ഐ എസ് എല്‍: കേരളാ ബ്ലാസ്‌റ്റേഴ്‌സിന് വിജയത്തുടക്കം

 


ADVERTISEMENT

കൊച്ചി: (www.kvartha.com 06.10.2015) ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്‌ബോളിന്റെ രണ്ടാം സീസണില്‍ കേരളാ ബ്ലാസ്‌റ്റേഴ്‌സിന് വിജയത്തുടക്കം. ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്കാണ് വടക്ക് കിഴക്കിന്റെ പോരാളികളായ നോര്‍ത്ത് ഈസ്റ്റ് യുനൈറ്റഡ് എഫ് സിയെ തകര്‍ത്തത്. ആദ്യ പകുതിയില്‍ നിരവധി അവസരങ്ങള്‍ ബ്ലാസ്‌റ്റേഴ്‌സിന് ലഭിച്ചെങ്കിലും ഫിനിഷിങ്ങിലെത്തിക്കാന്‍ കഴിഞ്ഞില്ല.

49ാം മിനുട്ടില്‍ ജോസും 68ാം മിനുട്ടില്‍ മലയാളി താരം മുഹമ്മദ് റാഫിയും,72ാം മിനുട്ടില്‍ വാട്ടുമാണ് ബ്ലാസ്‌റ്റേഴ്‌സിനായി ഗോള്‍ വല കുലുക്കിയത്. 82ാം മിനുട്ടില്‍ നോര്‍ത്ത് ഈസ്റ്റ് ഗോള്‍ മടക്കി. വെലീസ് ആണ് നോര്‍ത്ത് ഈസ്റ്റിന് വേണ്ടി ഗോള്‍ നേടിയത്. 68ാം മിനുട്ടില്‍ മനോഹരമായ ഹെഡറിലൂടെയാണ് മലയാളി താരം മുഹമ്മദ് റാഫി ഗോള്‍ സ്വന്തമാക്കി.

ഐ എസ് എല്‍: കേരളാ ബ്ലാസ്‌റ്റേഴ്‌സിന് വിജയത്തുടക്കം


Keywords: Sports, Football, ISL, Kerala Blasters
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia