Jersey Launched | ജേര്‍ണലിസ്റ്റ് ക്രികറ്റ്: കണ്ണൂര്‍ പ്രസ് ക്ലബ് ടീം ജേഴ്സി പ്രകാശനം ചെയ്തു
Dec 17, 2022, 17:24 IST
കണ്ണൂര്‍: (www.kvartha.com) തൊടുപുഴ കെസിഎ അന്താരാഷ്ട്ര സ്റ്റേഡിയത്തില്‍ സംസ്ഥാന പത്രപ്രവര്‍ത്തക യൂണിയന്റെ നേതൃത്വത്തില്‍ നടക്കുന്ന ജേര്‍ണലിസ്റ്റ് ക്രികറ്റ് ലീഗില്‍ പങ്കെടുക്കുന്ന കണ്ണൂര്‍ പ്രസ് ക്ലബ് ടീമിന്റെ ജേഴ്‌സി പ്രകാശനം ചെയ്തു. കണ്ണൂര്‍ പ്രസ് ക്ലബില്‍ നടന്ന ചടങ്ങില്‍ കണ്ണൂര്‍ സിറ്റി പൊലീസ് കമീഷണര്‍ അജിത്കുമാര്‍ പ്രകാശനം നിര്‍വഹിച്ചു. സംസ്ഥാന സ്‌പോര്‍ട്‌സ് കൗണ്‍സില്‍ വൈസ് പ്രസിഡന്റ് ഒ കെ വിനീഷ് ഏറ്റുവാങ്ങി.
സ്റ്റോറീസ് ഗ്ലോബല്‍ ഹോംസ് പ്രൈവറ്റ് ലിമിറ്റഡ് ഡയറക്ടര്‍ മുഹമ്മദ് ബാസില്‍ ടീം മാനേജര്‍ കബീര്‍ കണ്ണാടിപ്പറമ്പിന് ജേഴ്‌സി കൈമാറി. പ്രസ് ക്ലബ് പ്രസിഡന്റ് സിജി ഉലഹന്നാന്‍ അധ്യക്ഷത വഹിച്ചു. സെക്രടറി കെ വിജേഷ് പ്രസംഗിച്ചു.
ടീം അംഗങ്ങള്‍:
പ്രശാന്ത് പുത്തലത്ത്, എം എ രാജീവ് കുമാര്‍, കെ വിജേഷ്, ടി പി വിപിന്‍ദാസ്, ശമീര്‍ ഊര്‍പ്പള്ളി, കെ ജയന്‍, ജയദീപ് ചന്ദ്രന്‍, പി ദാവൂദ്, രഞ്ജിത്ത് നാരായണന്‍, സി പി സജിത്ത്, അര്‍ജുന്‍ ബാബുരാജ്, കെ പ്രതീക്ഷ്, രാജേഷ് വെള്ളരിക്കുണ്ട്, മാനേജര്‍ കബീര്‍ കണ്ണാടിപ്പറമ്പ്.
Keywords: News,Kerala,State,Kannur,Sports,Journalist,Top-Headlines,Cricket, Journalist Cricket: Kannur Press Club released cricket team jersey
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.