Jasprit Bumrah | ഇന്‍ഡ്യയുടെ മുന്‍നിര ഫാസ്റ്റ് ബൗളര്‍ ജസ്പ്രീത് ബുംറയുടെ ശസ്ത്രക്രിയ വിജയകരം; ഫിറ്റ്‌നസ് വീണ്ടെടുക്കാനുള്ള പാതയില്‍; 6 മാസത്തിനുള്ളില്‍ കളിക്കളത്തിലേക്ക് തിരികെയെത്തിയേക്കും

 



വെലിംഗ്ടണ്‍: (www.kvartha.com) ഇന്‍ഡ്യയുടെ മുന്‍നിര ഫാസ്റ്റ് ബൗളര്‍ ജസ്പ്രീത് ബുംറ ന്യൂസീലന്‍ഡില്‍ മുതുകിലെ ശസ്ത്രക്രിയയ്ക്ക് വിധേയനായി. ന്യൂസീലന്‍ഡിലെ ക്രൈസ്റ്റ് ചര്‍ചില്‍ ഓര്‍തോപീഡിക് സര്‍ജന്‍ ഡോ. റൊവാന്‍ ഷോടന്റെ നേതൃത്വത്തില്‍ നടത്തിയ ശസ്ത്രക്രിയ വിജയകരമായതായി അധികൃതരെ ഉദ്ധരിച്ച് ക്രിക്ബസ് റിപോര്‍ട് ചെയ്തു. ക്രൈസ്റ്റ് ചര്‍ചിലെ ഫോര്‍ടെ ഓര്‍തോപീഡിക്‌സ് ഹോസ്പിറ്റലിലെ ഡോക്ടറാണ് റൊവാന്‍ ഷോടന്‍. 

താരം ഇപ്പോള്‍ ഫിറ്റ്‌നസ് വീണ്ടെടുക്കാനുള്ള പാതയിലാണ്. ആറ് മാസത്തിനുള്ളില്‍ ഇന്‍ഡ്യന്‍ പേസര്‍ കളിക്കളത്തിലേക്ക് തിരികെയെത്തുമെന്നാണ് കരുതപ്പെടുന്നത്. അങ്ങനെയെങ്കില്‍ ബുംറ ഏകദിന ലോകകപില്‍ കളിച്ചേക്കും. കഴിഞ്ഞ വര്‍ഷം സെപ്റ്റംബറില്‍ ഓസ്ട്രേലിയക്കെതിരായ ടി-20 പോരാട്ടത്തിലാണ് ബുംറ അവസാനമായി ഇന്‍ഡ്യയ്ക്ക് വേണ്ടി കളിച്ചത്.

Jasprit Bumrah | ഇന്‍ഡ്യയുടെ മുന്‍നിര ഫാസ്റ്റ് ബൗളര്‍ ജസ്പ്രീത് ബുംറയുടെ ശസ്ത്രക്രിയ വിജയകരം; ഫിറ്റ്‌നസ് വീണ്ടെടുക്കാനുള്ള പാതയില്‍; 6 മാസത്തിനുള്ളില്‍ കളിക്കളത്തിലേക്ക് തിരികെയെത്തിയേക്കും


കഴിഞ്ഞ അഞ്ച് മാസമായി കളത്തിന് പുറത്തുള്ള ബുംറ ഐപിഎലിലും ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ് ഫൈനലിലും കളിക്കില്ലെന്ന് സ്ഥിരീകരിക്കപ്പെട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ബുംറയെ വിദഗ്ധ സര്‍ജനരികിലേക്കയക്കാന്‍ ബിസിസിഐ തീരുമാനിച്ചത്. അതേസമയം, ബുംറയുടെ ശസ്ത്രക്രിയയെക്കുറിച്ചോ സുഖം പ്രാപിക്കുന്നതിനെക്കുറിച്ചോ ബിസിസിഐ ഇതുവരെ ഔദ്യോഗിക പ്രസ്താവനകളൊന്നും പുറത്തുവിട്ടിട്ടില്ല.

Keywords:  News,World,international,Sports,Cricket,Player,injury,hospital,Treatment,Health,Health & Fitness, Jasprit Bumrah To Take Six Months Recovery Time After Successful Back Surgery In New Zealand - Report
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia