SWISS-TOWER 24/07/2023

സഞ്ജന ഇനി ബുംറയ്ക്ക് സ്വന്തം; വിവാഹഫോട്ടോകള്‍ സോഷ്യല്‍ മീഡിയയിലൂടെ പുറത്തുവിട്ട് താരം

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

പനജി: (www.kvartha.com 15.03.2021) ഇന്ത്യന്‍ ക്രികെറ്റ് താരം ജസ്പ്രീത് ബുംറ വിവാഹിതനായി. മോഡലും സ്‌പോര്‍ട്‌സ് അവതാരകയുമായ സഞ്ജന ഗണേശനാണ് വധു. ബുമ്ര തിങ്കളാഴ്ച വിവാഹിതനാകുമെന്ന് നേരത്തെതന്നെ റിപോര്‍ടുണ്ടായിരുന്നു. ഗോവയിലെ സ്വകാര്യ ഹോടെലില്‍ നടന്ന ചടങ്ങില്‍ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് അതീവ രഹസ്യമായിട്ടായിരുന്നു വിവാഹം.

വിവാഹത്തിന് മുന്‍പുള്ള ചടങ്ങുകള്‍ ഞായറാഴ്ച ഗോവയില്‍ പൂര്‍ത്തിയായിരുന്നു. തിങ്കളാഴ്ച നടക്കുന്ന വിവാഹച്ചടങ്ങില്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നതിന് ഉള്‍പെടെ വിലക്കുന്നുണ്ടെന്നും അറിയിപ്പുണ്ടായിരുന്നു. സഞ്ജന ഇനി ബുംറയ്ക്ക് സ്വന്തം; വിവാഹഫോട്ടോകള്‍ സോഷ്യല്‍ മീഡിയയിലൂടെ പുറത്തുവിട്ട് താരം
താന്‍ വിവാഹിതനായ വിവരം ബുംറ തന്നെയാണ് ചിത്രങ്ങള്‍ പങ്കുവച്ചുകൊണ്ട് സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചത്. ഞങ്ങളൊരുമിച്ച് പുതിയ യാത്ര തുടങ്ങുന്ന ദിവസമാണ് ഇന്നെന്നും നിങ്ങളുടെ എല്ലാവരുടെയും ആശംസയും അനുഗ്രഹവും ഒപ്പം വേണമെന്നുമാണ് ബുംറ കുറിച്ചത്. സഹതാരങ്ങളും ആരാധകരും ബുംറയ്ക്ക് ആശംസകള്‍ അറിയിച്ചിട്ടുണ്ട്.

ഇന്‍ഗ്ലന്‍ഡിനെതിരായ അവസാന ടെസ്റ്റ് മത്സരത്തില്‍ നിന്നും ബുംറയ്ക്ക് ബിസിസിഐ അവധി നല്‍കിയതു മുതല്‍ താരത്തിന്റെ വിവാഹവുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. ഇന്‍ഗ്ലന്‍ഡിനെതിരായ ടെസ്റ്റ് പരമ്പരയില്‍ നിന്ന് വ്യക്തിപരമായ കാരണങ്ങളാല്‍ പിന്‍മാറുകയാണെന്ന് ബിസിസിഐയെ അറിയിച്ചാണ് ബുംറ ക്രികെറ്റില്‍ നിന്ന് അവധിയെടുത്തത്.

ഇതിനു പിന്നാലെ ബുംറയുടെ വിവാഹ വാര്‍ത്തകളും പുറത്തുവന്നു തുടങ്ങി. ബുംറയുടെ വധുവിന്റെ കാര്യത്തിലും പല അഭ്യൂഹങ്ങളും പരന്നിരുന്നു. ഇന്ത്യയ്ക്കായി 19 ടെസ്റ്റും, 67 ഏകദിനങ്ങളും, 50 ടി 20 മത്സരങ്ങളും 27 കാരനായ ബുംറ കളിച്ചിട്ടുണ്ട്. 2016 ലാണ് ബുംറ രാജ്യാന്തര ക്രികെറ്റില്‍ ഇന്ത്യയ്ക്കായി അരങ്ങേറ്റം നടത്തിയത്.

ടെലിവിഷന്‍ പ്രേക്ഷകരായ ഇന്ത്യന്‍ ക്രികെറ്റ് ആരാധകര്‍ക്ക് സുപരിചിതയാണ് സഞ്ജന. ഇന്ത്യന്‍ ക്രികെറ്റ് ടീമിന്റെ മത്സരങ്ങള്‍ക്ക് മുന്‍പും ശേഷവുമുള്ള ഷോകളുടെ അവതാരകയായി സഞ്ജന സജീവമാണ്. ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ (ഐപിഎലില്‍) കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനായും ഇത്തരം ഷോകളുടെ അവതാരകയായിട്ടുണ്ട്.

സ്റ്റാര്‍ സ്‌പോര്‍ട്‌സിനായി 'മാച്ച് പോയിന്റ്', ചീക്കി സിംഗിള്‍സ്' തുടങ്ങിയ ക്രികെറ്റ് ഷോകളുടെയും പ്രീമിയര്‍ ബാഡ്മിന്റന്‍ ലീഗുമായി ബന്ധപ്പെട്ട് 'ദില്‍ സേ ഇന്ത്യ' എന്ന ഷോയുടെയും അവതാരകയെന്ന നിലയില്‍ ശ്രദ്ധേയയാണ്.

Keywords:  Jasprit Bumrah ties knot with Sanjana Ganesan, Goa, News, Cricket, Sports, Marriage, Social Media, National.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia