ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ന്യൂഡല്‍ഹി: ഐ.പി.എല്‍. സ്പോട്ട് ഫിക്സിങ് കേസില്‍ അറസ്റ്റിലായ മലയാളിതാരം എസ്. ശ്രീശാന്തിനെ പോലീസ് കസ്റ്റഡി അഞ്ചു ദിവസത്തേക്ക് നീട്ടി. സാകേത് കോടതിയാണ് ശ്രീശാന്ത് ഉള്‍പ്പെടെ നാലുപേരുടെ റിമാന്‍ഡ് കാലാവധി നീട്ടിയത്. ഡല്‍ഹി പോലീസിന്റെ ആവശ്യപ്രകാരമാണ് കോടതി ഉത്തരവ്.
ഇതേസമയം, ശ്രീശാന്തിനെതിരേ കൂടുതല്‍ തെളിവുകള്‍ പോലീസ് കോടതിയില്‍ സമര്‍പ്പിച്ചു. കോഴപ്പണം ഉപയോഗിച്ച് 45,000 രൂപവിലവരുന്ന ഫോണ്‍ ഉള്‍പ്പെടെയുള്ള സമ്മാനങ്ങള്‍ ശ്രീശാന്ത് കാമുകിക്ക് വാങ്ങി നല്‍കിയെന്ന് പോലീസ് വ്യക്തമാക്കി. ശ്രീശാന്തിനെ ജയ്പൂരിലെത്തിച്ചാണ് ഇവ കണ്ടെടുത്തത്. കളിക്കാര്‍ക്കെതിരെ ഐ.പി.സി. 409 പ്രകാരം കുറ്റകരമായ വിശ്വാസ വഞ്ചനയ്ക്കാണ് കേസെടുത്തിരിക്കുന്നത്.
ശ്രീശാന്തിനെതിരെ ഐ.പി.സി. 409 വകുപ്പ് ചുമത്താനാകില്ലെന്ന് അഭിഭാഷക റബേക്ക ജോണ്‍ പറഞ്ഞു. പോലീസ് കസ്റ്റഡിയില്‍ നിന്ന് ജുഡീഷ്യല്‍ കസ്റ്റഡിയിലേക്ക് മാറ്റണമെന്ന റബേക്കയുടെ ആവശ്യം കോടതി നിരസിച്ചു. ഇതേസമയം, ഭാരത് പെട്രോളിയം ശ്രീശാന്തിനെ ജോലിയില്‍നിന്ന് സസ്പെന്‍ഡ് ചെയ്തു. എറണാകുളം ഇരുമ്പനത്തെ ഓഫീസില്‍ അസിസ്റ്റന്റ് മാനേജരാണ് ശ്രീശാന്ത്. 2006 ലാണ് കായിക രംഗത്തെ മികവ് പരിഗണിച്ച് ബിപിസിഎല്ലില്‍ ശ്രീശാന്തിന് ജോലി നല്‍കിയത്.
Key Words: PL spot-fixing, Sreesanth, Ajit Chandila, Ankeet Chavan, Rajasthan Royals, IPL 2013, Supreme Court

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.