Sports | കണ്ണൂർ പ്രസ് ക്ലബിന്റെ സംസ്ഥാന ജേർണലിസ്റ്റ് വോളി സീസൺ 6: ലോഗോ പ്രകാശനം ചെയ്തു


● മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളിയാണ് ലോഗോ പ്രകാശനം നിർവഹിച്ചത്.
● അന്തർദേശീയ വോളിബോൾ താരം എൽ.എം. മനോജിന് ലോഗോ കൈമാറി.
● ഏപ്രിൽ ആദ്യവാരത്തിലാണ് വോളിബോൾ മത്സരം നടക്കുന്നത്.
കണ്ണൂർ: (KVARTHA) കണ്ണൂർ പ്രസ് ക്ലബിന്റെ നേതൃത്വത്തിൽ ഏപ്രിൽ ആദ്യവാരം നടക്കുന്ന സംസ്ഥാന ജേർണലിസ്റ്റ് വോളി സീസൺ ആറിന്റെ ലോഗോ പ്രകാശനം മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി നിർവഹിച്ചു. അന്തർദേശീയ താരം എൽ.എം. മനോജിനാണ് ലോഗോ കൈമാറിയത്.
കണ്ണൂർ പ്രസ് ക്ലബ്ബിൽ നടന്ന ചടങ്ങിൽ പ്രസിഡന്റ് സി സുനിൽ കുമാർ അധ്യക്ഷത വഹിച്ചു. കിംസ് കേരള ക്ലസ്റ്റർ ഡയറക്ടർ ഫർഹാൻ യാസീൻ മുഖ്യാതിഥിയായിരുന്നു. സ്പോർട്സ് കമ്മിറ്റി കൺവീനർ ഷമീർ ഊർപ്പള്ളി പദ്ധതി വിശദീകരിച്ചു.
പ്രസ് ക്ലബ് സെക്രട്ടറി കബീർ കണ്ണാടിപ്പറമ്പ് സ്വാഗതവും ജോയന്റ് സെക്രട്ടറി എം സന്തോഷ് നന്ദിയും പറഞ്ഞു.
The logo of the 6th State Journalist Volley Season, organized by Kannur Press Club, was unveiled by Minister Ramachandran Kadannapally. International player L.M. Manoj received the logo. The tournament will be held in the first week of April.
#JournalistVolley #KannurPressClub #SportsKerala #VolleyballTournament #KeralaSports #Kannur