SWISS-TOWER 24/07/2023

ന്യൂസിലാന്‍ഡ് ക്രിക്കറ്റ് ടീം കോച്ചായി തുടരാന്‍ താലപര്യമില്ലെന്ന് ജോണ്‍ റൈറ്റ്

 


ന്യൂസിലാന്‍ഡ് ക്രിക്കറ്റ് ടീം കോച്ചായി തുടരാന്‍ താലപര്യമില്ലെന്ന് ജോണ്‍ റൈറ്റ്
വെല്ലിംഗ്ടണ്‍: ന്യൂസിലാന്‍ഡ് ക്രിക്കറ്റ് ടീം കോച്ചായി തുടരാന്‍ താല്‍പര്യമില്ലെന്ന് ജോണ്‍ റൈറ്റ്. നാഷണല്‍ കോച്ചിംഗ് ഡയറക്ടര്‍ ജോണ്‍ ബുക്കാനനുമായുള്ള അഭിപ്രായവ്യത്യാസമാണ് തന്റെ തീരുമാനത്തിന് പിന്നിലെന്ന് അദ്ദേഹം പറഞ്ഞു. അടുത്ത മാസം നടക്കുന്ന ന്യൂസിലാന്‍ഡ്-വെസ്റിന്‍ഡീസ് പര്യടനത്തിന് ശേഷം പരിശീലകസ്ഥാനം ഒഴിയുമെന്ന് അദ്ദേഹം വ്യ്കതമാക്കി.

മുന്‍ ഇന്ത്യന്‍ പരിശീലകന്‍ കൂടിയായ ജോണ്‍ റൈറ്റ് 2010 അവസാനം മുതലാണ് ന്യൂസിലാന്‍ഡ് കോച്ചായി ചുമതലയേറ്റത്. റൈറ്റിന്റെ പരിശീലനത്തില്‍ കഴിഞ്ഞ ലോകകപ്പില്‍ ന്യൂസിലാന്‍ഡ് സെമിഫൈനല്‍ വരെ എത്തിയിരുന്നു. 26 വര്‍ഷത്തിനു ശേഷം ഓസ്ട്രേലിയയില്‍ ന്യൂസിലാന്‍ഡ് ടീം ടെസ്റ് ജയവും സ്വന്തമാക്കിയിരുന്നു. അതേസമയം ജോണ്‍ റൈറ്റിന് കരാര്‍ നീട്ടിക്കൊടുക്കാന്‍ സന്നദ്ധമായിരുന്നെങ്കിലും അത് അദ്ദേഹം നിഷേധിക്കുകയായിരുന്നുവെന്ന് ന്യൂസിലാന്‍ഡ് ക്രിക്കറ്റ് ചീഫ് എക്സിക്യൂട്ടീവ് ഡേവിഡ് വൈറ്റ് അറിയിച്ചു.

English Summery
John Wright to stand down as New Zealand coach 
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia