SWISS-TOWER 24/07/2023

ബ്ലാസ്റ്റേഴ്‌സ്-ഡല്‍ഹി ആദ്യപാദ സെമി: എതിരില്ലാത്ത ഒരു ഗോളിന് ജയിച്ച് ബ്ലാസ്റ്റേഴ്‌സ്

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

കൊച്ചി: (www.kvartha.com 11.12.2016) ഐഎസ്എല്‍ രണ്ടാം സെമിഫൈനലിന്റെ ആദ്യപാദ മത്സരത്തില്‍ സ്വന്തം തട്ടകത്തില്‍ ഡല്‍ഹി ഡൈനാമോസിനെതിരെ കേരള ബ്ലാസ്റ്റേഴ്‌സിന് ഒരു ഗോള്‍ ജയം. കൊച്ചി ജവഹര്‍ലാല്‍ നഹ് റു അന്താരാഷ്ട്രാ സ്റ്റേഡിയത്തില്‍ നടന്ന മത്സരം ഏകപക്ഷീയമായ ഒരു ഗോളിന് കേരളം ജയിച്ച് കയറി.

മത്സരം ആരംഭിച്ച് ആദ്യ മിനുട്ടില്‍ തന്നെ ഇരുടീമുകളും അക്രമണം അഴിച്ചുവിട്ടു. നിര്‍ഭാഗ്യം കൊണ്ടാണ് ഇരുവലയും കുലുങ്ങാതിരുന്നത്. കളി തുടങ്ങി 52 ാം സെക്കന്‍ഡില്‍ തന്നെ ഡല്‍ഹി ഷോട്ട് ഉതിര്‍ത്തെങ്കിലും ഗോളിയുടെ കയ്യില്‍ തട്ടി ഇടത്തെ പോസ്റ്റിന് തൊട്ടുരുമ്മി പന്ത് പുറത്തേക്ക്. തുടര്‍ന്ന് ലഭിച്ച കോര്‍ണര്‍ കിക്ക് ഡല്‍ഹിക്ക് ഗോളാക്കാനായില്ല. എന്നാല്‍ പന്ത് ലഭിച്ച ബെല്‍ഫോര്‍ട്ട് അതിമനോഹരമായി വിനീതിന് നീട്ടനല്‍കിയെങ്കിലും ഗോളി മാത്രം മുന്നില്‍ നില്‍ക്കെ വിനീത് തുലച്ചുകളഞ്ഞു. 14 ാം മിനുട്ടില്‍ ഹ്യൂസിനെ ഫൗള്‍ ചെയ്തതിന് ബോക്‌സിന് തൊട്ടുവെളിയില്‍ നിന്ന് ലഭിച്ച ഫ്രീകിക്ക് ജോസുവിന് ലക്ഷ്യം കണ്ടെത്താനായില്ല.

ബ്ലാസ്റ്റേഴ്‌സ്-ഡല്‍ഹി ആദ്യപാദ സെമി: എതിരില്ലാത്ത ഒരു ഗോളിന് ജയിച്ച് ബ്ലാസ്റ്റേഴ്‌സ്

26 ാം മിനുട്ടില്‍ മലൂദ എടുത്ത അപകടകരമായ ഫ്രീകിക്ക് റാഫി ഹെഡറിലൂടെ രക്ഷപ്പെടുത്തുകയായിരുന്നു. ആദ്യപകുതിയുടെ അവസാന മിനുട്ടില്‍ ബെല്‍ഫോര്‍ട്ട് വല കുലുക്കിയെങ്കിലും നിര്‍ഭാഗ്യമായിരുന്നു ഫലം. പന്ത് കൈയ്യില്‍ തട്ടിയെന്നായിരുന്നു റഫറിയുടെ അന്തിമ വിധി. ഗോള്‍രഹിതമെന്ന രണ്ടാം പകുതിക്ക് വിരാമമിട്ടുകെണ്ട് 65 ാം മിനുട്ടില്‍ ബെല്‍ഫോര്‍ട്ട് ഒറ്റയാന്‍ മുന്നേറ്റത്തിലൂടെ ഗോള്‍വല ചലിപ്പിച്ചു. സ്‌കോര്‍ 1-0. ഡല്‍ഹി നിരന്തരം അക്രമിച്ചുകൊണ്ടിരുന്നെങ്കിലും ബ്ലാസ്റ്റേഴ്‌സിന്റെ പ്രതിരോധത്തില്‍ തട്ടി മുനയൊടിഞ്ഞു.

30 ാം മിനുട്ടില്‍ തന്നെ കൊപ്പലിന് ആദ്യ സബ്സ്റ്റിറ്റിയൂഷന്‍ നടത്തേണ്ടി വന്നു. മഞ്ഞക്കാര്‍ഡ് കണ്ട ജോസുവിനെ പിന്‍വലിച്ച് പകരം ദിദിയര്‍ കാഡിയോയെ ഇറക്കി. കഴിഞ്ഞ മത്സരത്തില്‍ വല കാത്ത വിദേശ ഗോളിക്ക് പകരം സന്ദീപ് നന്ദിയെയാണ് ഇറക്കിയത്. സസ്‌പെന്‍ഷനിലായിരുന്ന മെഹ്താവും പരിക്ക് മാറി ജോസുവും ആദ്യ ഇലവനില്‍ തിരിച്ചെത്തി. എവേ മത്സരത്തില്‍ ഗോളൊന്നും അടിക്കാതെ തിരിച്ചുപോകേണ്ടി വന്നത് ഫൈനല്‍ സാധ്യതയ്ക്ക് ഡല്‍ഹിക്ക് വിനയാകും.





Updated

Keywords:  Kerala Blasters, Kerala, Football, Sports, CK Vineeth, Semi Final 1st leg, Delhi Dynamos, ISL-semifinal-1st-Leg-KER-DEL
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia