SWISS-TOWER 24/07/2023

Medal Winner | ഇന്റര്‍നാഷനല്‍ റോളര്‍ നെറ്റഡ് ബോള്‍ ചാംപ്യന്‍ഷിപില്‍ രാജ്യത്തിനായി മെഡല്‍ നേടി കണ്ണൂരിലെ താരം സാഹില്‍ അഷ്കർ

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

കണ്ണൂര്‍: (KVARTHA) ശ്രീലങ്കയിലെ കൊളംബോയിലെ എയര്‍പോയര്‍ട് സ്പോര്‍ട്സ് കോംപ്ലക്സ് ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ നടന്ന ഇന്റര്‍നാഷനല്‍ റോളര്‍ നെറ്റഡ് ബോള്‍ ചാംപ്യന്‍ഷിപില്‍ മൂന്നാം സ്ഥാനം നേടി ഇന്‍ഡ്യയുടെ അഭിമാനമായി കണ്ണൂര്‍ സ്വദേശി സാഹില്‍ അഷ്കർ. സീനിയര്‍ ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ മത്സരിച്ച സാഹിലും സംഘവും മൂന്നാം സ്ഥാനമാണ് നേടിയത്. ഇതിലൂടെ ഇന്‍ഡ്യക്ക് സെകന്‍ഡ് റണറപ് പദവി നേടാന്‍ സാധിച്ചു.

അന്താരാഷ്ട്ര ചാംപ്യന്‍ഷിപില്‍ രണ്ടാം തവണയാണ് സാഹില്‍ ഇന്‍ഡ്യയെ പ്രതിനിധീകരിച്ച് മത്സരിച്ചത്. 2022ല്‍ മലേഷ്യയില്‍ നടന്ന മുന്‍ ഇന്റര്‍നാഷനല്‍ റോളര്‍ നെറ്റഡ് ബോള്‍ ചാംപ്യന്‍ഷിപില്‍ മത്സരിച്ച് സബ് ജൂനിയര്‍ ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ സ്വര്‍ണമെഡല്‍ കരസ്ഥമാക്കിയിരുന്നു. ഇന്‍ഡ്യ ഓവറോള്‍ ചാംപ്യന്‍ഷിപും നേടി.

Medal Winner | ഇന്റര്‍നാഷനല്‍ റോളര്‍ നെറ്റഡ് ബോള്‍ ചാംപ്യന്‍ഷിപില്‍ രാജ്യത്തിനായി മെഡല്‍ നേടി കണ്ണൂരിലെ താരം സാഹില്‍ അഷ്കർ

അഞ്ചുവയസ് മുതല്‍ സ്‌കേറ്റിങ് പഠിക്കുന്ന സാഹില്‍ സംസ്ഥാന - ദേശീയ തലങ്ങളില്‍ വിവിധ മത്സരങ്ങളില്‍ പങ്കെടുത്തിട്ടുണ്ട്. 2022 ഫെബ്രുവരിയില്‍ ഗോവയില്‍ നടന്ന ദേശിയ റോളര്‍ നെറ്റഡ് ബോള്‍ ചാംപ്യന്‍ഷിപിലെ സ്വര്‍ണനേട്ടമാണ് ഇന്‍ഡ്യന്‍ ടീമിലേക്ക് വഴി തുറന്നത്.

2019ല്‍ പോണ്ടിചേരിയില്‍ നടന്ന ദേശിയ ചാംപ്യന്‍ഷിപിലും പങ്കെടുത്തിരുന്നു. തായ്‌ലന്‍ഡില്‍ നടക്കുന്ന അടുത്ത ലോക ചാംപ്യന്‍ഷിപിലും സാഹില്‍ ഇടം നേടിയിട്ടുണ്ട്. സാഹില്‍ ചിന്മയ വിദ്യാലയത്തിലെ പ്ലസ് വണ്‍ വിദ്യാര്‍ഥിയാണ്. താണയിലെ എം വി അഷ്കറിന്റെയും ശെഹ്ലയുടെയും മകനാണ്.

Keywords: News, Kerala, Kannur, Kannur-News, Sports, Kannur News, Player, Winner, Roller Winner, Sahil Ashkar, Wins, Medal, Country, International Roller Netted Ball Championship, Game, Kannur player Sahil Ashkar wins medal for country in International Roller Netted Ball Championship.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia