ജർമനിക്ക് ആദ്യ കോൺഫെഡറേഷൻ കപ്പ് കിരീടം

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

സൈന്റ്റ് പീറ്റേഴ്​സ്​ബര്‍ഗ്​: (www.kvartha.com 03.07.2017) ജർമനിക്ക് ആദ്യ കോൺഫെഡറേഷൻ കപ്പ് കിരീടം. 2018 ലോക കപ്പ് നടക്കുന്ന റഷ്യയുടെ മണ്ണില്‍ നടന്ന പോരാട്ടത്തില്‍ കോപ അമേരിക്ക ചാമ്പ്യന്മാരായ ചിലിയെ ഏകപക്ഷീയമായ ഒരു ഗോളിന്​ വീഴ്​ത്തിയായിരുന്നു ജര്‍മനിയുടെ ആദ്യ കോണ്‍ഫെഡറേഷന്‍സ്​ കപ്പ്​ നേട്ടം.

പന്തുരുണ്ട്​ തുടങ്ങി ആദ്യ മിനിറ്റ്​ മുതല്‍ ചിലിയുടെ സൂപ്പര്‍താരങ്ങള്‍ കളം നിറഞ്ഞ്​ ആര്‍ത്തിരമ്പിയപ്പോള്‍ ജര്‍മനിയുടെ യുവസംഘം ഡസന്‍ കണക്കിന്​ ഗോളുകള്‍ വാങ്ങികൂട്ടുമെന്നുറപ്പിച്ചിരുന്നു. എന്നാല്‍, യുവാന്‍ അ​േന്‍റാണിയോ പിസ്സിയുടെ നേതൃത്വത്തിലുള്ള ടീമി​​​െന്‍റ പ്രതിരോധത്തിലെ പാളിച്ചയില്‍ 20ാം മിനിറ്റില്‍ തന്നെ ​ജര്‍മനി ഗോളടിച്ചു. സ്വന്തം പെനാല്‍റ്റി ​േബാക്​സിന്​ പുറത്ത്​ നിന്ന്​ പന്തടിച്ചകറ്റാന്‍ മറന്ന മാഴ്​സലോ ഡയസില്‍ നിന്നും പന്ത്​ റാഞ്ചിയ തിമോ വെര്‍ണറാണ്​ ജര്‍മന്‍ ഗോളിന്​ വഴിയൊരുക്കിയത്​. വലതു വിങ്ങിലൂടെ ഒാടിയെത്തിയ ലാര്‍സ്​ സ്​റ്റിന്‍ഡല്‍ ഗോളി ക്ലോഡിയോ ബ്രാവോയെ കാഴ്​ചക്കാരനാക്കി വലയിലേക്ക്​ അടിച്ചു കയറ്റിയപ്പോള്‍ ചിലരെ കരയിപ്പിച്ച്‌​ ജര്‍മനിയുടെ വിജയ ഗോള്‍ പിറന്നു.

തിരിച്ചടിക്കാനും കളി പിടിക്കാനും ചിലിക്ക്​ നിരവധി അവസരം ലഭിച്ചെങ്കിലും സാഞ്ചസും വിദാലും വര്‍ഗാസുമെല്ലാം മത്സരിച്ച്‌​ പാഴാക്കി.

ജർമനിക്ക് ആദ്യ കോൺഫെഡറേഷൻ കപ്പ് കിരീടം

യൂറോപ്യൻ അണ്ടർ 21 മത്സരത്തിൽ ജർമനി സ്പെയിനിനെ തോൽപിച്ചതിന്റെ അടുത്ത ദിവസം തന്നെയാണ് ജർമനി കോൺഫെഡറേഷൻ കപ്പ് നേടിയത് എന്നത് ജർമൻ ഫുടബോൾ ആരാധകർക്ക് ഇരട്ടി മധുരം നൽകുന്നു.
Image Credit: Getty images


Summary: Germany coach Joachim Low heaped lavish praise on his young, experimental team after they beat Chile 1-0 to win the Confederations Cup on Sunday.Low left behind players such as goalkeeper Manuel Neuer, Jerome Boateng, Sami Khedira, Toni Kroos and Thomas Mueller yet his side still managed to beat the Asian, African, CONCACAF and South American champions on their way to lifting the title
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia
// watermark script