Synthetic Track | കണ്ണൂര്‍ മെഡികല്‍ കോളജില്‍ സിന്തറ്റിക് ട്രാകിന്റെ പ്രവൃത്തി മാര്‍ചില്‍ പൂര്‍ത്തിയാകും

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT



തളിപ്പറമ്പ്: (www.kvartha.com) പരിയാരത്തെ കണ്ണൂര്‍ ഗവ. മെഡികല്‍ കോളജ് ഫുട്‌ബോള്‍ സ്റ്റേഡിയത്തിന്റെയും സിന്തറ്റിക് ട്രാകിന്റെയും പ്രവൃത്തി മാര്‍ചില്‍ പൂര്‍ത്തിയാകുമെന്ന് സിന്തറ്റിക് ട്രാകിന്റെ നിര്‍മാണ കരാറുകാരായ  സിന്‍കോട് ഇന്റര്‍നാഷണല്‍ ന്യൂഡെല്‍ഹിയും ഫുട്‌ബോള്‍ മൈതാനത്തിന്റെ പ്രവൃത്തി ഏറ്റെടുത്തിട്ടുള്ള വി കെ എം ഫുട്‌ബോള്‍ ടര്‍ഫ് ആലുവയും അറിയിച്ചു.
Aster mims 04/11/2022

എം വിജിന്‍ എംഎല്‍എ, ജില്ലാ കലക്ടര്‍ ഇ ചന്ദ്രശേഖര്‍, മുന്‍ എംഎല്‍എ ടി വി രാജേഷ് എന്നിവരുടെ നേതൃത്വത്തില്‍ നിര്‍മാണ പുരോഗതി വിലയിരുത്തി. വടക്കേ മലബാറില്‍ ഖേലോ ഇന്‍ഡ്യ പദ്ധതിയില്‍ നിര്‍മിക്കുന്ന ആദ്യത്തെ സിന്തറ്റിക് ട്രാകാണ് പരിയാരത്ത് വരുന്നത്. ഇതിനായി ഏഴ് കോടി രൂപയാണ് അനുവദിച്ചത്.

Synthetic Track | കണ്ണൂര്‍ മെഡികല്‍ കോളജില്‍ സിന്തറ്റിക് ട്രാകിന്റെ പ്രവൃത്തി മാര്‍ചില്‍ പൂര്‍ത്തിയാകും


ഐ എ എ എഫ് സ്റ്റാന്‍ഡേര്‍ഡ് എട്ട് ലൈന്‍ സിന്തറ്റിക് ട്രാക് ജംപിങ്ങ് പിറ്റ്, ട്രാകിന്റെ സുരക്ഷയ്ക്കായുള്ള ഫെന്‍സിങ്, കാണികള്‍ക്കായുള്ള പവലിയന്‍, കായിക താരങ്ങള്‍ക്കായുള്ള ഡ്രസ് ചെയ്ഞ്ചിങ്ങ് റൂം, ബാത് റൂം, ടോയ്‌ലറ്റ്‌സ് എന്നിവയുടെ പ്രവൃത്തിയും അന്തിമഘട്ടത്തിലാണ്. ഇതിനോടൊപ്പം അന്താരാഷ്ട്ര നിലവാരത്തിലുള്ള ഫുട്‌ബോള്‍ മൈതാനത്തിന്റെ പ്രവൃത്തിയും അവസാന ഘട്ടത്തിലാണ്. ഇതിനായി എം എല്‍ എ തുകയില്‍ നിന്ന് 60 ലക്ഷം രൂപയും അനുവദിച്ചിരുന്നു.

ഖേലോ - ഇന്‍ഡ്യാ പദ്ധതിയില്‍ കേരള സംസ്ഥാന കായിക യുവജനക്ഷേമ വകുപ്പിന്റെ സ്‌പോര്‍ട്‌സ് കേരള ഫൗന്‍ഡേഷന്റെ മേല്‍നോട്ടത്തിലാണ് പ്രവൃത്തി നടക്കുന്നത്. മെഡികല്‍ കോളജ് പ്രിന്‍സിപല്‍ ഡോ. എസ് പ്രതാപ്, സുപ്രണ്ട് ഡോ. കെ സുധീപ്, കായിക വിഭാഗം മേധാവി ഡോ. പി പി ബിനീഷ് എന്നിവരും സന്ദര്‍ശന വേളയില്‍ പങ്കെടുത്തു.

Keywords:  News,Kerala,State,Kannur,pariyaram,Sports,Football,MLA,District Collector, Kannur Medical College synthetic track work will be completed by March
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia