ഐപിഎല്‍ ഒത്തുകളി: നിരപരാധിയെന്ന് കിംഗ്സ് പഞ്ചാബ് താരം ശലഭ് ശ്രീവാസ്തവ
May 15, 2012, 11:50 IST
ന്യൂഡല്‍ഹി: ഐപിഎല്‍ ഒത്തുകളി വിവാദം ചൂടുപിടിക്കുന്നതിനിടയില്‍ ആരോപണം നിഷേധിച്ച് കിംഗ്സ് ഇലവന്‍ പഞ്ചാബ് താരം ശലഭ് ശ്രീവാസ്തവ രംഗത്തെത്തി. ഒത്തുകളിക്ക് 10 ലക്ഷം രൂപ ആവശ്യപ്പെടുന്ന ഓഡിയോ ടേപ്പ് വ്യാജമാണെന്ന് ശലഭ് പറഞ്ഞു.
ഒരു ദേശീയ ചാനലാണ് ഐപിഎല്ലില്‍ ഒത്തുകളി വ്യാപകമാണെന്ന ആരോപണമുയര്‍ത്തി രംഗത്തെത്തിയത്. ശലഭ് ശ്രീവാസ്തവയുടേതെന്ന് അവകാശപ്പെടുന്ന ഒരു ഓഡിയോ ടേപ്പും ചാനല്‍ പുറത്തുവിട്ടിരുന്നു. ഇതിനെത്തുടര്‍ന്ന് ബിസിസിഐ ന്യൂഡല്‍ഹിയില്‍ അടിയന്തിരയോഗം വിളിച്ചുചേര്‍ത്തിട്ടുണ്ട്.
Keywords: New Delhi, Cricket, Sports, Shalabh Srivastava
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.