100 മീറ്റര്‍ ട്രാകിലെ ജമൈകയുടെ സമ്പൂര്‍ണ ആധിപത്യത്തിന് അന്ത്യം; ഇറ്റലിയുടെ ലാമന്റ് മാര്‍സല്‍ ജേകബ്‌സ് വേഗരാജാവ്

 


ടോക്യോ: (www.kvartha.com 01.08.2021) വേഗരാജാവ് ഉസൈന്‍ ബോള്‍ടിന്റെ അഭാവത്തില്‍ ഇത്തവണ കായിക പ്രേമികള്‍ അത്യന്തം ആവേശത്തോടെ ഉറ്റുനോക്കിയിരുന്ന ഗ്ലാമര്‍ ഇനമായ പുരുഷ വിഭാഗം 100 മീറ്ററില്‍ ഇറ്റലിയുടെ ലാമന്റ് മാര്‍സല്‍ ജേകബ്‌സ് ജേതാവ്. 100 മീറ്റര്‍ ട്രാകിലെ ജമൈകയുടെ സമ്പൂര്‍ണ ആധിപത്യത്തിനാണ് ഇതോടെ താല്‍കാലിക അന്ത്യം ഉണ്ടായിരിക്കുന്നത്. 

100 മീറ്റര്‍ ട്രാകിലെ ജമൈകയുടെ സമ്പൂര്‍ണ ആധിപത്യത്തിന് അന്ത്യം; ഇറ്റലിയുടെ ലാമന്റ് മാര്‍സല്‍ ജേകബ്‌സ് വേഗരാജാവ്

ഫൈനലില്‍ 9.80 സെകന്‍ഡില്‍ ഓട്ടം പൂര്‍ത്തിയാക്കിയാണു ലാമന്റ് മാര്‍സല്‍ ജേകബ്‌സ് സ്വര്‍ണം നേടിയത്. യുഎസ്എയുടെ ഫ്രഡ് കേര്‍ലി (9.84) വെള്ളിയും കാനഡയുടെ ആന്ദ്രെ ഡി ഗ്രാസ് (9.89) വെങ്കലവും നേടി.

2008 മുതലുള്ള തുടര്‍ച്ചയായ മൂന്നു ഒളിംപിക്‌സില്‍ സ്വര്‍ണം നേടിയ ജമൈകയുടെ ഉസൈന്‍ ബോള്‍ടിന്റെ അസാന്നിധ്യത്തില്‍ ഏറ്റവും അധികം മെഡല്‍ സാധ്യത കല്‍പിക്കപ്പെട്ടിരുന്നത് ജമൈകയുടെ തന്നെ ജസ്റ്റിന്‍ ഗാറ്റ്‌ലിനാണ്. എന്നാല്‍ ജസ്റ്റിന് ഫൈനലിനു യോഗ്യത നേടാനായിരുന്നില്ല. ഇതോടെയാണു തുടര്‍ച്ചയായ മൂന്നു ഒളിംപിക്‌സുകള്‍ക്കു ശേഷം ജമൈകന്‍ താരങ്ങള്‍ ഇല്ലാത്ത ഫൈനലിന് അരങ്ങൊരുങ്ങിയത്.

ഹീറ്റ്‌സില്‍ 9.84 സമയം കുറിച്ച് ഏഷ്യന്‍ റെകോര്‍ഡോടെ ഫൈനലില്‍ ഇടംപിടിച്ച ചൈനയുടെ സു ബിങ് ടിയാനും 9.91 സെകന്‍ഡ് സമയം കുറിച്ച കാനഡയുടെ സൂപെര്‍ താരം ആന്ദ്രെ ഡി ഗ്രാസുമായിരുന്നു മത്സരത്തിലെ ശ്രദ്ധാ കേന്ദ്രം. 89 വര്‍ഷത്തിനു ശേഷമാണ് ഒരു ഏഷ്യന്‍ താരം 100 മീറ്റര്‍ ഫൈനലിനു യോഗ്യത നേടുന്നത്. 1932 ലൊസാഞ്ചലസ് ഒളിംപിക്‌സില്‍ ഫൈനലില്‍ എത്തിയ ജപാന്റെ താക യോഷിയോകയ്ക്കു ശേഷം ആദ്യമായാണ് മറ്റൊരു ഏഷ്യന്‍ താരം ഫൈനലില്‍ എത്തിയത്.

യൂറോപ്യന്‍ റെകോര്‍ഡ് ഭേദിച്ച് (9.84 സെക്കന്‍ഡ്) ഫൈനലില്‍ ഇടം പിടിച്ച ആദ്യ ഇറ്റാലിയന്‍ താരം ലാമന്റ് മാര്‍സല്‍ ജേകബ്സ്, യുഎസ്എയുടെ റോണി ബേകെര്‍ (9.83), ഫ്രഡ് കേര്‍ലി (9.96) എന്നിവരാണു ഹീറ്റ്‌സില്‍ ഭേദപ്പെട്ട പ്രകടനം കാഴ്ചവച്ച താരങ്ങള്‍. 10 സെക്കന്‍ഡില്‍ ഓട്ടം പൂര്‍ത്തിയാക്കിയ യുഎസ് സൂപെര്‍ താരം ട്രെവര്‍ ബൊമലിനും ഫൈനലിനു യോഗ്യത നേടാനായില്ല.

Keywords:  Jacobs wins men’s 100m, GB golds and more, Tokyo, Tokyo-Olympics-2021, Japan, Sports, News, World.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia