Accident | സ്‌കൂളില്‍ കായികമേളയുടെ പരിശീലനം നടക്കുന്നതിനിടെ അപകടം; പരിപാടി കാണുന്നതിനിടെ 9-ാം ക്ലാസ് വിദ്യാര്‍ഥിയുടെ കഴുത്തില്‍ ജാവലിന്‍ തുളച്ചുകയറി
                                                 Dec 18, 2022, 10:34 IST
                                            
                                        ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
 ബലംഗീര്‍: (www.kvartha.com) ഒഡീഷയിലെ ബലംഗീര്‍ ജില്ലയിലെ സ്‌കൂളില്‍ കായികമേളയുടെ പരിശീലനം നടക്കുന്നതിനിടെ അപകടം. പരിപാടി കാണുന്നതിനിടെ കഴുത്തില്‍ ജാവലിന്‍ തുളച്ചുകയറിയ 9-ാം ക്ലാസ് വിദ്യാര്‍ഥിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ജാവലിന്‍ ത്രോയുടെ പരിശീലന സെഷന്‍ വീക്ഷിക്കുന്നതിനിടെ സദാനന്ദ മെഹര്‍ (14) എന്ന വിദ്യാര്‍ഥിയാണ് അപകടത്തില്‍പെട്ടത്.  
 
  അഗല്‍പൂരിലെ ബോയ്സ് ഹൈസ്‌കൂളിലാണ് ദാരുണസംഭവം. ലക്ഷ്യം തെറ്റിയ ജാവലിന്‍ വിദ്യാര്‍ഥിക്ക് നേരെ വരുകയായിരുന്നു. ജാവലിന്‍ തൊലിക്ക് താഴെയായിരുന്നുവെന്നും പേശി പാളിക്ക് കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ടെന്നും ബിബിഎംസിഎച് മെഡികല്‍ സൂപ്രണ്ട് മാന്‍സി പാണ്ഡ പറഞ്ഞു. 
 
  എന്നാല്‍ വിദ്യാര്‍ഥിയുടെ ആന്തരിക അവയവങ്ങള്‍ക്ക് പരുക്കില്ലെന്നും ശസ്ത്രക്രിയയ്ക്ക് ശേഷം കുട്ടി സുഖം പ്രാപിച്ച് വരികയാണെന്നും ആശുപത്രി അധികൃതര്‍ അറിയിച്ചു. ആന്തരികാവയവങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചിട്ടില്ല. അതുകൊണ്ടുതന്നെ മറ്റ് പ്രശ്‌നങ്ങളില്ല. കുട്ടിയുടെ നില തൃപ്തികരമാണെന്നും സൂപ്രണ്ട് വ്യക്തമാക്കി.  
  ബാലന്‍ഗീറിലെ ഭീമാ ഭോയ് മെഡികല്‍ കോളജ് ആന്‍ഡ് ഹോസ്പിറ്റലില്‍ (ബിബിഎംസിഎച്) ഒരു മണിക്കൂര്‍ നീണ്ട ശസ്ത്രക്രിയയ്ക്ക് ശേഷമാണ് സദാനന്ദയുടെ കഴുത്തില്‍ നിന്ന് ജാവലിന്‍ നീക്കം ചെയ്തത്. സര്‍ജറി, ഇഎന്‍ടി, റേഡിയോളജി, അനസ്തേഷ്യ വിഭാഗങ്ങളിലെ വിദഗ്ധരുടെ സംഘമാണ് ശസ്ത്രക്രിയയ്ക്ക് നേതൃത്വം നല്‍കിയത്. ജാവലിന്റെ ലോഹഭാഗം നീക്കം ചെയ്ത ശേഷം ശസ്ത്രക്രിയയ്ക്ക് ശേഷമുള്ള അണുബാധ തടയാന്‍ കുട്ടിയെ 72 മണിക്കൂര്‍ നിരീക്ഷണത്തിലാക്കിയെന്ന് സൂപ്രണ്ട് കൂട്ടിച്ചേര്‍ത്തു. 
 
  ശ്വാസനാളം, തൈറോയ്ഡ് ഗ്രന്ഥി, ജുഗുലാര്‍ വെയിന്‍, കരോടിഡ് ആര്‍ടറി എന്നിവയ്ക്ക് പരുക്കേറ്റിട്ടുണ്ടായിരുന്നില്ല. കുട്ടി മാനസികമായി വളരെ ശക്തനായിരുന്നു. ബിബിഎംസിഎചിലേക്ക് കൊണ്ടുപോകുന്നതിന് മുമ്പ് ടെറ്റനസ് ടോക്‌സോയിഡ് കുത്തിവയ്പ്പും ആന്റിബയോടികുകളും വേദനസംഹാരിയും നല്‍കിയെന്നും ആദ്യം ചികിത്സിച്ച ഡോക്ടര്‍മാര്‍ പറഞ്ഞു.  
  മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് വിദ്യാര്‍ഥിക്ക് ചികില്‍സാ സഹായം മുഖ്യമന്ത്രി നവീന്‍ പട്‌നായിക് പ്രഖ്യാപിച്ചു. സംഭവം നിര്‍ഭാഗ്യകരമാണെന്നും അന്വേഷിച്ച് കുറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കുമെന്നും ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ ദ്രുബ ചരണ്‍ ബെഹ്റ പറഞ്ഞു.  
 
  Keywords:  News,National,India,odisha,Accident,Sports,school,Student,Injured,hospital,Health,Health & Fitness,Doctor,Minister, Javelin pierces Odisha boy's neck during sports meet at school 
 
                                            ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
                                            രേഖപ്പെടുത്താം. സ്വതന്ത്രമായ
                                            ചിന്തയും അഭിപ്രായ പ്രകടനവും
                                            പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
                                            ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
                                            കണക്കാക്കരുത്. അധിക്ഷേപങ്ങളും
                                            വിദ്വേഷ - അശ്ലീല പരാമർശങ്ങളും
                                            പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
                                            ശക്തമായ നിയമനടപടി നേരിടേണ്ടി
                                            വന്നേക്കാം.
                                        
                                        
                                        
 
                                    
                                    
                                    
                                    
                                    
                                    
                                    
                                    
                                    
  
                                                    
                                                
