ഐപിഎൽ 2022: ആദ്യ മത്സരത്തിൽ തന്നെ ഈ 9 റെകോർഡുകൾ പിറന്നേക്കാം! ഇരുടീമുകളുടെയും താരങ്ങൾക്ക് അവസരം; അറിയാം അവ
Mar 25, 2022, 20:41 IST
മുംബൈ: (www.kvartha.com 25.03.2022) നിലവിലെ ജേതാക്കളായ ചെന്നൈ സൂപർ കിംഗ്‌സും (Chennai Super Kings) റനേർസ് അപായ കൊൽകത നൈറ്റ് റൈഡേഴ്‌സും (Kolkata Knight Riders) തമ്മിലുള്ള മത്സരത്തോടെയാണ് ഐപിഎൽ-2022 (IPL 2022) ശനിയാഴ്ച ആരംഭിക്കുന്നത്. മുംബൈയിലെ വാങ്കഡെ സ്റ്റേഡിയത്തിലാണ് മത്സരം. നാല് തവണ ജേതാക്കളായ ചെന്നൈ ഇത്തവണ അഞ്ചാം ഐപിഎൽ കിരീടത്തിനായി പോരാടും. അതേസമയം, മൂന്നാം കിരീടത്തിനായാണ് കൊൽകതയിറങ്ങുന്നത്. പുതിയ ക്യാപ്റ്റനുമായാണ് ഇരു ടീമുകളും കളത്തിലിറങ്ങുന്നത്. മഹേന്ദ്ര സിംഗ് ധോണി വ്യാഴാഴ്ച ചെന്നൈയുടെ നായകസ്ഥാനം ഉപേക്ഷിച്ച് രവീന്ദ്ര ജഡേജയ്ക്ക് നൽകി. അതേ സമയം, തന്റെ ക്യാപ്റ്റൻസിയിൽ ഡൽഹി ക്യാപിറ്റൽസിനെ ഫൈനലിലെത്തിച്ച ശ്രേയസ് അയ്യർ ഇത്തവണ കൊൽകതയുടെ ജഴ്‌സിയിൽ നായകനാകും.
ജയത്തോടെ തുടങ്ങാനാണ് ഇരു ടീമുകളും ആഗ്രഹിക്കുന്നതെങ്കിലും അത് അത്ര എളുപ്പമല്ല. ഇരു ടീമുകൾക്കും സ്വന്തം നിലയിൽ മത്സരം മാറ്റാൻ കഴിയുന്ന താരങ്ങളുണ്ട്. കൊൽകതയുടെ രണ്ട് താരങ്ങൾ ആദ്യ മത്സരങ്ങളിൽ ഉണ്ടാവില്ല. പാറ്റ് കമിൻസ് ഇപ്പോൾ പാകിസ്താനിൽ ടെസ്റ്റ് പരമ്പര കളിക്കുകയാണ്. ഇതിന് ശേഷം ഷെയ്ൻ വോണിന്റെ സംസ്‌കാര ചടങ്ങുകളിൽ പങ്കെടുക്കാൻ അദ്ദേഹം നാട്ടിലേക്ക് പോകും, തുടർന്ന് ഇൻഡ്യയിലെത്തും. പാകിസ്താനെതിരായ പരിമിത ഓവർ പരമ്പര പൂർത്തിയാക്കിയ ശേഷമായിരിക്കും ഫിഞ്ച് ഇൻഡ്യയിലെത്തുക.
അതേസമയം ഈ രണ്ട് ടീമുകളുടെയും കളിക്കാർക്ക് ആദ്യ മത്സരത്തിൽ തന്നെ അവരുടെ പേരിൽ ചില റെകോർഡുകളും സ്വന്തമാക്കാൻ കഴിയും. അതിനെകുറിച്ച് അറിയാം.
1. കൊൽകത ക്യാപ്റ്റൻ ശ്രേയസ് അയ്യർ നാല് ഫോറുകൾ കൂടി അടിച്ചാൽ 200 ഐപിഎൽ ഫോറുകൾ തന്റെ അകൗണ്ടിൽ രേഖപ്പെടുത്തും. ഇപ്പോൾ അദ്ദേഹത്തിന്റെ പേരിൽ 196 ബൗണ്ടറികളുണ്ട്.
2. ഐപിഎലിൽ ഇതുവരെ 3941 റൺസാണ് അജിങ്ക്യ രഹാനെയുടെ സമ്പാദ്യം. നാലായിരം ഐപിഎൽ റൺസ് തികയ്ക്കാൻ ഇനി 59 റൺസ് മാത്രം.
3. ആന്ദ്രെ റസലിന്റെ പേരിൽ 143 ഐപിഎൽ സിക്സറുകൾ ഉണ്ട്. ഏഴ് സിക്‌സറുകൾ കൂടി അടിച്ചാൽ ഐപിഎലിൽ 150 സിക്‌സറുകൾ നേടുന്ന താരമായി മാറും.
4. അയ്യർ ഇതുവരെ 4409 റൺസ് നേടിയിട്ടുണ്ട്. 91 റൺസ് കൂടി നേടിയാൽ ടി20യിൽ 4500 റൺസ് തികയ്ക്കും.
5. ടി20യിൽ 3000 റൺസ് തികയ്ക്കാൻ 74 റൺസ് അകലെയാണ് സുനിൽ നരെയ്ൻ. ഇതുവരെ 2926 റൺസാണ് നേടിയത്.
6. ചെന്നൈ സൂപർ കിംഗ്‌സിന്റെ ഡ്വെയ്ൻ ബ്രാവോ മൂന്ന് സിക്‌സറുകൾ കൂടി പറത്തിയാൽ ഐപിഎലിൽ തന്റെ അകൗണ്ടിൽ 50 സിക്‌സറുകൾ പൂർത്തിയാക്കും.
7. ഐപിഎല്ലിൽ 150 സിക്‌സറുകൾ തികച്ച താരങ്ങളുടെ പട്ടികയിൽ ഇടം നേടാൻ ചെന്നൈയുടെ അമ്പാട്ടി റായിഡുവിന് ഒരു സിക്‌സ് മാത്രം മതി.
8. കൊൽകതയുടെ ഒരു വികറ്റ് കൂടി രവീന്ദ്ര ജഡേജ വീഴ്ത്തിയാൽ ചെന്നൈയും കൊൽകതയും തമ്മിലുള്ള മത്സരത്തിൽ ഏറ്റവും കൂടുതൽ വികറ്റ് വീഴ്ത്തിയ ബൗളർമാരുടെ പട്ടികയിൽ അശ്വിനെ പിന്നിലാക്കും. ഇരുവർക്കും ഇപ്പോൾ 16-16 വികറ്റുകളാണുള്ളത്.
9. ചെന്നൈയിക്ക് കളിക്കുമ്പോൾ 100 ബൗണ്ടറികൾ തികയ്ക്കാൻ ഡ്വെയ്ൻ ബ്രാവോയ്ക്ക് നാല് ഫോറുകൾ കൂടി മാത്രം മതി.

Keywords: News, National, IPL, Top-Headlines, Players, Cricket, Mumbai, Indian Team, Chennai Super Kings, Kolkata Knight Riders, Mahendra Singh Dhoni, Sports, IPL 2022, Match, IPL 2022: Records that can be achieved by players in the first match.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.