തല പൂര്‍ണമായും മുണ്ഡനം ചെയ്ത് ബുദ്ധഭിക്ഷുവിനെ പോലെ മരത്തണലില്‍ ഇരിക്കുന്ന ധോണി; ഐപിഎലിനു തുടക്കമാകാന്‍ ആഴ്ചകള്‍ മാത്രം ശേഷിക്കെ ആരാധകരെ വിസ്മയിപ്പിച്ച് മുന്‍ ഇന്ത്യന്‍ നായകന്‍
Mar 14, 2021, 17:46 IST
ചെന്നൈ: (www.kvartha.com 14.03.2021) ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ (ഐ പി എല്‍) പുതിയ സീസണിന് തുടക്കമാകാന്‍ ആഴ്ചകള്‍ മാത്രം ശേഷിക്കെ, ആരാധകരെ വിസ്മയിപ്പിച്ച് മുന്‍ ഇന്ത്യന്‍ നായകന്‍ മഹേന്ദ്രസിങ് ധോണി. ഇപ്പോഴത്തെ ചെന്നൈ സൂപ്പര്‍ കിങ്‌സ് ക്യാപ്റ്റന്‍ മഹേന്ദ്രസിങ് ധോണിയുടെ പുതിയ ലുക് ആരാധകരെ ശരിക്കും ഞെട്ടിപ്പിച്ചിരിക്കുകയാണ്.
ഒരു ബുദ്ധഭിക്ഷുവിനെ അനുസ്മരിപ്പിക്കും വിധം തല പൂര്‍ണമായും മുണ്ഡനം ചെയ്ത് പ്രത്യേക വേഷത്തില്‍ മരച്ചുവട്ടിലിരിക്കുന്ന ചിത്രമാണിത്. വരുന്ന സീസണില്‍ 'തല'യുടെയും ടീമിന്റെ ശക്തമായ തിരിച്ചുവരവ് കാത്തിരിക്കുന്ന ആരാധകരെ 'ഞെട്ടിച്ച' ഈ ലുക് പുറത്തുവിട്ടത് സ്റ്റാര്‍ സ്‌പോര്‍ട്‌സാണ്.
'ഇന്റര്‍നെറ്റില്‍ തരംഗമാകാന്‍ പോകുന്ന എം എസ് ധോണിയുടെ ഈ പുതിയ അവതാരം കണ്ടാല്‍ നമ്മുടെ മുഖഭാവം ഇങ്ങനെയായിരിക്കും (വിസ്മയം കൂറുന്ന സ്‌മൈലി ഒപ്പം). ഇതേക്കുറിച്ച് നിങ്ങളുടെ അഭിപ്രായം എന്താണ്?' എന്ന ക്യാപ്ഷനോടെയാണ് മരച്ചുവട്ടിലിരിക്കുന്ന ബുദ്ധഭിക്ഷുവായി ധോണിയെ അവതരിപ്പിച്ചിരിക്കുന്നത്.
എന്താണ് സംഭവമെന്ന് വ്യക്തമല്ലെങ്കിലും, പുതിയ ഐ പി എല്‍ സീസണിനു മുന്നോടിയായുള്ള ഏതോ പരസ്യത്തിന്റെ ഭാഗമാണ് ധോണിയുടെ പുതിയ ലുകെന്നാണ് സൂചന. ഇക്കാര്യത്തില്‍ സ്റ്റാര്‍ സ്‌പോര്‍ട്‌സോ ധോണിയോ വ്യക്തമായൊന്നും പറയാത്തതിനാല്‍ വാസ്തവമറിയാന്‍ ആരാധകരും ആകാംക്ഷയോടെ കാത്തിരിക്കുന്നു.
Keywords: News, National, India, Chennai, Sports, Cricket, Player, IPL, Mahendra Singh Dhoni, Social Media, Twitter, IPL 2021: MS Dhoni’s NEW Monk Look is Going Viral on Twitter😮😮😮 - our faces since we saw #MSDhoni's new avatar that could just break the Internet! 🙊What do you think is it about? pic.twitter.com/Mx27w3uqQh
— Star Sports (@StarSportsIndia) March 13, 2021
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.