കൊച്ചി: (www.kvartha.com 10.10.2015) കേരള ബ്ലാസ്‌റ്റേഴ്‌സ് ശനിയാഴ്ച ഐ.എസ്.എല്ലില്‍ രണ്ടാമങ്കത്തിനിറങ്ങുന്നു. ശനിയാഴ്ച വൈകീട്ട് ഏഴുമണിക്ക് കലൂര്‍ സ്‌റ്റേഡിയത്തില്‍ വിസില്‍ മുഴങ്ങുമ്പോള്‍ മറുതലക്കല്‍ ബൂട്ടണിയുന്നത് മറാത്താ വീര്യവുമായത്തെുന്ന മുംബൈ സിറ്റി എഫ്.സിയാണ്.
രണ്ടാം സീസണിലെ കന്നിയങ്കത്തില്‍ നോര്‍ത് ഈസ്റ്റ് യുനൈറ്റഡിനെ 3-1ന് പരാജയപ്പെടുത്തി തുടക്കം കെങ്കേമമാക്കിയ മഞ്ഞക്കുപ്പായക്കാര്‍ ജയം കുറിച്ചാല്‍ പോയന്റ് പട്ടികയില്‍ ഒന്നാമതെത്തും. 'മറാത്താ ഡെര്‍ബി' എന്ന് വിശേഷണമുള്ള തങ്ങളുടെ ആദ്യ കളിയില്‍ അയല്‍ക്കാരായ പുണെ എഫ്.സിയോട് 3-1ന് തോറ്റാണ് മുംബൈക്കാര്‍ കൊച്ചിയിലെത്തുന്നത്.
ആദ്യ കളിയില്‍ വിജയിക്കുമെന്ന വിശ്വാസത്തിലാണ് ബ്‌ളാസ്‌റ്റേഴ്‌സ് പന്തുതട്ടിയത്. ഗോളടിക്കാന്‍ ആയാസപ്പെട്ട പ്രഥമ സീസണില്‍നിന്ന് വിഭിന്നമായി 24 മിനിറ്റിനിടെ മൂന്നുവട്ടം വല കുലുക്കിയ മുന്നേറ്റനിര പ്രതീക്ഷയുണര്‍ത്തുന്നു. നോര്‍ത് ഈസ്റ്റിനെതിരെ നിറംമങ്ങിയ ക്രിസ് ഡാഗ്‌നലിനെ മാറ്റി പ്‌ളേയിങ് ഇലവനില്‍ മലയാളിതാരം മുഹമ്മദ് റാഫിയുടെ സ്‌ട്രൈക്കിങ് പാര്‍ട്ണറായി സാഞ്ചസ് വാട്ട് ബൂട്ടുകെട്ടുമെന്നാണ് റിപ്പോര്‍ട്ട്.
റാഫിയും വാട്ടും 'വടക്കുകിഴക്കി'നെതിരെ ഗോള്‍ നേടിയിരുന്നു. ആഴ്‌സനലിന്റെ കളരിയില്‍ കളി
പഠിച്ച വാട്ട്, നോര്‍ത് ഈസ്റ്റിനെതിരെ രണ്ടാം പകുതിയില്‍ കളത്തിലിറങ്ങി മികച്ച കളിയാണ് കാഴ്ചവെച്ചത്. 22കാരന്‍ ഹൊസു പ്രീറ്റോ മലയാളി ആരാധകരുടെ പ്രിയതാരമായി മാറിക്കഴിഞ്ഞു.
വിങ്ങില്‍ മലയാളി താരം സി.കെ. വിനീതും കഠിനാധ്വാനം ചെയ്തു. അറുപതിനായിരത്തില്‍പ്പരം കാണികളാണ് ബ്ലാസ്‌റ്റേഴ്‌സിന്റെ ആദ്യകളി കാണാനെത്തിയത്. ഇത് ഐ എസ് എല്‍ 2015 ലെ റെക്കോര്‍ഡാണ്.
Also Read:
പ്രഭാത സവാരിക്കെന്ന് പറഞ്ഞ് വീട്ടില്‍ നിന്നിറങ്ങിയയാള് തൂങ്ങിമരിച്ച നിലയില്‍
Keywords: ISL 2015: Kerala Blasters FC vs Mumbai City FC, Kochi, Mumbai, Report, Sports.
രണ്ടാം സീസണിലെ കന്നിയങ്കത്തില്‍ നോര്‍ത് ഈസ്റ്റ് യുനൈറ്റഡിനെ 3-1ന് പരാജയപ്പെടുത്തി തുടക്കം കെങ്കേമമാക്കിയ മഞ്ഞക്കുപ്പായക്കാര്‍ ജയം കുറിച്ചാല്‍ പോയന്റ് പട്ടികയില്‍ ഒന്നാമതെത്തും. 'മറാത്താ ഡെര്‍ബി' എന്ന് വിശേഷണമുള്ള തങ്ങളുടെ ആദ്യ കളിയില്‍ അയല്‍ക്കാരായ പുണെ എഫ്.സിയോട് 3-1ന് തോറ്റാണ് മുംബൈക്കാര്‍ കൊച്ചിയിലെത്തുന്നത്.
ആദ്യ കളിയില്‍ വിജയിക്കുമെന്ന വിശ്വാസത്തിലാണ് ബ്‌ളാസ്‌റ്റേഴ്‌സ് പന്തുതട്ടിയത്. ഗോളടിക്കാന്‍ ആയാസപ്പെട്ട പ്രഥമ സീസണില്‍നിന്ന് വിഭിന്നമായി 24 മിനിറ്റിനിടെ മൂന്നുവട്ടം വല കുലുക്കിയ മുന്നേറ്റനിര പ്രതീക്ഷയുണര്‍ത്തുന്നു. നോര്‍ത് ഈസ്റ്റിനെതിരെ നിറംമങ്ങിയ ക്രിസ് ഡാഗ്‌നലിനെ മാറ്റി പ്‌ളേയിങ് ഇലവനില്‍ മലയാളിതാരം മുഹമ്മദ് റാഫിയുടെ സ്‌ട്രൈക്കിങ് പാര്‍ട്ണറായി സാഞ്ചസ് വാട്ട് ബൂട്ടുകെട്ടുമെന്നാണ് റിപ്പോര്‍ട്ട്.
റാഫിയും വാട്ടും 'വടക്കുകിഴക്കി'നെതിരെ ഗോള്‍ നേടിയിരുന്നു. ആഴ്‌സനലിന്റെ കളരിയില്‍ കളി
വിങ്ങില്‍ മലയാളി താരം സി.കെ. വിനീതും കഠിനാധ്വാനം ചെയ്തു. അറുപതിനായിരത്തില്‍പ്പരം കാണികളാണ് ബ്ലാസ്‌റ്റേഴ്‌സിന്റെ ആദ്യകളി കാണാനെത്തിയത്. ഇത് ഐ എസ് എല്‍ 2015 ലെ റെക്കോര്‍ഡാണ്.
Also Read:
പ്രഭാത സവാരിക്കെന്ന് പറഞ്ഞ് വീട്ടില്‍ നിന്നിറങ്ങിയയാള് തൂങ്ങിമരിച്ച നിലയില്‍
Keywords: ISL 2015: Kerala Blasters FC vs Mumbai City FC, Kochi, Mumbai, Report, Sports.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.