IPL | ഐപിഎല്‍ പുതിയ പതിപ്പിന് മാര്‍ച് 31ന് അഹ് മദാബാദില്‍ തുടക്കം; ഉദ് ഘാടന മത്സരത്തില്‍ ഗുജറാത് ടൈറ്റന്‍സ് ചെന്നൈ സൂപര്‍ കിങ്‌സിനെ നേരിടും

 


മുംബൈ: (www.kvartha.com) ഇന്‍ഡ്യന്‍ പ്രിമിയര്‍ ലീഗിന്റെ (ഐപിഎല്‍) പുതിയ പതിപ്പിന് മാര്‍ച് 31ന് അഹ് മദാബാദില്‍ തുടക്കം. പ്രഥമ വനിതാ പ്രിമിയര്‍ ലീഗ് പൂര്‍ത്തിയായി അഞ്ച് ദിവസത്തിനു ശേഷമാണ് ഐപിഎല്‍ 16-ാം സീസണ്‍ ആരംഭിക്കുക. ഉദ് ഘാടന മത്സരത്തില്‍ നിലവിലെ ചാംപ്യന്‍മാരായ ഗുജറാത് ടൈറ്റന്‍സ് മഹേന്ദ്രസിങ് ധോണി നയിക്കുന്ന ചെന്നൈ സൂപര്‍ കിങ്‌സിനെ നേരിടും.

തൊട്ടടുത്ത ദിവസം, ഏപ്രില്‍ ഒന്നിന് രണ്ട് മത്സരങ്ങള്‍ നടക്കും. ആദ്യ മത്സരത്തില്‍ പഞ്ചാബ് കിങ്‌സ് കൊല്‍കത നൈറ്റ് റൈഡേഴ്‌സിനെയും രണ്ടാം മത്സരത്തില്‍ ലക്‌നൗ സൂപര്‍ ജയന്റ്‌സ് ഡെല്‍ഹി കാപിറ്റല്‍സിനെയും നേരിടും.

IPL | ഐപിഎല്‍ പുതിയ പതിപ്പിന് മാര്‍ച് 31ന് അഹ് മദാബാദില്‍ തുടക്കം; ഉദ് ഘാടന മത്സരത്തില്‍ ഗുജറാത് ടൈറ്റന്‍സ് ചെന്നൈ സൂപര്‍ കിങ്‌സിനെ നേരിടും

ഏപ്രില്‍ രണ്ടിനും രണ്ടു മത്സരമുണ്ട്. ആദ്യ മത്സരത്തില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദും മലയാളി താരം സഞ്ജു സാംസണ്‍ നയിക്കുന്ന രാജസ്താന്‍ റോയല്‍സും തമ്മിലാണ് ആദ്യ മത്സരം. രണ്ടാം മത്സരത്തില്‍ മുംബൈ ഇന്‍ഡ്യന്‍സും റോയല്‍ ചാലന്‍ജേഴ്‌സ് ബെംഗ്ലൂരും ഏറ്റുമുട്ടും.

ഈ സീസണില്‍ ലീഗ് ഘട്ടത്തിലാകെ 70 മത്സരങ്ങളാണ് ഉണ്ടാവുക. മാര്‍ച് 31 മുതല്‍ മേയ് 24 വരെയാണ് ലീഗ് ഘട്ടം. ഇടവേളയ്ക്കു ശേഷം ഓരോ ടീമിനും ഹോം, എവേ മത്സരങ്ങള്‍ക്ക് അവസരം ലഭിക്കുന്നുവെന്ന പ്രത്യേകതയുമുണ്ട്. മുന്‍പത്തേതുപോലെ ഇക്കുറി ഓരോ ടീമും ഏഴ് ഹോം മത്സരങ്ങളും ഏഴ് എവേ മത്സരങ്ങളും കളിക്കും.

ആകെ 12 വേദികളിലായാണ് ലീഗ് ഘട്ട മത്സരങ്ങള്‍ നടക്കുക. ആകെ 10 ടീമുകളാണ് ഉള്ളതെങ്കിലും പഞ്ചാബ് കിങ്‌സ് ധരംശാലയിലും രാജസ്താന്‍ റോയല്‍സ് ഗുവാഹതിയിലും രണ്ട് ഹോം മത്സരങ്ങള്‍ വീതം കളിക്കുന്ന സാഹചര്യത്തിലാണ് വേദികളുടെ എണ്ണം 12 ആയത്.

Keywords: IPL 2023 to begin on March 31; defending champions Gujarat Titans to face Chennai Super Kings in season opener, Mumbai, News, IPL, Kings Eleven Panjab, Chennai Super Kings, National, Sports.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia