SWISS-TOWER 24/07/2023

ടീം ബസ് എത്താന്‍ വൈകി: രഞ്ജി ട്രോഫി താരങ്ങള്‍ സ്റ്റേഡിയത്തിലെത്തിയത് ഓട്ടോയില്‍

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ഗുവാഹത്തി: (www.kvartha.com 05.10.2015) ടീം ബസ് എത്താന്‍ വൈകിയതിനെ തുടര്‍ന്ന് കര്‍ണാടക രഞ്ജി ട്രോഫി താരങ്ങള്‍ സ്റ്റേഡിയത്തിലെത്തിയത് ഓട്ടോയില്‍. രഞ്ജി ട്രോഫി മത്സരത്തിനായി ആസാമിലെത്തിയ കര്‍ണാട ക്രിക്കറ്റ് ടീമിനാണ് ഈ ഗതികേട് ഉണ്ടായത്.

ഇതുമാത്രമോ. ക്രിക്കറ്റ് സ്‌റ്റേഡിയത്തിലേക്ക് പോകേണ്ട കര്‍ണാടക ക്യാപ്റ്റന്‍ വിനയ് കുമാറിനെ ഓട്ടോഡ്രൈവര്‍ കൊണ്ടുവിട്ടതോ ഫുട്‌ബോള്‍ സ്‌റ്റേഡിയത്തിലും. ആസാമിനെതിരായ, കര്‍ണാടകയുടെ രഞ്ജി ട്രോഫി മത്സരത്തിന്റെ നാലാം ദിവസമാണ് നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്. ആസാം ക്രിക്കറ്റ് അസോസിയേഷനാണ് താരങ്ങള്‍ക്ക് സ്‌റ്റേഡിയത്തിലെത്താന്‍ ബസ് ഏര്‍പ്പാടാക്കേണ്ടിയിരുന്നത്. കഴിഞ്ഞ മൂന്ന് ദിവസവും കൃത്യസമയത്ത് എത്തിയിരുന്ന ബസ്  നാലാമത്തെയും അവസാനത്തെയും ദിവസമായ ഞായറാഴ്ച ഏഴു മണിയായിട്ടും എത്തിയില്ല. മാനേജരെ വിളിച്ച് ചോദിച്ചപ്പോള്‍ ബസ് പുറപ്പെട്ടെന്നുള്ള മറുപടിയാണ് ലഭിച്ചത്.

എന്നാല്‍ ഏഴര ആയിട്ടും ബസ് എത്തിയില്ല. അവസാന ദിവസം അരമണിക്കൂര്‍ നേരത്തെ കളി തുടങ്ങാന്‍ തീരുമാനിച്ചിരുന്നു. എന്നാല്‍ ബസ് എത്താത്തതിനെ തുടര്‍ന്ന് കളിക്കാര്‍ ഒടുവില്‍ ഓട്ടോറിക്ഷയില്‍ ഗ്രൗണ്ടിലേക്ക് പോകാന്‍ തീരുമാനിക്കുകയായിരുന്നു. ഒമ്പത് ഓട്ടോറിക്ഷകളിലായാണ് കളിക്കാര്‍ സ്‌റ്റേഡിയത്തിലെത്തിയത്. ഇന്ത്യയുടെ ദേശീയ താരങ്ങള്‍ ഉള്‍പ്പെട്ട ടീമിനാണ് ഈ ഗതികേട് ഉണ്ടായത്.

നിലവിലെ രഞ്ജി ട്രോഫി ചാമ്പ്യന്മാരാണ് കര്‍ണാടക. എന്നാല്‍  കഷ്ടപ്പെട്ട് ഗ്രൗണ്ടിലെത്തിയിട്ടും താരങ്ങള്‍ക്ക് കളി ജയിക്കാന്‍ കഴിഞ്ഞില്ല. ആസാമിനെ രണ്ടാമിന്നിംഗ്‌സില്‍ ഓളൗട്ടാക്കാന്‍ കഴിയാതെ കര്‍ണാടക സമനില വഴങ്ങുകയായിരുന്നു. ഒന്നാമിന്നിംഗ്‌സ് ലീഡ് നേടിയ ആസാമിന് മൂന്നു പോയിന്റും കര്‍ണാടകയ്ക്ക് ഒരു  പോയിന്റും കിട്ടി.

ടീം ബസ് എത്താന്‍ വൈകി: രഞ്ജി ട്രോഫി താരങ്ങള്‍ സ്റ്റേഡിയത്തിലെത്തിയത് ഓട്ടോയില്‍


Also Read:
വിജയ ബാങ്ക് കവര്‍ച്ചാകേസില്‍ 4 പ്രതികള്‍ റിമാന്‍ഡില്‍; ഒരാള്‍ കൂടി അറസ്റ്റില്‍

Keywords:  Karnataka Ranji team forced to hire autos, Captain Vinay Kumar taken to football field, Assam, Cricket, Sports.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia