നാട്ടിലേക്ക് മടങ്ങാനായില്ല; ഐപിഎലില്‍ പങ്കെടുത്ത ന്യൂസിലാന്‍ഡ് താരം ടിം സെഫെര്‍ടിന് കോവിഡ്
May 8, 2021, 15:04 IST
ചെന്നൈ: (www.kvartha.com 08.05.2021) ഐ പി എലില്‍ പങ്കെടുത്ത ന്യൂസിലാന്‍ഡ് താരം ടിം സെഫെര്‍ടിന് കോവിഡ് സ്ഥിരീകരിച്ചതോടെ നാട്ടിലേക്ക് മടങ്ങാനായില്ല. ശനിയാഴ്ച വൈകുന്നേരം യാത്രതിരിക്കുന്ന ചാര്‍ടേഡ് വിമാനത്തില്‍ നാട്ടിലേക്ക് മടങ്ങാനിരിക്കെയാണ് രോഗബാധ സ്ഥിരീകരിച്ചത്. അഹമ്മദാബാദില്‍ ക്വാറന്റീനില്‍ കഴിയുന്ന സെഫെര്‍ടിനെ ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുമെന്നാണ് റിപോര്‍ട്.
യാത്രയ്ക്ക് മുന്‍പെ വിമാനയാത്രക്കാര്‍ക്കെല്ലാം കോവിഡ് പരിശോധന നിര്‍ബന്ധമാക്കിയിരുന്നു. ഇത്തരത്തില്‍ സെഫെര്‍ടിനേയും ആര്‍ ടി പി സി ആര്‍ പരിശോധനക്ക് വിധേയമാക്കിയപ്പോള്‍ രോഗം സ്ഥിരീകരിക്കുകയായിരുന്നു. അദ്ദേഹത്തിന് ചെറിയ കോവിഡ് ലക്ഷണങ്ങളുണ്ടെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. ഐ പി എലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് താരമാണ് സെഫെര്‍ട്.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.