ഐപിഎൽ 2026: മാക്‌സ്‌വെൽ വിട്ടുനിൽക്കുന്നു; ₹2 കോടി അടിസ്ഥാന വിലയ്ക്ക് വെങ്കടേഷ് അയ്യരും രവി ബിഷ്ണോയിയും
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
● ഡിസംബർ 16-ന് അബുദാബിയിൽ വെച്ചാണ് ഐപിഎൽ മിനി താരലേലം നടക്കുന്നത്.
● ആകെ 1355 താരങ്ങളാണ് ലേലത്തിനായി പേര് രജിസ്റ്റർ ചെയ്തത്.
● ഓസീസ് താരം കാമറൂൺ ഗ്രീൻ ₹2 കോടി അടിസ്ഥാന വിലയുള്ള ശ്രദ്ധേയ താരം.
● പത്ത് ഫ്രാഞ്ചൈസികൾക്കും കൂടി ആകെ ആവശ്യം 77 താരങ്ങളെ മാത്രമാണ്.
● കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനാണ് ഏറ്റവും കൂടുതൽ തുക ചെലവഴിക്കാനുള്ളത്.
● മുംബൈ ഇന്ത്യൻസിന് ലേലത്തിനായി 2.75 കോടി രൂപ മാത്രമാണ് അവശേഷിക്കുന്നത്.
മുംബൈ: (KVARTHA) അടുത്ത വർഷം നടക്കുന്ന ഇന്ത്യൻ പ്രീമിയർ ലീഗ് (ഐപിഎൽ) സീസണിനു മുന്നോടിയായുള്ള മിനി താരലേലത്തിൻ്റെ ചിത്രം തെളിഞ്ഞിരിക്കുകയാണ്. ഈ മാസം ഡിസംബർ 16-ന് അബുദാബിയിൽ വെച്ച് നടക്കുന്ന ലേലത്തിനായി ആകെ 1355 താരങ്ങളാണ് പേര് രജിസ്റ്റർ ചെയ്‌തതെന്നു ക്രിക്ക്ബസ്സിൻ്റെ റിപ്പോർട്ടിൽ പറയുന്നു. നവംബർ 30 ഞായറാഴ്ചയാണ് രജിസ്‌ട്രേഷൻ സമയപരിധി അവസാനിച്ചത്. നെതർലൻഡ്സ്, സ്കോട്ട്ലൻഡ്, യുഎസ്എ ഉൾപ്പെടെ 14 രാജ്യങ്ങളിൽ നിന്നുള്ള താരങ്ങൾ ലേലത്തിൽ പങ്കെടുക്കാൻ എത്തുന്നുണ്ട്.
₹2 കോടി അടിസ്ഥാന വില: രണ്ട് ഇന്ത്യക്കാർ മാത്രം
ഐപിഎൽ ലേലത്തിൽ പതിവുപോലെ ഒരു താരത്തിൻ്റെ ഏറ്റവും ഉയർന്ന അടിസ്ഥാന വില രണ്ടു കോടി രൂപയാണ്. ഈ വിഭാഗത്തിൽ 45 താരങ്ങളാണ് ഇടം നേടിയിരിക്കുന്നത്. എന്നാൽ, ഇന്ത്യൻ താരങ്ങളിൽ വെറും രണ്ട് പേർ മാത്രമേ ഈ തുകയ്ക്ക് രജിസ്റ്റർ ചെയ്‌തിട്ടുള്ളൂവെന്നതാണ് ശ്രദ്ധേയം. ഇടംകൈയൻ സീം ബൗളിങ് ഓൾറൗണ്ടറായ വെങ്കടേഷ് അയ്യരും യുവ സ്പിന്നർ രവി ബിഷ്നോയിയുമാണ് ഈ തുകയ്ക്ക് രജിസ്റ്റർ ചെയ്‌തിരിക്കുന്ന രണ്ട് ഇന്ത്യക്കാർ. കഴിഞ്ഞ മെഗാലേലത്തിൽ 23.75 കോടി രൂപയ്ക്കാണ് വെങ്കടേഷ് അയ്യരെ കൊൽക്കത്ത സ്വന്തമാക്കിയത്. കൊൽക്കത്ത നൈറ്റ്റൈഡേഴ്‌സ് റിലീസ് ചെയ്‌തതോടെയാണ് ലേലത്തിനുള്ള പൂളിൽ വെങ്കടേഷും ഇടം നേടിയത്. ബിഷ്നോയിയെ ലഖ്നൗ സൂപ്പർ ജയന്റ്സും കൈവിടുകയായിരുന്നു.
43 വിദേശ കളിക്കാർ ഈ ഉയർന്ന അടിസ്ഥാന വിലയ്ക്ക് രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഓസ്ട്രേലിയയുടെ സൂപ്പർ ഓൾറൗണ്ടർ കാമറൂൺ ഗ്രീൻ, മുൻ ഓസീസ് ക്യാപ്റ്റൻ സ്റ്റീവ് സ്‌മിത്ത് എന്നിവരും ഈ ഇക്കൂട്ടത്തിലുണ്ട്. ന്യൂസിലൻഡിൻ്റെ ഡാരിൽ മിച്ചെൽ, രചിൻ രവീന്ദ്ര, ശ്രീലങ്കയുടെ മഹീഷ് തീക്ഷണ, വനിന്ദു ഹസരംഗ, സൗത്താഫ്രിക്കയുടെ ജെറാൾഡ് കോട്‌സി, ലുംഗി എൻഗിഡി, ആൻട്രിച്ച് നോർക്കിയ എന്നിവരും ₹2 കോടി അടിസ്ഥാന വിലയുള്ള പ്രധാന വിദേശ താരങ്ങളാണ്. ചെന്നൈ സൂപ്പർ കിംഗ്‌സ് റിലീസ് ചെയ്ത ശ്രീലങ്കൻ പേസർ മതീഷ പതിരാന, ആർസിബി വിട്ട ഇംഗ്ലീഷ് ഓൾറൗണ്ടർ ലിയാം ലിവിങ്സ്‌റ്റൻ എന്നിവരും ലേലത്തിൽ പങ്കെടുക്കും.
