IPL 2023 | ഐപിഎല്‍ പൂരത്തിന് കൊടിയേറാന്‍ ഇനി ദിവസങ്ങള്‍ മാത്രം; പൂര്‍ണ ഷെഡ്യൂള്‍, തത്സമയം എങ്ങനെ കാണാം; അറിയാം കൂടുതല്‍

 


അഹ്മദാബാദ്: (www.kvartha.com) ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ (IPL) 16-ാം സീസണ്‍ ആരംഭിക്കാന്‍ ഇനി ദിവസങ്ങള്‍ മാത്രം. മാര്‍ച്ച് 31 മുതല്‍ ലീഗ് ആവേശത്തോടെ ആരംഭിക്കും. അഹ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ നിലവിലെ ചാമ്പ്യന്മാരായ ഗുജറാത്ത് ടൈറ്റന്‍സും നാല് തവണ ഐപിഎല്‍ ജേതാക്കളായ ചെന്നൈ സൂപ്പര്‍ കിംഗ്സും തമ്മിലാണ് സീസണിലെ ആദ്യ മത്സരം. ആവേശകരമായ ടൂര്‍ണമെന്റിനായി ക്രിക്കറ്റ് പ്രേമികള്‍ ആകാംക്ഷയോടെ കാത്തിരിക്കുകയാണ്.
           
IPL 2023 | ഐപിഎല്‍ പൂരത്തിന് കൊടിയേറാന്‍ ഇനി ദിവസങ്ങള്‍ മാത്രം; പൂര്‍ണ ഷെഡ്യൂള്‍, തത്സമയം എങ്ങനെ കാണാം; അറിയാം കൂടുതല്‍

അവസാന ലീഗ് മത്സരം മെയ് 21 നാണ്. ഇതിനിടയില്‍ 12 സ്ഥലങ്ങളിലായി ആകെ 70 മത്സരങ്ങള്‍ നടക്കും. 7+7 എന്ന ഫോര്‍മുലയിലായിരിക്കും ഇത്തവണ മത്സരങ്ങള്‍. അതായത്, ടീം സ്വന്തം മൈതാനത്ത് ഏഴ് മത്സരങ്ങളും എതിര്‍ ടീമിന്റെ സ്ഥലത്ത് ഏഴ് മത്സരങ്ങളും കളിക്കും. അഹ്മദാബാദ്, മൊഹാലി, ലഖ്നൗ, ഹൈദരാബാദ്, ബാംഗ്ലൂര്‍, ചെന്നൈ, ഡല്‍ഹി, കൊല്‍ക്കത്ത, ജയ്പൂര്‍, മുംബൈ, ഗുവാഹത്തി, ധര്‍മ്മശാല എന്നീ സ്റ്റേഡിയങ്ങളിലായാണ് മത്സരങ്ങള്‍ നടക്കുക.

10 ടീമുകളെയും രണ്ട് ഗ്രൂപ്പുകളായി തിരിച്ചിരിക്കുന്നു. ഗ്രൂപ്പ് എയില്‍ മുംബൈ ഇന്ത്യന്‍സ്, കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ്, രാജസ്ഥാന്‍ റോയല്‍സ്, ഡല്‍ഹി ക്യാപിറ്റല്‍സ്, ലഖ്നൗ സൂപ്പര്‍ ജയന്റ്സ് എന്നിവരും ഗ്രൂപ്പ് ബിയില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സ്, സണ്‍റൈസേഴ്സ് ഹൈദരാബാദ്, റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍, പഞ്ചാബ് കിംഗ്സ്, ഗുജറാത്ത് ടൈറ്റന്‍സ് എന്നിവരും ഉള്‍പ്പെടുന്നു.

ക്യാപ്റ്റന്മാര്‍

ചെന്നൈ സൂപ്പര്‍ കിങ്സ്: എംഎസ് ധോണി
ഡല്‍ഹി ക്യാപിറ്റല്‍സ്: ഡേവിഡ് വാര്‍ണര്‍
ഗുജറാത്ത് ടെറ്റനസ്: ഹാര്‍ദിക് പാണ്ഡ്യ
കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്: ശ്രേയസ് അയ്യര്‍
ലഖ്നൗ സൂപ്പര്‍ ജയന്റ്സ്: കെഎല്‍ രാഹുല്‍

പഞ്ചാബ് കിംഗ്‌സ്: ശിഖര്‍ ധവാന്‍
മുംബൈ ഇന്ത്യന്‍സ്: രോഹിത് ശര്‍മ്മ
രാജസ്ഥാന്‍ റോയല്‍സ്: സഞ്ജു സാംസണ്‍
റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍: ഫഫ് ഡു പ്ലെസിസ്
സണ്‍റൈസേഴ്‌സ് ഹൈദരാബാദ്: എയ്ഡന്‍ മര്‍ക്രം

തത്സമയം എവിടെ കാണാം?

എല്ലാ മത്സരങ്ങളും സ്റ്റാര്‍ സ്പോര്‍ട്സ് നെറ്റ്വര്‍ക്കിന്റെ രാജ്യത്തുടനീളമുള്ള ടെലിവിഷന്‍ ചാനലുകളില്‍ സംപ്രേക്ഷണം ചെയ്യും. ജിയോ സിനിമ ആപ്പില്‍ എല്ലാ മത്സരങ്ങളും തത്സമയം കാണാനാകും. റിലയന്‍സ് ജിയോ ആരാധകര്‍ക്ക് സൗജന്യ ഹൈ-ഡെഫനിഷന്‍ സ്ട്രീമിംഗ് വാഗ്ദാനം ചെയ്തിട്ടുണ്ട്. മലയാളം, ഇംഗ്ലീഷ്, ഹിന്ദി, മറാത്തി, ബംഗാളി, തമിഴ്, തെലുങ്ക് എന്നിവയുള്‍പ്പെടെ 12 വ്യത്യസ്ത ഭാഷകളില്‍ ഐപിഎല്‍ കമന്ററി ലഭ്യമാകും.

ഷെഡ്യൂള്‍
             
IPL 2023 | ഐപിഎല്‍ പൂരത്തിന് കൊടിയേറാന്‍ ഇനി ദിവസങ്ങള്‍ മാത്രം; പൂര്‍ണ ഷെഡ്യൂള്‍, തത്സമയം എങ്ങനെ കാണാം; അറിയാം കൂടുതല്‍
         
IPL 2023 | ഐപിഎല്‍ പൂരത്തിന് കൊടിയേറാന്‍ ഇനി ദിവസങ്ങള്‍ മാത്രം; പൂര്‍ണ ഷെഡ്യൂള്‍, തത്സമയം എങ്ങനെ കാണാം; അറിയാം കൂടുതല്‍

Keywords:  IPL 2023, News, National, Top-Headlines, Gujrat, IPL, Cricket, Sports, Rajasthan Royals, Royal Challengers, Chennai Super Kings, Mumbai Indians, IPL 2023: Full Schedule, Date & Time, Live Streaming Details, Where To Watch. < !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia