ന്യൂഡല്‍ഹി: ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ടീമായ ഡെക്കാന്‍ ചാര്‍ജേഴ്‌സ് വില്‍പനയ്ക്ക്. ആന്ധ്രയിലെ പ്രമുഖ പത്രമായ ഡെക്കാന്‍ ക്രോണിക്കിളിന്റെ ഉടമസ്ഥതയിലുളള ടീമാണ് ഡെക്കാന്‍ ചാര്‍ജേഴ്‌സ്. ബിസിസിഐയുടെ അനുമതിയോടെയാണ് ഉടമസ്ഥര്‍ ടീം വില്‍ക്കുന്നത്.
ടീമിനെ ഹൈദരാബാദില്‍ തന്നെ നിലനിറുത്തണം. ടീമിന്റെ പേര് മാറ്റരുത്. നിലവിലെ ടീമിനെ അതുപോലെ നിലനിറുത്തണം തുടങ്ങിയ ഉപാധികളോടെയാണ് ഡെക്കാന്‍ ചാര്‍ജേഴ്‌സിനെ വില്‍ക്കാന്‍ ബിസിസിഐ ഉടമസ്ഥര്‍ക്ക് അനുമതി നല്‍കിയിരിക്കുന്നത്. ഇതോടെ അടുത്ത സീസണിലെ ഐ പി എല്ലില്‍ പുതിയ മാനേജ്‌മെന്റിനായിരിക്കും ടീമിന്റെ പൂര്‍ണ നിയന്ത്രണം.
ടീമിന്റെ ലേലം സെപ്റ്റംബര്‍ 13ന് നടക്കും. ടീമിന്റെ എല്ലാ ബാധ്യതകളും പുതിയ ഉടമകള്‍ ഏറ്റെടുക്കണം. ലേലത്തിലൂടെ ലഭിക്കുന്ന തുകയുടെ അഞ്ച് ശതമാനം ബിസിസിഐയ്ക്ക് നല്‍കണം.
SUMMARY: Indian Premier League side the Deccan Chargers were put up for sale on Thursday in the latest upheaval for the money-spinning Twenty20 tournament that has been dogged by ownership troubles.
key words: Rajasthan Royals, Lalit Modi, Kumar Sangakkara, Kings XI Punjab, Kevin Pietersen, Indian Premier League, DLF, Deccan Chargers, Dale Steyn, Cameron White, Board of Control for Cricket in India, BCCI
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.