ഇഗ്ലന്‍ഡ് പര്യടനത്തില്‍ ഇന്‍ഡ്യന്‍ പേസാക്രമണത്തെ നയിക്കേണ്ടതാരെന്ന ചോദ്യത്തിന് ഉത്തരവുമായി മുന്‍ ഇന്‍ഡ്യന്‍ പേസര്‍ ബാലാജി
May 26, 2021, 11:07 IST
ചെന്നൈ: (www.kvartha.com 26.05.2021) ഇന്‍ഡ്യയുടെ ഇഗ്ലന്‍ഡ് പര്യടനത്തില്‍ ആരാകണം ഇന്‍ഡ്യന്‍ പേസാക്രമണത്തെ നയിക്കേണ്ടതെന്ന ചോദ്യത്തിന് ഉത്തരവുമായി മുന്‍ ഇന്ത്യന്‍ പേസറും ചെന്നൈ സൂപെര്‍ കിംഗ്‌സ് ബൗളിംഗ് പരിശീലകനുമായ ബാലാജി. നിലവിലെ ഫോം കണക്കിലെടുത്ത് ജസ്പ്രീത് ബുംറ, മുഹമ്മദ് ഷമി, ഇഷാന്ത് എന്നിവരാണ് ടീമില്‍ ഉണ്ടാവേണ്ടത്. നിരവധി പേസര്‍മാര്‍ ടീമിലുണ്ടെങ്കിലും ഇഗ്ലന്‍ഡിലെ പരിചയസമ്പത്ത് കണക്കിലെടുത്ത് ഇഷാന്താണ് ഇന്‍ഡ്യന്‍ ബൗളിംഗ് നയിക്കേണ്ടതെന്ന് ബാലാജി .
മുമ്പ് മൂന്ന് തവണ ഇംഗ്ലന്‍ഡില്‍ ടെസ്റ്റ് പരമ്പര കളിച്ചിട്ടുള്ള ഇഷാന്തിന് 2018ല്‍ കൗന്‍ഡി ക്രികെറ്റ് കളിച്ച അനുഭവസമ്പത്തുമുണ്ട്. ഇഗ്ലന്‍ഡില്‍ നിരവധി തവണ ഇഷാന്തിന്റെ ബൗളിംഗ് ഇന്ത്യക്ക് ജയം സമ്മാനിച്ചിട്ടുണ്ട്. ഇഷാന്തും, ഷമിയും ബുമ്രയും വ്യത്യസ്തരായ ബൗളര്‍മാരാണ്. ഇഷാന്ത് പ്രതിരോധിക്കുമ്പോള്‍ ബുമ്രയും ഷമിയും ആക്രമണിക്കണമെന്നും ന്യൂബോളില്‍ ഇടം കൈയന്‍മാര്‍ക്കെതിരെ ആക്രമണോത്സുകമായി പന്തെറിയാന്‍ ഇഷാന്തിനാകുമെന്നും ബാലാജി അഭിപ്രായപ്പെട്ടു.
പൂര്‍ണമായും അല്ലെങ്കിലും ബുമ്രയും സിറാജും ഏതാണ്ട് ഒരുപോലെ പന്തെറിയുന്ന ബൗളര്‍മാരാണ്. അതുകൊണ്ടുതന്നെ ബുമ്രക്ക് ചില മത്സരങ്ങളില്‍ വിശ്രമം നല്‍കിയാലും സിറാജിനെ കളിപ്പിക്കാനാവുമെന്ന ആനുകൂല്യം ഇന്‍ഡ്യക്കുണ്ട്. ബുമ്രയില്ലെങ്കില്‍ പ്രതിരോധിക്കാനല്ല ഇന്‍ഡ്യ നോക്കേണ്ടത്. ഓസ്‌ട്രേലിയയില്‍ ഷമിയും ബുമ്രയും ഇഷാന്തും ഇല്ലാതിരുന്നിട്ടും തന്ത്രപരമായ തീരുമാനങ്ങളിലൂടെയും ബൗളിംഗിലൂടെയും ഓസീസിന്റെ 20 വികെറ്റും വീഴ്ത്താനായതാണ് ഇന്‍ഡ്യ മാതൃകയാക്കേണ്ടതെന്നും ബാലാജി പറഞ്ഞു.
ഇഗ്ലന്‍ഡിനെതിരായ അഞ്ച് ടെസ്റ്റുകളടങ്ങിയ പരമ്പരയും ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ് ഫൈനലും ഉള്‍പെട്ട മൂന്ന് മാസം നീളുന്ന ഇന്‍ഡ്യന്‍ ക്രികെറ്റ് ടീമിന്റെ ഇഗ്ലന്‍ഡ് പര്യടനം അടുത്ത മാസം തുടങ്ങുകയാണ്. നിലവില്‍ മുംബൈയില്‍ ക്വാറന്റൈനില്‍ കഴിയുന്ന ഇന്‍ഡ്യന്‍ ടീം അംഗങ്ങള്‍ ജൂണ്‍ രണ്ടിനാണ് ഇഗ്ലന്‍ഡിലേക്ക് പോവുക.
ജൂണ്‍ 18-ന് സതാംപ്ടണിലാണ് ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ് ഫൈനല്‍.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.