ഭാര്യയോടൊന്നിച്ചുള്ള ചിത്രത്തിനെതിരെ വിമര്‍ശനവുമായി സോഷ്യല്‍ മീഡിയ: ഇര്‍ഫാന്റെ പോസ്റ്റ് അനിസ്ലാമികം; മുഖം മറച്ചല്ലോ,കയ്യും കൂടി മറക്കാമായിരുന്നില്ലേ എന്ന് ചോദ്യം

 


ADVERTISEMENT

ന്യൂഡല്‍ഹി: (www.kvartha.com 18.07.2017) ഭാര്യയോടൊന്നിച്ചുള്ള ചിത്രത്തിനെതിരെ വിമര്‍ശനവുമായി സോഷ്യല്‍ മീഡിയ, ക്രിക്കറ്റ് താരം ഇര്‍ഫാന്‍ പത്താന്‍ പോസ്റ്റ് ചെയ്ത ഫോട്ടോയ്‌ക്കെതിരെയാണ് സോഷ്യല്‍ മീഡിയയില്‍ കടന്നാക്രമണം നടന്നിരിക്കുന്നത്. ഇര്‍ഫാന്റെ പോസ്റ്റ് അനിസ്ലാമികം എന്നാണ് ആരോപണം.

തിങ്കളാഴ്ച വൈകുന്നേരമാണ് ഇര്‍ഫാന്‍ ഭാര്യയുമൊത്തുള്ള ചിത്രം ഫേസ്ബുക്കിലിട്ടത്. എന്നാല്‍ ചിത്രത്തിന് താഴെ നിരവധി പേരാണ് കമന്റുകളിട്ടത്. പര്‍ദയിട്ട് തലമൂടിയ ഇര്‍ഫാന്റെ ഭാര്യ സഫ ബെയ്ഗ് കൈകൊണ്ട് മുഖം മറച്ച നിലയിലായിരുന്നു ചിത്രത്തില്‍. എന്നാല്‍ സഫ മതാചാരങ്ങള്‍ പൂര്‍ണമായി പാലിച്ചില്ലെന്നാണ് ചിലരുടെ ആരോപണം.

 ഭാര്യയോടൊന്നിച്ചുള്ള ചിത്രത്തിനെതിരെ വിമര്‍ശനവുമായി സോഷ്യല്‍ മീഡിയ: ഇര്‍ഫാന്റെ പോസ്റ്റ് അനിസ്ലാമികം; മുഖം മറച്ചല്ലോ,കയ്യും കൂടി മറക്കാമായിരുന്നില്ലേ എന്ന് ചോദ്യം

മുഖം മറച്ചല്ലോ, കയ്യും കൂടി മറക്കാമായിരുന്നു എന്നാണ് ഒരാളുടെ കമന്റ് . സഫ നെയില്‍പോളീഷ് അണിഞ്ഞിരിക്കുന്നതാണ് ചലര്‍ക്ക് ഇഷ്ടപ്പെടാതിരുന്നത്. 'നെയില്‍ പോളീഷിന് പകരം മെഹന്ദി ഉപയോഗിക്കണം' എന്നിങ്ങനെയുള്ള ഉപദേശങ്ങളുമുണ്ട്.

അതേസമയം ഉപദേശവും നീരസവും പ്രകടിപ്പിക്കുന്ന കമന്റുകള്‍ക്കൊപ്പം ലക്ഷക്കണക്കിന് പേര്‍ ചിത്രത്തിന് ആശംസകളുമായും എത്തിയിട്ടുണ്ട്.

Also Read:
അയല്‍വാസിയുടെ പറമ്പിലെ തെങ്ങ് വീടിന് മുകളില്‍ വീണു; വികലാംഗ യുവതിയടക്കമുള്ള കുടുംബം രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്, പാര്‍ക്കാനിടമില്ലാതെ കുടുംബം ദുരിതത്തില്‍

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Irfan Pathan trolled for posting ‘un-Islamic’ image with wife, New Delhi, News, Criticism, Allegation, Facebook, Cricket, Sports, National.
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia