു.
വിജയലക്ഷ്യം പിന്തുടര്‍ന്ന സൗരാഷ്ട്രയ്ക്ക് വേണ്ടി ചേതേശ്വര്‍ പൂജാര ഒറ്റയാള്‍ പോരാട്ടം നടത്തിയെങ്കിലും വിജയിക്കാനായില്ല. 127 പന്തുകളില്‍ 10 ഫോറും ഒരു സിക്സറുമടക്കം 94 റണ്‍സ് നേടി ഒമ്പതാമനായാണ് പൂജാര പുറത്തായത്. എന്നാല്‍ സൗരാഷ്ട്ര നിരയില്‍ മറ്റാര്‍ക്കും കാര്യമായി തിളങ്ങാനായില്ല.
Keywords: India, National, News, New Delhi, Sports, Cricket, Maharashtra, Karnataka vs Saurashtra, Vijay Hazare Trophy Final, Highlights: As It Happened

നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്സ്ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.