കെ എല്‍ രാഹുല്‍ ഇൻഗ്ലൻഡിലേക്കുള്ള ഇൻഡ്യൻ സംഘത്തിനൊപ്പം: ഇൻഡ്യ-ഇൻഗ്ലൻഡ് പരമ്പരയ്ക്കുള്ള ഒരു മാസത്തെ ഇടവേളയിൽ താരം ആരോഗ്യം വീണ്ടെടുക്കും
May 25, 2021, 16:47 IST
ബെംഗളൂരു: (www.kvartha.com 25.05.2021) അപെന്‍ഡിസൈറ്റിസിനെ തുടര്‍ന്ന് ശസ്ത്രക്രിയ പൂര്‍ത്തിയാക്കിയ ഇൻഡ്യൻ ക്രികെറ്റ് താരം കെ എല്‍ രാഹുല്‍ ഇൻഡ്യൻ സംഘത്തിനൊപ്പം ഇൻഗ്ലൻഡിലേക്കുള്ള യാത്രയിൽ കൂടെ ഉണ്ടായിരിക്കും. ഇപ്പോള്‍ വിശ്രമത്തിലുള്ള താരം യാത്രയ്ക്ക് മുമ്പ് പൂര്‍ണ ആരോഗ്യവാനാകുമെന്നാണ് അറിയുന്നത്. ജൂണ്‍ രണ്ടിനാണ് ഐസിസി ലോക ടെസ്റ്റ് ചാംപന്‍ഷിപ് ഫൈനലിനും ഇൻഗ്ലൻഡ് പര്യടനത്തിനുമായി ഇൻഡ്യ ഇൻഗ്ലൻഡിലേക്ക് തിരിക്കുന്നത്. നിലവില്‍ ക്വാറന്റീലാണ് താരങ്ങള്‍.
ടീം പ്രഖ്യാപിച്ചപ്പോള്‍ രാഹുല്‍ ടീമില്‍ ഉണ്ടായിരുന്നുവെങ്കിലും ആരോഗ്യം വീണ്ടെടുത്താല്‍ മാത്രമെ ടീമിനൊപ്പം യാത്ര ചെയ്യൂവെന്ന് ബിസിസിഐ വ്യക്തമാക്കിയിരുന്നു. ഈ ഒരു മാസത്തെ ഇടവേളയിൽ താരം പൂർണ ആരോഗ്യവാനാവുമെന്നും അതുകൊണ്ടുതന്നെ താരത്തെ ടീമിനൊപ്പം ഉള്‍പെടുത്തുമെന്നാണ് ബിസിസിയുമായി അടുത്തുള്ള വൃത്തങ്ങള്‍ സൂചിപ്പിക്കുന്നത്. ജൂണ്‍ 18നാണ് ന്യൂസിലന്‍ഡിനെതിരെ ടെസ്റ്റ് ചാംപ്യന്‍ഷിപ് ഫൈനല്‍ നടക്കുന്നത്. പിന്നാലെ ഇൻഡ്യ-ഇൻഗ്ലൻഡ് പരമ്പരയ്ക്ക് ഒരു മാസത്തെ ഇടവേളയുണ്ട്.
ഐപിഎലില്‍ പഞ്ചാബ് കിംഗ്‌സിന്റെ ക്യാപറ്റനായിരുന്നു രാഹുല്‍. എന്നാല്‍ അടിവയറ്റിലുണ്ടായ വേദനയെ തുടര്‍ന്ന് താരത്തെ പരിശോധനയ്ക്ക് വിധേയനാക്കുകയായിരുന്നു. പരിശോധനയില്‍ താരത്തിന് അപെന്‍ഡിസൈറ്റിസാണെന്ന് തെളിയുകയായിരുന്നു. പിന്നാലെ ശസ്ത്രക്രിയയെ തുടര്‍ന്ന് താരത്തിന് ആരോഗ്യം വീണ്ടെടുക്കാനായി.
Keywords: News, Bangalore, Sports, Cricket, Indian Team, Indian, India, National, KL Rahul, K L Rahul May Fly With Indian Team.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.