മാക്‌സ്‌വെൽ പിന്മാറി
ഓസ്ട്രേലിയൻ ഓൾറൗണ്ടർ ഗ്ലെൻ മാക്‌സ്‌വെൽ ഇത്തവണ മിനി ലേലത്തിൽ റജിസ്‌റ്റർ ചെയ്തിട്ടില്ല. ലേലത്തിനായി രജിസ്റ്റർ ചെയ്ത താരങ്ങളുടെ വിവരങ്ങൾ പുറത്തുവന്നതിന് പിന്നാലെ അടുത്ത ഐപിഎല്ലിൽ കളിക്കില്ലെന്ന് അദ്ദേഹം പ്രഖ്യാപിക്കുകയായിരുന്നു. കഴിഞ്ഞ സീസണിൽ 4.2 കോടി രൂപയ്ക്ക് പഞ്ചാബ് കിങ്സിൽ കളിച്ച മാക്‌സ്‌വെല്ലിനെ ടീം റിലീസ് ചെയ്തിരുന്നു. 'ഒരു ക്രിക്കറ്റർ, വ്യക്തി എന്ന നിലയിൽ ഐപിഎൽ തന്നെ രൂപപ്പെടുത്തുന്നതിൽ ഒരുപാട് പങ്കുവഹിച്ചതായി' താരം പറഞ്ഞു. ഐപിഎൽ ലേലത്തിൽ നിന്ന് മാറിനിൽക്കാനുള്ള കാരണമെന്തെന്ന് മാക്‌സ്‌വെൽ വ്യക്‌തമാക്കിയിട്ടില്ല.
The IPL will miss its 🔝 showman. 💥
— Punjab Kings (@PunjabKingsIPL) December 2, 2025
Thank you, Maxi! ♥️ pic.twitter.com/iBDx3riikF
ലേലത്തിനായി രജിസ്റ്റർ ചെയ്ത 1355 താരങ്ങളിൽനിന്ന് അന്തിമ പട്ടികയിലേക്ക് കളിക്കാരെ വെട്ടിച്ചുരുക്കുമെന്നുറപ്പാണ്. പത്തു ഫ്രാഞ്ചൈസികൾക്കും കൂടി ലേലത്തിൽ ആകെ ആവശ്യം വെറും 77 താരങ്ങളെ മാത്രമാണ്. അതിൽ വിദേശ താരങ്ങളുടെ ഒഴിവ് 31 മാത്രമാണ്. അതുകൊണ്ടു തന്നെ ലേലത്തിൽ വലിയൊരു വിഭാഗം താരങ്ങൾക്കും നിരാശരാവേണ്ടിയും വരും. കഴിഞ്ഞ മെഗാലേലത്തിൽ അൺസോൾഡായി മാറിയ മുൻ ബംഗ്ലാദേശ് ക്യാപ്റ്റൻ ഷാക്വിബുൽ ഹസൻ്റെ അടിസ്ഥാന വില ഒരു കോടി രൂപയാണ്.
ടീമുകളുടെ ലേലത്തുക
മിനി താരലേലമായതിനാൽ ഫ്രാഞ്ചൈസികളുടെ പഴ്‌സിൽ ഇപ്പോൾ അധികം പണമില്ല. പത്തു ഫ്രാഞ്ചൈസികൾക്കുമായി 237.55 കോടി രൂപയാണ് ലേലത്തിൽ ചെലവഴിക്കാൻ അവശേഷിക്കുന്നത്. ഇതിൽ ഏറ്റവും കൂടുതൽ തുക കൈയിലുള്ളത് മുൻ ചാമ്പ്യന്മാരായ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനാണ്.
ടീമുകൾക്ക് ലേലത്തിനായി അവശേഷിക്കുന്ന തുക:
- കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്: 64.3 കോടി രൂപ
- ചെന്നൈ സൂപ്പർ കിംഗ്സ്: 43.4 കോടി രൂപ
- സൺറൈസേഴ്സ് ഹൈദരാബാദ്: 25.5 കോടി രൂപ
- ലഖ്നൗ സൂപ്പർ ജയന്റ്സ്: 22.9 കോടി രൂപ
- ഡൽഹി ക്യാപിറ്റൽസ്: 21.8 കോടി രൂപ
- റോയൽ ചലഞ്ചേഴ്സ് ബെംഗളൂരു: 16.4 കോടി രൂപ
- രാജസ്ഥാൻ റോയൽസ്: 16.05 കോടി രൂപ
- ഗുജറാത്ത് ടൈറ്റൻസ്: 12.9 കോടി രൂപ
- പഞ്ചാബ് കിംഗ്സ്: 11.5 കോടി രൂപ
- പ്രധാന താരങ്ങളെ നിലനിർത്തിയ മുംബൈ ഇന്ത്യൻസിന് വെറും 2.75 കോടി രൂപ മാത്രമാണ് ലേലത്തിന് വേണ്ടി അവശേഷിക്കുന്നത്.
ഐപിഎൽ ലേലത്തെക്കുറിച്ചുള്ള നിങ്ങളുടെ പ്രവചനം പങ്കുവെക്കുക.
Article Summary: IPL 2026 Mini-Auction list out; 1355 players register, Maxwell retires.
#IPL2026 #IPLAuction #GlennMaxwell #VenkateshIyer #RaviBishnoi #CricketNews
