ജേർണലിസ്റ്റ് വോളിയിൽ മികച്ച പ്രതിരോധ താരം സുനിൽ ബേപ്പ്; ഓൾറൗണ്ടർ ഷമീർ; കണ്ണൂരിന് കിരീടം


● ഏഷ്യാനെറ്റ് കാസർകോട് ക്യാമറാമാൻ സുനിൽ ബേപ്പ് മികച്ച പ്രതിരോധ താരം.
● കോഴിക്കോട് ടീമിലെ അമറിനെ മികച്ച അറ്റാക്കറായി തിരഞ്ഞെടുത്തു.
● സെൻട്രൽ ജയിൽ ടീം രണ്ടാം സ്ഥാനത്ത് എത്തി.
കണ്ണൂർ: (KVARTHA) ലഹരിക്കെതിരെ കൈകോർത്ത്, തുളസി ഭാസ്ക്കരൻ എവർറോളിംഗ് ട്രോഫിക്കായി കണ്ണൂർ പ്രസ് ക്ലബ്ബ് ആതിഥേയത്വം വഹിച്ച ആറാമത് സംസ്ഥാന ജേർണലിസ്റ്റ് വോളിയിൽ കണ്ണൂർ പ്രസ് ക്ലബ്ബ് ജേതാക്കളായി.
ശനിയാഴ്ച നടന്ന ഫൈനൽ മത്സരത്തിൽ ഒന്നിനെതിരെ മൂന്ന് സെറ്റുകൾക്ക് കോഴിക്കോട് പ്രസ് ക്ലബ്ബിനെ കണ്ണൂർ ടീം പരാജയപ്പെടുത്തി. ഷമീർ, നിധിൻ, സുമേഷ്, വിജേഷ്, റിനീഷ്, സുനിൽ, ഷാജി, രമേശ്, വിപിൻദാസ് എന്നിവരാണ് കണ്ണൂർ ടീമിന് വേണ്ടി കളത്തിലിറങ്ങിയത്.
മലപ്പുറം മൂന്നാം സ്ഥാനം കരസ്ഥമാക്കി. ഏഷ്യാനെറ്റ് കാസർകോട് ക്യാമറാമാൻ സുനിൽ ബേപ്പ് മികച്ച പ്രതിരോധ താരമായി തിരഞ്ഞെടുക്കപ്പെട്ടു. കണ്ണൂർ ടീമിലെ ഷമീറിനെ ഓൾറൗണ്ടറായും, കോഴിക്കോട് ടീമിലെ അമറിനെ മികച്ച അറ്റാക്കറായും തിരഞ്ഞെടുത്തു.
ഇതോടൊപ്പം മന്ത്രിമാർ, എംഎൽഎമാർ എന്നിവരടങ്ങിയ ടീം, സെലിബ്രിറ്റി ടീം, ചേംബർ ഓഫ് കൊമേഴ്സ്, എക്സൈസ്, ഫോറസ്റ്റ്, ഡോക്ടേഴ്സ്, വോളി റഫറീസ്, സെൻട്രൽ ജയിൽ, സിവിൽ ഡിഫൻസ്, ടൗൺ സ്ക്വയർ ടീമുകൾ തമ്മിലും സൗഹൃദ മത്സരങ്ങൾ നടന്നു.
ഈ മത്സരങ്ങളിൽ ഫയർ & റെസ്ക്യൂ സർവീസ് ടീം ജേതാക്കളായി. സെൻട്രൽ ജയിലായിരുന്നു രണ്ടാം സ്ഥാനത്ത്.
ലഹരിക്കെതിരായ കൂട്ടായ്മയായ ജേർണലിസ്റ്റ് വോളിയിലെ കണ്ണൂരിൻ്റെ വിജയത്തെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങൾ പങ്കുവെക്കുക.
Summary: Kannur Press Club emerged victorious in the 6th State Journalist Volleyball tournament, defeating Kozhikode Press Club in the final. Sunil Beppe was named best defender, Shameer best all-rounder, and Amar best attacker. Malappuram secured third place. Fire & Rescue Services won the friendly matches.
#JournalistVolleyball, #KannurWins, #KeralaSports, #SunilBeppe, #Shameer, #VolleyballTournament