ലോകകപ്പിലെ ചരിത്ര ഗോള്‍ ഉടമ അഹമ്മദ് റാദി കോവിഡ് ബാധിച്ച് മരിച്ചു
Jun 22, 2020, 13:09 IST
ADVERTISEMENT
ബഗ്ദാദ്: (www.kvartha.com 22/06/2020) ഇറാഖ് ഫുട്ബോള്‍ ഇതിഹാസതാരം അഹമ്മദ് റാദി കോവിഡ് ബാധിച്ച് മരിച്ചു. 56 വയസ്സായിരുന്നു. ശ്വാസതടസ്സത്തെ തുടര്‍ന്ന് ബഗ്ദാദിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചപ്പോഴാണ് കോവിഡ് സ്ഥിരീകരിച്ചത്. പിന്നീട്
ആരോഗ്യ നില വഷളായതിനെ തുടര്‍ന്ന് വിദഗ്ധ ചികിത്സയ്ക്ക് വേണ്ടി ജോര്‍ദാനിലേക്ക് മാറ്റുന്നതിന് തൊട്ടുമുമ്ബാണ് മരണം സംഭവിച്ചത്.ഇടയ്ക്ക് ആരോഗ്യനില മെച്ചപ്പെട്ടെങ്കിലും പിന്നീട് ശക്തമായ ശ്വാസതടസ്സം അനുഭവപ്പെടുകയായിരുന്നു. ആശുപത്രിയില്‍ നിന്ന് ലൈവ് വീഡിയോയിലൂടെ റാദി ആരാധകരുമായി സംവദിച്ചിരുന്നു.
ലോകകപ്പിലെ ഇറാഖിന്റെ ഏക ഗോളിന്റെ ഉടമയായിരുന്നു റാദി. 1986 മെക്സികോ ലോകകപ്പിന്റെ ഗ്രൂപ് റൗണ്ടില്‍ ബെല്‍ജിയത്തിനെതിരെയായിരുന്നു റാദി ഗോള്‍ നേടിയത്. മത്സരത്തില്‍ 2-1 ന് തോറ്റെങ്കിലും ഇറാഖിന്റെ ലോകകപ്പിലെ ഏകഗോളായി മാറി. ഇറാഖിനെ രണ്ട് തവണ ഗള്‍ഫ് കപ്പ് ചാമ്ബ്യന്മാരാക്കുന്നതിലും വലിയ പങ്കുവഹിച്ചിരുന്നു.
1988ല്‍ ഏഷ്യന്‍ ഫുട്ബോളര് ഓഫ് ദി ഇയര്‍ പുരസ്കാരത്തിനും അര്‍ഹനായിട്ടുണ്ട്. അല്‍ റഷീദ്, അല്‍ സവ്റ, വഖ്റ ക്ലബുകള്‍ക്കായി 17 വര്‍ഷം കളിച്ച റാദി അഞ്ചു തവണ ഇറാഖ് ലീഗ് കിരീടം ചൂടി. രാജ്യത്തിനായി 121 മത്സരങ്ങളില്‍ 62 ഗോളടിച്ചു. 2006 മുതല്‍ ഇറാഖില്‍ രാഷ്ട്രീയ പ്രവര്‍ത്തനത്തില്‍ സജീവമായിരുന്നു റാദി.

Keywords: World, World Cup, News, COVID-19, Football Player, Iraq, Sports, Death, Iraqi football legend Ahmed Radhi dies from COVID-19
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്സ്ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.